Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്‌ളൈ ദുബായ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ രണ്ടു മലയാളികളും; പെരുമ്പാവൂർ സ്വദേശികളായ ശ്യാമും ഭാര്യ അഞ്ജുവും കൊല്ലപ്പെട്ടത് വിവാഹശേഷമുള്ള ആദ്യ റഷ്യൻ യാത്രയിൽ; ദുബായിൽ നിന്നും 62 പേരുമായി പോയ വിമാനം തകർന്നത് റഷ്യയിൽ ലാൻഡിങ്ങിനിടെ

ഫ്‌ളൈ ദുബായ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ രണ്ടു മലയാളികളും; പെരുമ്പാവൂർ സ്വദേശികളായ ശ്യാമും ഭാര്യ അഞ്ജുവും കൊല്ലപ്പെട്ടത് വിവാഹശേഷമുള്ള ആദ്യ റഷ്യൻ യാത്രയിൽ; ദുബായിൽ നിന്നും 62 പേരുമായി പോയ വിമാനം തകർന്നത് റഷ്യയിൽ ലാൻഡിങ്ങിനിടെ

മോസ്‌കോ: ദുബായിൽ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം തകർന്നു മരിച്ചവരിൽ മലയാളികളും. പെരുമ്പാവൂർ വെങ്ങോല ചാമക്കാല വീട്ടിൽ ശ്യാം മോഹനനും (27) ഭാര്യ അഞ്ജു(27)വുമാണു മരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി റഷ്യയിൽ ഒരു ആയുർവേദ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു മഞ്ജു. അവിടേയ്ക്ക് ശ്യാം മോഹനെക്കൂടി കൊണ്ടു പോകുകയായിരുന്നു ഈ യാത്രയിൽ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.

62 പേരാണ് അപകടത്തിൽ മരിച്ചത്. തെക്കൻ റഷ്യയിലെ റോസ്‌തോവ് ഓൺഡോൺ വിമാനത്താവളത്തിലാണ് ദുരന്തമുണ്ടായത്. വിമാനത്തിൽ രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

55 യാത്രക്കാരും ഏഴ് ക്രൂ മെമ്പർമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. മരിച്ച യാത്രക്കാരിൽ മലയാളികൾക്കു പുറമെ 44 റഷ്യൻ വംശജർ, 8 യുക്രയ്ൻ വംശജർ 1 ഉസ്‌ബെകിസ്ഥാനി എന്നിവരും ഉൾപ്പെടുന്നു.

എഫ്ഇസഡ് 981 ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

റഷ്യൻ സമയം പുലർച്ചേ 3.50 നായിരുന്നു അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. റൺവേയിലെ മൂടൽ മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു. ആദ്യശ്രമത്തിൽ ഇറക്കാൻ സാധിക്കാതെ പറന്നുയർന്ന വിമാനം, രണ്ടാമതും ഇറക്കാൻ ശ്രമിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണൽ എമർജൻസി മന്ത്രാലയവും വക്താവും വ്യക്തമാക്കി.

അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP