Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിയിലേക്ക് തിരിച്ചുവരാൻ ഞാനെങ്ങും പോയിട്ടില്ല; മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയത് പാർട്ടിക്ക് പുറത്തുള്ളവർ; സ്വതന്ത്രനായി എത്തുമെന്ന് ആരോടും ഞാൻ പറഞ്ഞിട്ടുമില്ല; കുമ്മനത്തെ കുറച്ചു കൂടി മുമ്പ് അധ്യക്ഷനാക്കണമായിരുന്നു; വിമതനാകാനില്ലെന്ന് വ്യക്തമാക്കി മറുനാടനോട് പിപി മുകുന്ദൻ

ബിജെപിയിലേക്ക് തിരിച്ചുവരാൻ ഞാനെങ്ങും പോയിട്ടില്ല; മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയത് പാർട്ടിക്ക് പുറത്തുള്ളവർ; സ്വതന്ത്രനായി എത്തുമെന്ന് ആരോടും ഞാൻ പറഞ്ഞിട്ടുമില്ല; കുമ്മനത്തെ കുറച്ചു കൂടി മുമ്പ് അധ്യക്ഷനാക്കണമായിരുന്നു; വിമതനാകാനില്ലെന്ന് വ്യക്തമാക്കി മറുനാടനോട് പിപി മുകുന്ദൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: ബിജെപിയിലേക്ക് തിരിച്ചു വരാനാൻ താൻ ബിജെപി വിട്ട് എങ്ങും പോയിരുന്നില്ലെന്ന് പി.പി മുകുന്ദൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ പറയുകയോ അങ്ങനെയൊരു തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. താൻ മത്സരിക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ചുമതലയുള്ളതും ഇല്ലാത്തതുമായ പാർട്ടിക്ക് പുറത്തുള്ള പ്രവർത്തകരാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. അ്‌ലാതെ താൻ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ല-പിപി മുകുന്ദൻ മറുനാടനോട് വിശദീകരിച്ചു.

പിപി മുകുന്ദൻ നേമത്തോ വട്ടിയൂർക്കാവിലോ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്നായിരുന്നു സൂചന. എൻഎസ്എസിലെ ഒരു വിഭാഗവും ബിജെപിയെ പ്രതിസന്ധിയിലാക്കാൻ ഇത്തരമൊരു നീക്കം നടത്തി. ഇതോടെ മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് പരസ്യ പ്രസ്താവനയുമായി മുകുന്ദനും എത്തി. എന്നാൽ ബിജെപി നേതൃത്വം ചില ഇടപെടലുകൾ നടത്തി. ഇതോടെ കടുത്ത നിലപാടുകൾ പിപി മുകുന്ദൻ ഉപേക്ഷിക്കുകയായിരുന്നു. മുകുന്ദൻ മത്സരിക്കില്ലെന്നും അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേമത്ത് മുകുന്ദൻ  സ്വതന്ത്രനാകില്ലെന്ന് ഒ രാജഗോപാലും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മുകുന്ദൻ മറുനാടനോട് മനസ്സ് തുറന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും പിപി മുകുന്ദന് ശുഭാപ്തി വിശ്വാസമുണ്ട്. പുറത്തുള്ള പ്രവർത്തകരെ കൂടി ഒപ്പം നിർത്തുകയാണ് ബിജെപി ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശക്തി പകരാനായി തങ്ങളിൽ നിന്നും അകന്നു നിന്ന അനേകം പ്രവർത്തകരെ സിപിഐ(എം) തിരികെ കൊണ്ടു വന്നതുപോലെയുള്ള ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകാവുന്നതാണ്. പാർട്ടിക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത് സുവർണാവസരമാണെന്നും കൂടുതൽ പ്രവർത്തകരെ കൂടെ നിർത്തി പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയാണ് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

വരാൻ പോകുന്ന മാറ്റം ഉൾകൊണ്ട് പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ തങ്ങൾക്കും അവസരം വേണമെന്നാഗ്രഹിക്കുന്ന ആയിരകണക്കിന് പ്രവർത്തകരെ കൂടെ നിർത്താൻ നേതൃത്വം മുൻകൈയെടുക്കണം. കഴിഞ്ഞ ദിവസം തനിക്ക് പിന്തുണയറിയിച്ച വി എസ്ഡിപിയെ കുറിച്ചുള്ള ചോദ്യത്തിന് സാമുദായിക സംഘടനകളൈ ഒപ്പം നിർത്തുകയും അവരോട് സഹകരിക്കുകയും ചെയ്യുക എന്നതാണ് തെരഞ്ഞെടുപ്പിൽ നാടു നീളെ പോസ്റ്ററൊട്ടിക്കുന്നതിനെക്കാൾ പ്രാധാന്യം നൽകേണ്ടത് എന്നായിരുന്നു മുകുന്ദന്റെ പ്രതികറണം. പാർട്ടി വിജയ സാധ്യതവച്ചുപുലർത്തുന്ന എല്ലായിടത്തും ഈ മാതൃക സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുകുന്ദൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പിന്തുണ നൽകുമെന്ന് വി എസ്ഡിപി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

വി എസ്ഡിപി -ശിവസേന തുടങ്ങിയ സംഘടനകൾക്ക് പലയിടത്തും നിർണായക സ്വാധീനമുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ഒപ്പം നിർത്താതെന്നാണ് പിപി മുകുന്ദന്റെ ചോദ്യം. ബിഡിജെഎസിനെ കൂടെനിർത്തിയതുപോലെ എൻഎസ്എസ്, നാടാർ എന്നീ സമുദായങ്ങളുടെ മനസ്സും അനുകൂലമാക്കണം. ഇല്ലെങ്കിൽ അത് പാർട്ടിക്ക് സ്വാധീനമുള്ള തെക്കൻ കേരളത്തിൽപോലും ഗുണകരമാകില്ല. ശക്തി കേന്ദ്രമായ നേമത്തുപോലും വിജയത്തിലേക്കെത്തണമെങ്കിൽ ഇത്തരത്തിലുള്ള നീക്കങൾ അനിവാര്യമാണ്. കുമ്മനം രാരശേഖരനെ അദ്ധ്യക്ഷനാക്കിയ ശേഷം പാർട്ടിയിൽ ഒരു ആവേശമുണ്ടെന്നും ഇത് നിലനിർത്തുക അനിവാര്യമാണെന്നും മുകുന്ദൻ പറയുന്നു.

കുമ്മനത്തെ കുറച്ചു കൂടി മുൻപ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരേണ്ടതായിരുന്നു. മികച്ച സംഘാടകനായ കുമ്മനത്തിന് പാർട്ടി അണികളേയും അവരുടെ വികാരവും മനസ്സിലാക്കാൻ അത് സഹായകമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന ശൈലിയിൽ വ്യത്യസ്തതയും അതോടൊപ്പം സാമൂഹിക ധാർമിക ഇടപെടലുകളും കുമ്മനത്തെ ഒരു മികച്ച രാഷ്ട്രീയക്കാരനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് മുന്നോട്ടു പോകണമെങ്കിൽ സാമുദായിക ഐക്യത്തിനൊപ്പം സാമൂഹിക നീതിയും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫലത്തിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടലിനില്ലെന്നാണ് പിപി മുകുന്ദൻ മറുനാടനോട് പങ്കുവയ്ക്കുന്ന വികാരം. ബിജെപിയുടെ നേതൃത്വവുമായി മുകുന്ദനെ സഹകരിപ്പിക്കാൻ കുമ്മനവും തീരുമാനിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇതു സംബന്ധിച്ച ഫോർമുല ഉരുത്തിരിയുമെന്നാണ് സൂചന. കാട്ടായിക്കോണത്ത് സിപിഎമ്മുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റവരെ പിപി മുകുന്ദൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. പാർട്ടിയുമായി മുകുന്ദൻ അടുക്കുന്നതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP