Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിപി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി ബിജെപിക്ക് പണികൊടുക്കാൻ എൻഎസ്എസ്; വട്ടിയൂർക്കാവിലോ നേമത്തോ മുകുന്ദനെ കോൺഗ്രസ് പിന്തുണയോടെ മത്സരിപ്പിക്കാൻ അണിയറ നീക്കം; സമ്മർദ്ദം മറുനാടനോട് തുറന്നു പറഞ്ഞ് മുൻ ആർഎസ്എസ് പ്രചാരകനും

പിപി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി ബിജെപിക്ക് പണികൊടുക്കാൻ എൻഎസ്എസ്; വട്ടിയൂർക്കാവിലോ നേമത്തോ മുകുന്ദനെ കോൺഗ്രസ് പിന്തുണയോടെ മത്സരിപ്പിക്കാൻ അണിയറ നീക്കം;  സമ്മർദ്ദം മറുനാടനോട് തുറന്നു പറഞ്ഞ് മുൻ ആർഎസ്എസ് പ്രചാരകനും

അരുൺ ജയകുമാർ

തിരുവനന്തപുരം: ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് പിപി മുകുന്ദൻ. പാർട്ടി നേതൃത്വം തന്നോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുകയാണ് പിപി മുകുന്ദൻ. ബിജെപി ഏറെ സാധ്യത കാണുന്ന വട്ടിയൂർകാവിലോ നേമത്തോ പിപി മുകുന്ദൻ മത്സരിക്കുമെന്നാണ് സൂചന. മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് പിപി മുകുന്ദനും അറിയിച്ചു. നേമത്ത് രാജഗോപാലിനെതിരെ മുകുന്ദൻ മത്സരിച്ചാൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന.

എൻഎസ്എസുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുന്ദൻ. ഇത്തവണത്തെ മന്നം ദിനാചരണത്തിൽ മുകുന്ദനെ ക്ഷണിച്ച് അടുപ്പം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിക്കുകയും ചെയ്തു. മുകുന്ദനെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതൃത്വത്തോടും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ മുകുന്ദനെ സ്ഥാനാർത്ഥിയാക്കുന്നതിന് പിന്നിൽ എൻഎസ്എസ് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് സൂചന. മത്സരിച്ചാൽ മുകുന്ദനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസിനോട് എൻഎസ്എസ് ആവശ്യപ്പെട്ടതായാണ് സൂചന. ഈ നിർദ്ദേശത്തെ തള്ളിക്കളയാൻ കോൺഗ്രസും തയ്യാറല്ല.

സുരേഷ് ഗോപിയുടെ എൻഎസ്എസ് ആസ്ഥാനത്തെ വരവിനെ ചൊല്ലിയുണ്ടായ തർക്കം ബിജെപിയേയും എൻഎസ്എസിനേയും തമ്മിൽ അകറ്റിയരുന്നു. വെള്ളാപ്പള്ളി നടേശനുമായി കൂടിയതും എതിർപ്പ് ശക്തമാകാൻ കാരണമായി. ഈ സാഹചര്യത്തിൽ ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് എൻഎസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് പിപി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാനുള്ള ചരട് വലികൾ എൻഎസ്എസ് നടത്തുന്നത്. മത്സരിക്കാനുള്ള സമർദ്ദം തനിക്ക് മേലുണ്ടെന്നും എന്നാൽ തീരുമാനം എടുത്തിട്ടില്ലെന്നും പിപി മുകുന്ദൻ മറുനാടനോട് പ്രതികരിച്ചു. മത്സരത്തിൽ നിന്ന് മാറി നിൽക്കാനാവാത്ത അത്ര സമ്മർദ്ദമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കണമെന്നാണ് തനിക്കോപ്പം നിൽക്കുന്ന പ്രവർത്തകർ ആവശ്യപ്പെടുന്നതെന്നും മുകുന്ദൻ പറഞ്ഞു, നിഷ്‌ക്രിയരായിനിൽക്കുന്ന പ്രവർത്തകരെ സജീവമാക്കുന്നതിൽ ബിജെപി കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ മത്സരിക്കാനുദ്ദേശിക്കുന്നത് സദ്ഉദ്ദേശത്തോടെ മാത്രമാണെന്നായിരുന്നു മറുപടി. സാമുധായിക പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല, നല്ല രീതയിലുള്ള ശ്രദ്ധയാണ് സംഘടനാ പ്രവർത്തനത്തിനാധാരമെന്നും ഇതിന് നേതൃത്വം പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ നിന്നും അകന്ന് നിൽക്കുന്ന പ്രവർത്തകരെ തിരിച്ചുകൊണ്ടുവരുന്നതിനും ദീർഘവീക്ഷണത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും സംഘടനാപ്രവർത്തനത്തിനും പാർട്ടി മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയിലേക്ക് തിരിച്ചെത്തിയ മുതിർന്ന നേതാവായ രാമൻപിള്ളയെ ഒരു രീതിയിലും പരിഗണിക്കുന്നില്ലെന്നും ഇത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, അമിതമായ ആത്മവിശ്വാസം ആർക്കും നല്ലതല്ലെന്നും ഒത്തൊരുമയാടെ എല്ലാവരേയും സഹകരിപ്പിച്ച് പ്രവർത്തനം സംഘടിപ്പിക്കാനായാൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി എസ്ഡിപി, ശിവസേന തുടങ്ങിയ സംഘടനകളെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പിപി മുകുന്ദൻ ആർഎസ്എസുമായുള്ള ഭിന്നതകളെ തുടർന്നാണ് പാർട്ടിയുമായി അകന്നത്. എന്നാൽ അടുത്ത കാലത്തായി ബിജെപിയുമായി അടുക്കാൻ മുകുന്ദൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ മുൻ പ്രസിഡന്റ് വി മുരളീധരൻ മുകുന്ദന് അനുകൂലമായ നിലപാട് എടുത്തിരുന്നില്ല. അധ്യക്ഷനായി കുമ്മനം എത്തിയതോടെ സാഹചര്യത്തിന് ചെറിയ മാറ്റമുണ്ടായി. എന്നാൽ തീരുമാനം ഒന്നുമായില്ല. ആർഎസ്എസിനെ ഒരു മുതിർന്ന നേതാവിന് മുകുന്ദനുമായുള്ള വ്യക്തിവിരോധമാണ് ഇതിന് കാരണം. നിർണ്ണായക യോഗങ്ങളിൽ ഈ നേതാവ് പങ്കെടുക്കുകയും മുകുന്ദന്റെ കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരിക്കാൻ മുകുന്ദൻ തയ്യാറെടുക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് തന്നെ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് മുകുന്ദനോട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി നിലപാട് വരട്ടേ എന്നായിരുന്നു മറുപടി. ഇത്രയും കാലമായിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സഹകരണം പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നതിലാണ് അതൃപ്തി. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മുകുന്ദന് അടുത്ത ബന്ധമുണ്ട്. ഈ സ്വാധീനവും നേമത്തോ വട്ടിയൂർ്ക്കാവിലോ സ്വതന്ത്രനാകാൻ മുകുന്ദനെ പ്രേരിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിക്കാനാണ് താൽപ്പര്യം. വട്ടിയൂർക്കാവിൽ അതിനുള്ള സാഹചര്യമില്ല. കെ കരുണാകരനുമായി വ്യക്തിബന്ധം മുകുന്ദനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരുണാകരന്റെ മകനായ മുരളീധരനെതിരെ മത്സരിക്കാനും താൽപ്പര്യമില്ല.

എന്നാൽ നേമത്ത് കോൺഗ്രസിന് വ്യക്തമായ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നേമത്ത് മുകുന്ദൻ മത്സരിച്ചാൽ കോൺഗ്രസിന് പിന്തുണ നൽകാനാകും. എന്നാൽ ഒരുകാലത്ത് കടുത്ത വർഗ്ഗീയവാദിയായി കോൺഗ്രസ് ചിത്രീകരിച്ച മുകുന്ദനെ എങ്ങനെ പിന്തുണയ്ക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു. ബിജെപിയെ പരസ്യമായി തള്ളിപ്പറഞ്ഞാൽ മുകുന്ദനെ സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടെ എൻഎസ്എസ് പിന്തുണയുമായെത്തുന്ന മുകുന്ദന് വേണ്ടി സീറ്റ് ഒഴിയാൻ മുരളീധരനും തയ്യാറാണ്.

വട്ടിയൂർക്കാവിലെ വാഴോട്ട്‌കോണത്ത് നടന്ന കോർപ്പറേഷൻ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വെല്ലുവിളയ്ക്കിടെയാണ് മുകുന്ദന്റെ സ്ഥാനാർത്ഥിയാകുമെന്ന വെല്ലുവിളിയെത്തുന്നത്. ഇതും ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കും. മുകുന്ദൻ മത്സരിച്ചാൽ കേരളത്തിലുടനീളം ബിജെപിയുടെ സാധ്യതകളെ അത് ബാധിക്കുമെന്നാണ് കോൺഗ്രിസന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നതും. ഹൈക്കമാണ്ടിന്റെ അനുമതിയോടെയാകും മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസ് അന്തിമതീരുമാനം എടുക്കുക.

അതിനിടെ പി പി മുകുന്ദൻ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇങ്ങെനയൊരു വാർത്ത തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അതെകുറിച്ചറിയാതെ പ്രതികരിക്കാനാകില്ലെന്നും ഈ വിഷയത്തിൽ തന്റെ നിലപാടുകൾ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP