Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു പതിറ്റാണ്ടിനുശേഷം കെ ആർ ഗൗരിയമ്മ വീണ്ടും എ കെ ജി സെന്ററിൽ; അരൂർ അടക്കം അഞ്ചു സീറ്റ് ജെഎസ്എസിനു തരണമെന്ന് സിപിഎം നേതാക്കളോട് ഗൗരിയമ്മ

രണ്ടു പതിറ്റാണ്ടിനുശേഷം കെ ആർ ഗൗരിയമ്മ വീണ്ടും എ കെ ജി സെന്ററിൽ; അരൂർ അടക്കം അഞ്ചു സീറ്റ് ജെഎസ്എസിനു തരണമെന്ന് സിപിഎം നേതാക്കളോട് ഗൗരിയമ്മ

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിന് ശേഷം കെ ആർ ഗൗരിയമ്മ എ കെ ജി സെന്ററിലെത്തി. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിക്കാൻ ജെഎസ്എസ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗൗരിയമ്മ എകെജി സെന്ററിലെത്തിയത്. സിപിഐഎം നേതാക്കളുമായി ഗൗരിയമ്മ ചർച്ച നടത്തി.

വരുന്ന തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് ജെഎസ്എസിനു നൽകുമെന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഗൗരിയമ്മ എ കെ ജി സെന്ററിൽ എത്തിയത്. അടുത്തിടെ എ കെ ജി ഹാളിൽ ഒരു പരിപാടിക്കു ഗൗരിയമ്മ വന്നിരുന്നെങ്കിലും എ കെ ജി സെന്ററിലേക്കു കയറാൻ അവർ തയ്യാറായിരുന്നില്ല.

അരൂർ സീറ്റാണു പ്രധാനമായും ജെഎസ്എസിനായി ഗൗരിയമ്മ ആവശ്യപ്പെട്ടത്. അരൂരിനു പുറമെ ചേർത്തല, വർക്കല, ഇരവിപുരം, മൂവാറ്റുപുഴ സീറ്റുകളും ഗൗരിയമ്മ ആവശ്യപ്പെട്ടു.

ചെങ്കൊടിക്കു കീഴിൽ അണിചേരാൻ ഗൗരിയമ്മ കുറച്ചുനാൾ മുമ്പു തീരുമാനിച്ചിരുന്നെങ്കിലും ജെഎസ്എസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ അതിനു വിഘാതം സൃഷ്ടിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽ വൻ പിളർപ്പുണ്ടാകുകയും ചെയ്തു. എങ്കിലും ഇടതുമുന്നണിയുടെ ഭാഗമായി തുടരാൻ തീരുമാനിച്ച ഗൗരിയമ്മ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മുതലായവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ, എ കെ ജി ഹാൾ വരെ എത്തിയെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായ എ കെ ജി സെന്ററിലേക്കു കയറാൻ ഗൗരിയമ്മ കൂട്ടാക്കിയിരുന്നില്ല. ഏറ്റവുമൊടുവിൽ എല്ലാ പിണക്കങ്ങളും മാറ്റിവച്ചു വിപ്ലവ പ്രസ്ഥാനത്തിന്റെ ഓഫീസിലേക്ക് ഗൗരിയമ്മ എത്തുകയായിരുന്നു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളാണ് തനിക്കൊപ്പമുള്ളവർക്കു വേണമെന്ന് ഗൗരിയമ്മ എൽഡിഎഫ് നേതാക്കളോട് ആവശ്യപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിലുള്ള തീരുമാനം എൽഡിഎഫ് എടുത്തിട്ടില്ല. സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവുമൊക്കെ എല്ലാ കക്ഷികളുമായും കൂടിയാലോചിച്ചു തീർപ്പാക്കുമെന്നാണു സിപിഐ(എം) നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP