Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാംഗ്ലൂർ നഗരത്തിരക്കിൽ സൈക്കിൾ യാത്ര അപകടമെന്ന് പറഞ്ഞു; കാറുമായി സഹോദരീ ഭർത്താവ് എത്തും മുമ്പ് വാനിടിച്ചു ജോർജ് അനി മാത്യു മരിച്ചു; സൈക്കിൾയാത്ര ജീവിതശൈലിയാക്കിയ മലയാളി ഡോക്ടറുടെ അന്ത്യം സൈക്കിൾ അപകടത്തിൽ

ബാംഗ്ലൂർ നഗരത്തിരക്കിൽ സൈക്കിൾ യാത്ര അപകടമെന്ന് പറഞ്ഞു; കാറുമായി സഹോദരീ ഭർത്താവ് എത്തും മുമ്പ് വാനിടിച്ചു ജോർജ് അനി മാത്യു മരിച്ചു; സൈക്കിൾയാത്ര ജീവിതശൈലിയാക്കിയ മലയാളി ഡോക്ടറുടെ അന്ത്യം സൈക്കിൾ അപകടത്തിൽ

കൊച്ചി: യാത്രയ്ക്കുള്ള ഉപാധിയെന്നതിനെക്കാൾ സൈക്കിൾയാത്ര ജീവിതശൈലിയായിരുന്നു അപകടത്തിൽ മരിച്ച മലയാളിഡോക്ടർ ജോർജ് അനി മാത്യുവിന്. ആഡംബര -വേഗ വാഹനങ്ങളുടെ ഇക്കാലത്തും ദീർഘദൂരയാത്രകൾക്കു പോലും സൈക്കിൾ ഉപയോഗിച്ചിരുന്ന ഡോക്ടർ ദേശിയപാതയിലുടെയുള്ള ദീർഘദൂര സൈക്കിൾ സാവരിക്കിടെയാണ് ഓവർടേക്ക് ചെയ്തു ചിറിപ്പാഞ്ഞു വന്ന വാനിടിച്ചു മരിച്ചത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളജിലെ ഇ.എൻ.റ്റി വിഭാഗം പ്രൊഫസർ സൗത്ത് കളമശ്ശേരി ശാന്തിനഗർ അനക്‌സ് എ 17- ൽ ഡോ. ജോർജ് അനി മാത്യു (45) വാണ് സൈക്കിൾ സവാരിക്കിടെ ഓവർടേക്ക് ചെയ്തു പാഞ്ഞുവന്ന വാൻ തട്ടി കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപെട്ടു മരണമടഞ്ഞത്.

ജോലിസ്ഥലമായ വെല്ലൂരിൽ നിന്നും ബംഗ്ലൂർ വരെയുള്ള ദീർഘദൂര സൈക്കിൾ സവാരിക്കിടെ ഹോസുരിനടുത്തു വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അപകടസ്ഥലത്തുവച്ചു തന്നെ ഡോക്ടർ തൽക്ഷണം മരണപ്പെടുകയായിരുന്നു. ശീതികരിച്ച അതിവേഗകാറുകളിലുള്ള യാത്രയെക്കാൾ ജിവിത യാത്രയിലെപ്പോഴും സൈക്കിളുപയോഗിച്ചു മാതൃക കാട്ടിയിരുന്നു മരിച്ച ഡോ. ജോർജ് അനി മാത്യുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകൾ പറയുന്നു. സൈക്കിൾ ഒരു യാത്രാ ഉപാധി മാത്രമായിരുന്നില്ലെന്നും സൈക്കിൾ സവാരി ഇദ്ദേഹത്തിനു ജീവിതശൈലിയായിരുന്നുവെന്നും ഇവർ പറയുന്നു. ബാംഗ്ലൂർ താമസിക്കുന്ന സഹോദരീഭർത്താവിനെ കാണാനായി ജോലിസ്ഥലമായ വെല്ലൂരിൽ നിന്നും ബംഗ്ലൂരിലേക്കു സൈക്കിൾ മാർഗമുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. റോഡിൽ ഓവർടേക്ക് ചെയ്തു പാഞ്ഞുവന്ന വാൻ തട്ടിയാണ് അപകടമുണ്ടായത്.

ചെറുപ്പം മുതലേ സൈക്കിൾ സവാരി ഇഷ്ടപ്പെട്ട ആളായിരുന്നു മരിച്ച ഡോ. ജോർജ് അനി മാത്യുവെന്ന് ബന്ധുക്കൾ പറയുന്നു. ശ്രദ്ധയോടെ യാത്ര ചെയ്യാനും അപകടങ്ങൾ ഒഴിവാക്കാനും സൈക്കിൾ ഒരു ഉത്തമ വാഹനമാണെന്ന വിശ്വാസവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ദൂരയാത്രകൾക്ക് പോലും സൈക്കിൾ ഉപയോഗിക്കാറുള്ള ഇദ്ദേഹം വലിയ നഗരങ്ങളിലെത്തുമ്പോൾ മാത്രം അപകടഭയമുള്ളതിനാൽ സൈക്കിൾ ഒഴിവാക്കുമായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. അപകടം സംഭവിച്ച ഈ ബംഗ്ലൂർ യാത്രക്കിടയിലും ടൗണിന്റെ തിരക്കുകൾ തുടങ്ങുന്നതിനു മുൻപുള്ള റോഡിൽ കാറുമായി നില്ക്കാൻ സഹോദരീഭർത്താവിനോട് ഡോക്ടർ ഫോൺ ചെയ്തു പറഞ്ഞിരുന്നു. എന്നാൽ ഹോസുർ എത്തുന്നതിനു മുൻപുള്ള ദേശിയപാതയിൽ വച്ചു തന്നെ പാഞ്ഞു വന്ന വാൻ ഡോക്ടർ ജോർജ് അനി മാത്യുവിന്റെ ജീവൻ കവരുകയായിരുന്നു.

ദൂരയാത്രകൾക്കു പോലും കാറോ ബൈക്കോ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ആണ് ഡോക്ടർക്ക് പ്രിയം. 2011-ൽ കളമശ്ശേരിയിൽനിന്ന് മൂന്നാർ വരെ നാട്ടിലെ സുഹുത്തുക്കളോടൊപ്പമുള്ള യാത്രക്കും ഡോക്ടർ തിരഞ്ഞെടുത്ത വാഹനവും സൈക്കിൾ ആയിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളേജ് കാമ്പസിൽ ജോലിക്കായി എത്തുന്ന ഡോക്ടർക്കൊപ്പം സൈക്കിളുമുണ്ടാകും. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽകോളേജ് എന്ന വലിയ കാമ്പസിന്റെ പല സ്ഥലങ്ങളിലും എളുപ്പത്തിൽ എത്താൻ കാറിനേക്കാൾ, ബൈക്കിനെക്കാൾ നല്ലത് സൈക്കിൾ ആണെന്നു ഡോക്ടർ പലപ്പോഴും പറയും. ഒപ്പം ജോലിഭാരത്തിനിടയിൽ ടെൻഷനുകളിൽ നിന്നു മനസിനും ശരീരത്തിനും ഒരു പോലെ അയവു വരുത്താൻ സൈക്കിൾ യാത്രകൾക്കു സാധിക്കുമെന്നാണ് ഡോക്ടർ പറയാറുള്ളത്.

നാട്ടിലെ സൈക്കിൾ യാത്രാ പ്രേമികളായ സുഹൃത്തുകൾ ചേർന്ന് ഈ അടുത്തിടെ കാസർഗോഡ് മുതൽ കളയിക്കാവിള വരെ കേരളത്തിലെ കോട്ടകൾ കേന്ദ്രികരിച്ച് നടത്തിയ ദീർഘദൂര സൈക്കിൾ യാത്രയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ അതിയായ വിഷമം ഡോക്ടർ ജോർജ് അനി മാത്യുവിനുണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ ബന്ധുവും ഈ യാത്രയുടെ അമരക്കാരനുമായിരുന്ന ഡെന്നി എബ്രഹാം മറുനാടൻ മലയാളിയോട് പറഞ്ഞു.

ഡോക്ടർ പഠനത്തിനായി തിരുമാനിക്കുമ്പോൾ ഒപ്പം ജീവിതത്തിൽ ലക്ഷ്യം വച്ചിരുന്ന സേവനമെന്ന ജീവിതശൈലി ഇതിനോടൊപ്പം കൊണ്ടുപോവണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഡോ. ജോർജ് അനി മാത്യു തന്റെ പി.ജി പഠനം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളേജിൽ ആക്കാൻ തിരുമാനിച്ചത്. തുടർന്ന് അവിടെ തന്നെ ജോലി ഉണ്ടായിരുന്ന സൈക്കോളജി ഡോക്ടർ കുടിയായ ഡോ. അനുവിനെ വിവാഹം കഴിച്ചു. എൽസ, സേറ എന്നീ രണ്ടു പെൺകുട്ടികളാണ് ഇവർക്കുള്ളത്.

ബംഗ്ലൂർ സൈക്കിൾ സവാരിക്കിടയിൽ അപകടത്തിൽ മരിച്ച ഡോക്ടർ ജോർജ് അനി മാത്യുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിൽ എത്തിച്ചു. ഇപ്പോൾ മൃതദേഹം ആസ്റ്റർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കു കളമശ്ശേരി സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP