Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റത്തിൽ ഏറെ വർധന; കുടിയേറ്റക്കാർ അധികവും ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും

ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റത്തിൽ ഏറെ വർധന; കുടിയേറ്റക്കാർ അധികവും ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റത്തിൽ കഴിഞ്ഞ വർഷം വൻ വർധനയെന്ന് റിപ്പോർട്ട്. 2015 ജനുവരി മുതൽ 2016 ജനുവരി വരെയുള്ള കാലഘട്ടത്തിൽ മുൻ വർഷത്തെക്കാൾ 65,900 കുടിയേറ്റക്കാരാണ് ന്യൂസിലാൻഡിലെത്തിയത്. ഇതിൽ ഭൂരിഭാഗവും ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും ഉള്ളവരാണ്. രാജ്യത്ത് കുടിയേറ്റം വർധിക്കുന്നതു മൂലമുള്ള വരുമാനത്തിലും കഴിഞ്ഞ ഒന്നര വർഷത്തിൽ കുതിച്ചുകയറ്റമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 2015-2016 കാലഘട്ടത്തിൽ കുടിയേറ്റം 105 ശതമാനം വർധിച്ച് കുടിയേറ്റക്കാരുടെ എണ്ണം 1,23,000 ആയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുടിയേറ്റക്കാരിൽ 25,700 പേരും ഓസ്‌ട്രേലിയയിൽ നിന്നുള്ളവരാണെന്നും വെളിപ്പെടുന്നുണ്ട്.
വർക്ക് വിസയിൽ എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 13 ശതമാനം വർധിച്ച് 31 ശതമാനമായി മാറിയിട്ടുണ്ട്. വർക്ക് വിസയിൽ യുകെയിൽ നിന്നും 6,393 പോരാണ് ന്യൂസിലാൻഡിലേക്ക് കുടിയേറിയിട്ടുള്ളത്. കൂടാതെ സ്റ്റുഡന്റ് വിസയിലും നല്ലൊരു ശതമാനം ആൾക്കാരും എത്തുന്നുണ്ട്. സ്റ്റുഡന്റ് വിസയിൽ എത്തുന്നവരുടെ എണ്ണം 17 ശതമാനം വർധിച്ച് 27,900 ആയി മാറിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിൽ 14,200 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. ചൈനയിൽ നിന്നും 11,300 വിദ്യാർത്ഥികളും ഫിലിപ്പൈൻസിൽ നിന്നും 5400 വിദ്യാർത്ഥികളും ഇവിടെയത്തി. ഫിലിപ്പൈൻസിൽ നിന്ന് സ്റ്റുഡന്റ് വിസയിൽ ന്യൂസിലാൻഡിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 77 ശതമാനമാണ് വർധിച്ചിട്ടുള്ളത്.

റെസിഡൻസ് വിസയിൽ എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലും 2.9 ശതമാനം വർധന ഈ കാലയളവിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാർ കൂടാതെ രാജ്യം സന്ദർശിക്കാനെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിട്ടുള്ള്ളത്. ഇവരുടെ എണ്ണം 14 ശതമാനം ആണ് വർധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP