Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എഫ്‌ഐക്കാർ എനിക്കെതിരെ 'പെൺ ചാവേറുകളെ' ഉപയോഗിച്ചു; യൂണിവേഴ്‌സിറ്റിയെ ഉയരങ്ങളിലേക്ക് പിടിച്ചുയർത്തിയിട്ടും കേൾക്കേണ്ടി വന്നത് കുത്തുവാക്കുകൾ മാത്രം; വിവാദങ്ങളെ കുറിച്ച് കാലിക്കറ്റ് വി സി അബ്ദുൾസലാം മറുനാടൻ മലയാളിയോട്

എസ്എഫ്‌ഐക്കാർ എനിക്കെതിരെ 'പെൺ ചാവേറുകളെ' ഉപയോഗിച്ചു; യൂണിവേഴ്‌സിറ്റിയെ ഉയരങ്ങളിലേക്ക് പിടിച്ചുയർത്തിയിട്ടും കേൾക്കേണ്ടി വന്നത് കുത്തുവാക്കുകൾ മാത്രം; വിവാദങ്ങളെ കുറിച്ച് കാലിക്കറ്റ് വി സി അബ്ദുൾസലാം മറുനാടൻ മലയാളിയോട്

എം പി റാഫി

കോഴിക്കോട്: വിവാദങ്ങൾക്ക് പഞ്ഞമുണ്ടാകാത്ത യൂണിവേഴ്‌സിറ്റിയാണ് കാലിക്കറ്റ്. എന്നാൽ സ്ഥാനമേറ്റ അന്നു മുതൽ വിവാദങ്ങളുടെ തോഴനാണ് കാലിക്കറ്റ് വി. സി ഡോ. എം അബ്ദുൾ സലാം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സിൻഡിക്കേറ്റ് അംഗങ്ങളും സർവ്വീസ് സംഘടനകളും ഏറ്റവുമധികം സമരം നടത്തിയതും ഡോ.അബ്ദുസലാമിനെതിരെ ആയിരുന്നു. വിവാദങ്ങൾ വിടാതെ പിന്തുടരുമ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് കാലിക്കറ്റ് സർവകലാശാല വിസി. താൻ ചെയ്ത കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

തനിക്കെതിരായ എതിർപ്പിന് കാരണം രാഷ്ട്രീയമാണെന്നാണ് അബ്ദൾസലാം പറയുന്നത്. ആരോപണങ്ങൾ ഒന്നൊന്നായി വരുമ്പോഴും ഇക്കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസൂയാവഹമായ വളർച്ച നേടിയിട്ടുണ്ട്. വിവാദങ്ങളുണ്ടാക്കുന്നവർ മനപ്പൂർവ്വം ഇക്കാര്യം മറക്കുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റിയുടെ ഭരണ തലങ്ങളിൽ നടപ്പിൽ വരുത്തിയ മാറ്റങ്ങൾ മുതൽ ആദ്യത്തെ സമ്പൂർണ്ണ ഇ-യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമൊക്കെ ആക്കി മാറ്റിയത് വരെയുള്ള നിരവധി പരിഷ്‌കാരങ്ങൽ അബ്ദുസലാമിന് എടുത്ത് പറയാനുണ്ട്. സർവ്വകലാശാലയുടെ ഫിസിക്കലും അക്കാഡമിക്കലുമായ മാറ്റങ്ങൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ രാജ്യാന്തര തലത്തിൽ ഉന്നതിയിലേക്കെത്തിക്കുന്നതിന് വലിയ മുതൽക്കൂട്ടായിരുന്നു. യൂണിവേഴ്‌സിറ്റി റാങ്കിങ് 46ൽ നിന്നും 26ലേക്ക് ഉയർന്നതിലൂടെ വൈസ് ചാൻസിലർ എന്ന നലയിൽ അബ്ദുസലാം ചരിത്രത്തിൽ ഇടം നേടുകയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭരണ സാരഥ്യം വഹിക്കുന്ന ഡോ. എം. അബ്ദുസ്സലാമിന് മേൽ കക്ഷി രാഷ്ട്രീയ ശക്തികൾ കടിഞ്ഞാണിടാൻ ശ്രമിച്ചത് സർവ്വകലാശാലയുടെ മുന്നോട്ടുള്ള കുതിപ്പിന് ക്ഷതമേൽപ്പിച്ചു. സിൻഡിക്കേറ്റിലെ ഭരണ കക്ഷി അംഗങ്ങൾ വിസിക്കെതിരിൽ നിരന്തരമായി രംഗത്തുവന്ന് ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ യൂണിവേഴ്‌സിറ്റി പരിസരത്തെ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും, വി ഫോർ വിസി എന്ന വിദ്യാർത്ഥി കൂട്ടായ്മയും വൈസ് ചാൻസിലർക്ക് ഐക്യദാർഢ്യവുമായി രംഗത്തു വരികയുണ്ടായി.

യൂണിവേഴ്‌സിറ്റി ഭൂമിദാന കേസ്, പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ വിലക്ക്, ഗോൾഡൻ മദർ പുരസ്‌കാരം, കാമ്പസിലെ സംഘടനാ സമരങ്ങൾ, ഇരട്ട പ്രതിഫലം, അറബി കോളേജുകളുടെ ആർട്‌സ്‌ക്& സയൻസ് പദവി, കൃത്രിമ രേഖ തുടങ്ങി നിരവധി വിവാദങ്ങൾ മൂന്ന് വർഷത്തിനിടെ അബ്ദുസലാമിനെ തേടിയെത്തിയിരുന്നു. ഇതിൽ ആറ് വിജിലൻസ് കേസുകളും മൂന്ന് ലോകായുക്ത കേസുകളും രണ്ടു വനിതാ കമ്മീഷൻ കേസുകളും അദ്ദേഹത്തിനെതിരെയുണ്ടായി. എന്തുകൊണ്ടായിരുന്നു തുടരെ തുടരെ തനിക്കെതിരിൽ ആരോപണങ്ങളും കേസുകളും വരുന്നത്, ആരായിരുന്നു ഇതിനെല്ലാം പിന്നിൽ, എന്തായിരുന്നു അവരുടെ ഉദ്ധേശം എന്നതിനെ കുറിച്ചെല്ലാം വിശദമായി തന്നെ ഡോ. എം.അബ്ദുസലാം സംസാരിക്കുകയാണിവിടെ.

കാർഷിക സർവ്വകലാശാലയിൽ 14 വർഷത്തെ അദ്ധ്യാപനം, ഇതിനിടയിൽ തന്നെ നാലു വർഷം കുവൈത്ത് ഗവൺമെന്റിനു കീഴിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കുവൈത്തിൽ വിസിറ്റിംങ് പ്രൊഫസറായുള്ള സേവനം എന്നിവയ്ക്ക് ശേഷമാണ് 2011 മുതൽ കാലിക്കറ്റ് വൈസ് ചാൻസിലർ പദവിയിലെത്തിയയത്. എന്നാൽ എസ്എഫ്‌ഐക്കാർ തനിക്കെതിരെ പെൺചാവേറുകളെ പോലും അണിനിരത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഡോ.എം. അബ്ദുസലാമുമായി മറുനാടൻ മലയാളി ലേഖകൻ എം.പി റാഫി നടത്തിയ അഭിമുഖം:

  • ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട്?

ഉന്നത വിദ്യാഭ്യാസം എന്നാൽ +2 കഴിഞ്ഞ് വരുന്നവരുന്നവർക്കാണല്ലോ, അതായത് ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും എല്ലാം അടങ്ങുന്നതാണ് ഉന്നത വിദ്യാഭ്യാസം എന്ന് പറയുന്നത്. ഈ വിഷയത്തിൽ എന്റെ കാഴ്ചപ്പാട് എന്നത് ഒരു ഫാക്ടറിയിലെ പ്രൊഡക്ട് എന്തായിരിക്കണം എന്നതിലാണ്. ഇന്ന് കാണുന്ന ക്വാളിറ്റിയല്ല ഞാനുദ്ധേശിക്കുന്നത് ബെസ്റ്റ് ക്വാളിറ്റിയാണ് വേണ്ടത്. ബേക്കറിയിൽ നിന്ന് വാങ്ങുന്ന രണ്ടു കിലോ ബേക്കറി എന്നതിലുപരി അത് ഏറ്റവും ഡിമാന്റുള്ള സാധനമാകണം എന്നതാണ് എന്റെ കാഴ്ചപ്പാട്. ഒരു പ്രൊഡക്ടിന് നിലവാരമുണ്ടായിരിക്കണമെങ്കിൽ നിരവധി ഗുണങ്ങൾ ഒത്തിണങ്ങേണ്ടതുണ്ട്.

പുറത്തിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും വിദ്യാ സമ്പന്നനായിരിക്കണം കഴിവുണ്ടായിരിക്കണം പരിചയ സമ്പന്നനായിരിക്കണം മൂല്യബോധമുണ്ടായിരിക്കണം ബെസ്റ്റ് പ്രഫഷണലിയായിരിക്കണം എല്ലാത്തിലുമുപരി മനുഷ്യത്വമുള്ളവരായിരിക്കണം. ഒരു ഡോക്ടറെ വാർത്തെടുത്ത് ഒടുവിൽ മനുഷ്യത്വമില്ലാതെ പോയാൽ എന്തായിരിക്കും അവസ്ഥ. അതുകൊണ്ട് സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് ഇവയൊക്കെ. സമൂഹത്തിന് ഉപകാര പ്രദമായ വിദ്യാസമ്പന്നരെയാണ് വേണ്ടത്. അത് എഞ്ചിനീയറോ ഡോക്ടറോ എന്നല്ല ബിരുദ തലത്തിലോ ബിരുദാനന്തര തലത്തിലോ ഏത് മേഖലയിലായിക്കോട്ടെ അവനെ പ്രതീക്ഷിക്കുന്ന സമൂഹത്തിന് ഗുണകരമായിരിക്കണം. ഇത്തരത്തിലുള്ള പ്രൊഡക്ടുകളെ വാർത്തെടുക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മിഷിണറി കൂടി ഇതിന് വേണം എന്നുള്ളതാണ് ഈ വിഷയത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്.

  • ഇത്തരത്തിലുള്ളവരെ വാർത്തെടുക്കുന്നതിന് ഇന്നത്തെ വിദ്യാഭ്യാസ സാഹചര്യം പര്യാപ്തമാണോ?

അതൊരു വിദൂരമായ കാര്യമാണ്. ഞാനിവിടെ ഒരുപാട് ഗുണങ്ങൾ വേണമെന്ന് പറഞ്ഞല്ലോ..അതുപോലെ ഒരു പ്രൊഡക്ട് ഇറക്കുന്നതിന് പത്തു ഗുണം ഉണ്ടായിരിക്കണമെങ്കിൽ അതിനു പുറമെ മനുഷ്യത്വവും എല്ലാം ഉണ്ടായിരിക്കണം. അതിന് നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ മേഖല എന്നത് വളരെ ചുരുങ്ങിയ മേഖലയിലേക്ക് ഒതുങ്ങുന്നു എന്നുള്ളതുകൊണ്ടാണ്. ഇന്ന് നല്ലൊരു വിദ്യാഭ്യാസ സിസ്റ്റം ഉണ്ടെങ്കിലും ഉദ്ധേശിച്ച ഫലം കിട്ടാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ലൊരു വിദ്യാഭ്യാസ സിസ്റ്റം എന്നാൽ നല്ലൊരു ഫാക്ടറി മാത്രമല്ല. ആ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഒരു പ്രൊസീജർ പ്രൊട്ടോകാൾ ഉണ്ട്. അതായത് ഒരു കെയ്ക്ക് ഉണ്ടാക്കണമെങ്കിൽ അതിന് നിരവധി ഘട്ടങ്ങളിലൂടെ വരുന്നതു പോലെ. നിശ്ചിത സമയം അതിനെ ബെയ്ക്ക് ചെയ്ത് അതിന്റെ ചേരുവകളും സമയവുമെല്ലാം കൃത്യമാകുമ്പോഴാണ് നല്ല കെയ്ക്ക് ഉണ്ടാകുന്നത്. ഈ പ്രക്രിയ എന്നത് ഒറ്റ വാക്കിൽ പറയാൻ പറ്റില്ല. ഈ പ്രക്രിയ തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. പിന്നീട് വീട്ടിൽ നിന്ന് വിദ്യാലയത്തിലേക്ക് വരുന്ന ഇടം അതു പോലെ തിരിച്ചു പോകുന്നു, ഇങ്ങനെയുള്ള വർഷങ്ങൾ ഉണ്ടാകും അങ്ങനെ യുള്ള ദീർഘമുള്ള പ്രക്രിയയിലൂടെയാണ് ഒരു വിദ്യാർത്ഥി പുറത്ത് വരുന്നത്. ഇങ്ങനെയുള്ള നിരവധി ഘട്ടങ്ങൾ ഒരു വിദ്യാർത്ഥിയെ സ്വാധീനിക്കുന്നുണ്ട്.ഞാൻ ഇവിടെ ആദ്യം നടപ്പിലാക്കാൻ ശ്രമിച്ചത് ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് കയറി വരുമ്പോൾ ഇതൊരു യൂണിവേഴ്‌സിറ്റി ആണെന്ന് തോന്നണം എന്നതായിരുന്നു. ഒരു അമ്പലത്തിൽ ചെന്നാൽ തോന്നണം ഇതൊരു അമ്പലമാണെന്ന്, പള്ളിയിൽ ചെന്നാൽ പള്ളിയാണെന്ന് തോന്നണം, മാർക്കറ്റിൽ പോയാൽ മാർക്കറ്റാണെന്ന് തോന്നണം. യൂണിവേഴ്‌സിറ്റിയുടെ മുന്നിലേക്ക് വരുമ്പോൾ തോന്നത്തക്ക വിധത്തിലുള്ള ഫിസിക്കലായ മാറ്റമാണ് ഞാൻ ആദ്യം നടപ്പിൽ വരുത്തിയത്. കാമ്പസ്, ക്ലാസ് സൗകര്യങ്ങൾ, ലൈബ്രറി, ലബോറട്ടറി തുടങ്ങി ഒരു മനുഷ്യന് ഒരു കാമ്പസിൽ വേണ്ട സംവിധാനമെല്ലാം നശിച്ച് നാറാണപ്പെട്ട് കിടന്നതിനെയെല്ലാം അതിനെ അടിച്ചുവാരി വൃത്തിയാക്കി ഘട്ടം ഘട്ടമായുള്ള ഭൗതിക പുരോഗമനമായിരുന്നു ഞാൻ ആദ്യം നടപ്പാക്കിയത്. നല്ല ആർകിടെക്ടായ ബിൽഡിങ്ങുകൾ, പൂന്തോട്ടങ്ങൾ, ഒഴുകി പോകുന്ന വെള്ളെം സംഭരിക്കാനുള്ള സംവിധാനം, പാർക്ക്, റോഡുകൾ തുടങ്ങിയ സംവിധാനങ്ങളൊക്കെ ഇതിന്റെ ഭാഗമായി ഒരുക്കി.

  • വൈസ് ചാൻസിലറായി ചുമതലയേറ്റ ശേഷം എന്തെല്ലാം പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്?

മൂന്ന് വർഷത്തിനുള്ളിൽ മുപ്പത് വർഷത്തെ ഡെവലപ്പ്‌മെന്റ് ഉണ്ടാക്കിയെന്നാണ് മുൻ വൈസ് ചാൻസിലർ ഒരു പത്രത്തിൽ എഴുതിയത്. ഏതൊരു അഡ്‌മിനിസ്‌ട്രേറ്റർക്കും അവരുടെ സംവിധാനം വളർച്ചയുണ്ടാകാൻ സ്വപ്നം കാണും. ആ സ്വപ്നത്തിന്റെ ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയുമെല്ലാം നോക്കും പിന്നെ അതിന്റെ ഫിസിക്കലും എനർജിക്കലുമായിട്ടുള്ള അതിന്റെ പ്രതിബദ്ധത എന്താണെന്നു നോക്കും. പിന്നീട് അതിന്റെ യാഥാർത്ഥ്യത്തിലേക്ക് കടക്കും. ഇത് സമൂഹം എങ്ങനെ കാണുന്നു സമൂഹത്തിന്റെ ആവശ്യകത എന്താണ് എന്നെല്ലാം നോക്കിയ ശേഷമാണ് അതിനുള്ള റിസോഴ്‌സും സ്ഥലവും പണവുമെല്ലാം കണക്കാക്കുക. നമ്മുടെ കപ്പാസിറ്റിക്കും സാമ്പത്തിക സ്ഥിരതയ്ക്കും അനുസരിച്ചേ ഏതൊരു കാര്യത്തിനും തയ്യാറാകാൻ പറ്റുകയുള്ളൂ. നമ്മുടെ കയ്യിൽ പൈസയില്ലാതെ സ്വപ്നം കണ്ടിട്ട് കാര്യമില്ലല്ലോ..

ഇത്തരത്തിലുള്ള പഠനങ്ങളെല്ലാം നടത്തിയപ്പോൾ ഈ പ്രക്രിയയിൽ നിന്നും എനിക്ക് മനസിലായി ഇന്ത്യയിലെ 682 യൂണിവേഴ്‌സിറ്റികളിൽ, ഞാൻ വന്നപ്പോൾ എന്റെ യൂണിവേഴ്‌സിറ്റി 46 ാം സ്ഥാനത്തായിരുന്നു രണ്ടു വർഷം കഴിഞ്ഞപ്പോൾ അത് 26ലേക്ക് എത്തി. അതിനുവേണ്ടി ഞാൻ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ഞാൻ ആദ്യം ചെയ്തത് ഇവിടത്തെ കുറവുകൾ എന്തെന്ന് പഠിക്കുകയായിരുന്നു. ഇന്ത്യയിലുള്ള മുൻ നിര യൂണിവേഴ്‌സിറ്റികളും മറ്റു രാജ്യങ്ങലിലുള്ള ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളും കണ്ടുകൊണ്ട് അതിൽ ഒന്നിലേക്ക് ഇറങ്ങിചെല്ലാനല്ല ഞാൻ ശ്രമിച്ചത്. എല്ലാത്തിൽ നിന്നുള്ള നല്ല കാര്യങ്ങൾ പെറുക്കിയെടുത്ത് ഞാനിവിടെ നടപ്പിൽ വരുത്തി. ഒരു സർവ്വകലാശാല പെട്ടെന്നുണ്ടാകുന്നതല്ല, ഒരു യൂണിവേഴ്‌സിറ്റി ഉണ്ടാകണമെങ്കിൽ അതിനു പിന്നിൽ ചുരുങ്ങിയത് 24 വർഷത്തെ പ്രയത്‌നമെങ്കിലും ഉണ്ടാകും.

ഞാൻ ഇവിടെ ആദ്യം നടപ്പിലാക്കാൻ ശ്രമിച്ചത് ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് കയറി വരുമ്പോൾ ഇതൊരു യൂണിവേഴ്‌സിറ്റി ആണെന്ന് തോന്നണം എന്നതായിരുന്നു. ഒരു അമ്പലത്തിൽ ചെന്നാൽ തോന്നണം ഇതൊരു അമ്പലമാണെന്ന്, പള്ളിയിൽ ചെന്നാൽ പള്ളിയാണെന്ന് തോന്നണം, മാർക്കറ്റിൽ പോയാൽ മാർക്കറ്റാണെന്ന് തോന്നണം. യൂണിവേഴ്‌സിറ്റിയുടെ മുന്നിലേക്ക് വരുമ്പോൾ തോന്നത്തക്ക വിധത്തിലുള്ള ഫിസിക്കലായ മാറ്റമാണ് ഞാൻ ആദ്യം നടപ്പിൽ വരുത്തിയത്. കാമ്പസ്, ക്ലാസ് സൗകര്യങ്ങൾ, ലൈബ്രറി, ലബോറട്ടറി തുടങ്ങി ഒരു മനുഷ്യന് ഒരു കാമ്പസിൽ വേണ്ട സംവിധാനമെല്ലാം നശിച്ച് നാറാണപ്പെട്ട് കിടന്നതിനെയെല്ലാം അതിനെ അടിച്ചുവാരി വൃത്തിയാക്കി ഘട്ടം ഘട്ടമായുള്ള ഭൗതിക പുരോഗമനമായിരുന്നു ഞാൻ ആദ്യം നടപ്പാക്കിയത്. നല്ല ആർകിടെക്ടായ ബിൽഡിങ്ങുകൾ, പൂന്തോട്ടങ്ങൾ, ഒഴുകി പോകുന്ന വെള്ളെം സംഭരിക്കാനുള്ള സംവിധാനം, പാർക്ക്, റോഡുകൾ തുടങ്ങിയ സംവിധാനങ്ങളൊക്കെ ഇതിന്റെ ഭാഗമായി ഒരുക്കി.

രണ്ടാമതായി ചെയ്തത് ഇവിടത്തെ കുറവുകളെ പറ്റി പഠിച്ച് വേണ്ട മാറ്റങ്ങൾ ചെയ്യുകയായിരുന്നു. ഇവിടത്തെ കണക്കുകളെ സെബന്ധിച്ചോ മറ്റോ ഉള്ള ഒരു വ്യക്തതയും ഇല്ലായിരുന്നു, നല്ല നടത്തിപ്പോ നേതൃത്വ ഗുണമോ ഇല്ലായിരുന്നു. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെന്ന് പറയുന്നത് ഏറ്റവും താഴെകിടയിൽ ജോലി ചെയ്യുന്ന സപ്പോട്ടിംങ് സ്റ്റാഫ് ആണെന്ന അറിവില്ലായ്മ കൊണ്ടുള്ള തോന്നൽ. നേതൃത്വത്തിന് എത്ര സ്റ്റാഫ് ഉണ്ടെന്നോ എത്ര കോളേജുകളുണ്ടെന്നോ എത്ര കുട്ടികളുണ്ടെന്നോ എത്ര സ്ഥലമുണ്ടെന്നോ എത്ര സാമ്പത്തികമുണ്ടെന്നോ ഒന്നും കൃത്യമായി അറിവില്ല. ഇതിനെല്ലാം ഒരു കൃത്യതയും ധാരണയുമുണ്ടാക്കി. പിന്നീട് കാമ്പസിന്റെ മൊത്തത്തിലുള്ള ടെക്‌നോളജിക്കലായ മാറ്റമായിരുന്നു നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഫുൾ വൈഫൈ കാമ്പസാക്കി ആദ്യത്തെ വൈഫൈ യൂണിവേഴ്‌സിറ്റിയാകാൻ കാലിക്കറ്റിന് സാധിച്ചു. ഇതിനെല്ലാത്തിനും പുറമെ ഈ ആളുകളുടെ മനസ് മാറ്റാൻ പറ്റില്ലല്ലോ..പഠിച്ചു വന്ന കൾച്ചറുണ്ടല്ലോ കുളിക്കാതെ നടന്നവനോട് കുളിക്കാൻ പറയുന്നതു പോലെ.

പിന്നെ ഇവിടെ കണ്ട ഏറ്റവും വലിയ പ്രശ്‌നമായി ഞാൻ കണ്ടത് , ഇവിടെ എല്ലാകാര്യങ്ങളും നടത്തുന്നത് യൂണിയനുകലാണ്. യൂണിയനിലൂടെ ജനിച്ച് യൂണിയനിലൂടെ ജീവിച്ച് ഭരിച്ച് മരിച്ച് പോകുന്ന അവസ്ഥയായിരുന്നു ഞാൻ കണ്ടത്. സാറമ്മാരുടെ യൂണിയനായാലും കുട്ടികളുടെ യൂണിയനായാലും ഇതുതന്നെയാണ് അവസ്ഥ. സപ്പോർട്ടിംങ് സ്റ്റാഫിന്റെയും സിൻഡിക്കേറ്റിന്റേയും രാഷ്ട്രീയക്കാരുടെയും അവസ്ഥ മറിച്ചായിരുന്നില്ല. ഇതു തന്നെയായിരുന്നു ഇവിടത്തെ പ്രധാന പ്രശ്‌നം, ഇതിനെ ഞാൻ മാറ്റിയെടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ എന്തിനാണ് ഈ യൂണിയനുകളുടെ ആവശ്യം. യൂണിയന്റെ അംഗങ്ങൾക്ക് വേണ്ട കാര്യങ്ങൾ കിട്ടിയില്ലെങ്കിൽ വാദിച്ച് നേടിയെടുക്കുക എന്നുള്ളതിനാണ്.

ഈ കാര്യങ്ങളൊക്കെ യൂണിയനില്ലാതെ തന്നെ ഇന്നത്തെ പ്രമോഷൻ ഇന്നലെ തന്നെ കൊടുക്കുന്നുണ്ട്. ഇതിനു പുറമെ സിൻഡിക്കേൻ മാരുടെ വകയുള്ള സ്ഥലം മാറ്റവും അങ്ങോട്ടു തള്ളലും ഇങ്ങോട്ടു തള്ളലുമൊക്കെ. യഥാർത്ഥത്തിൽ എന്താണ് സിൻഡിക്കേറ്റിന്റെ റോൾ. ഒരു മീറ്റിങ്ങുണ്ടെങ്കിൽ അവിടെ വന്നിരിക്കുക, എന്തെങ്കിലും അജണ്ടകൾ ചർച്ച ചെയ്യുമ്പോൽ അഭിപ്രായം പറയുക. ഇതിനപ്പുറം യൂണിയനുകൾ അപ്രസക്തമാണെന്ന പോലെ സിൻഡിക്കേറ്റ് അംഗത്തിന്റെ റോളും വളരെ പരിമിതമാണ്. ഒരു മൈക്രോ വൈസ് ചാൻസിലർമാരെ പോലെയായിരുന്നു ഓരോ സിൻഡിക്കേറ്റ് അംഗങ്ങളും യൂണിവേഴ്‌സിറ്റിയിൽ നടന്നിരുന്നത്. ഇങ്ങനെയില്ലെന്നും ഇവരുടെ ഈ നടപ്പ് നിയമമല്ലെന്ന് അറിഞ്ഞതോടെ ഇവിടെയും അതൃപ്തി വന്നു. ഇതെന്നാം ഞാനായിട്ട് ചെയ്തതൊന്നുമല്ല നിയമത്തിൽ പറഞ്ഞതനുസരിച്ച് മാത്രമാണ് ഞാൻ നടപ്പാക്കിയത്. ഭ്രഹ്മാവിനുള്ള പവറാണ് വൈസ്ചാൻസിലർക്കുള്ളത്. ഈ പവർ ഞാൻ ഉപയോഗിച്ചത് ഇവിടത്തെ യൂണിയനുകളുടെയും സിൻഡിക്കേറ്റുകളുടെയും സ്റ്റാഫിന്റെയുമെല്ലാം അധിപ്രസരം ഇല്ലാതാക്കി ഇതിനെല്ലാം പുറമെ പ്രധാനം വിദ്യാർത്ഥിയാണ് എന്ന് പറയുന്നതിനു വേണ്ടി നിയമത്തിനകത്തു നിന്നുകൊണ്ടുള്ള ശ്രമങ്ങളായിരുന്നു.

  • നടപ്പിൽ വരുത്തിയ പദ്ധതികളെല്ലാം എത്രത്തോളം വിജയം കണ്ടിട്ടുണ്ട്?

നടപ്പാക്കിയ പദ്ധതികളെല്ലാ തന്നെ വിജയകരമായിട്ടുണ്ട്. നിങ്ങൾക്ക് എന്നെ എതിർക്കുന്നവരോടും രഹസ്യമായി ചോദിക്കാവുന്നതാണ്. അവർ പോലും അംഗീകരിക്കുന്ന കാര്യമാണിത്. അതുകൊണ്ടാണല്ലോ ഗ്രേഡിംങ് മാറി 46ൽ നിന്ന് 26ലേക്ക് യൂണിവേഴ്‌സിറ്റി എത്തിയതും. പിന്നെ നാൽപതിലധികം വർഷം കുളിക്കാതെയും പല്ലു തേക്കാതെയും നടന്ന ഒരു സമൂഹത്തിനെ കുളിക്കാനും പല്ലു തേയ്ക്കാനുമുള്ള പ്രക്രിയയിൽ ചിലപ്പോൾ ഒരു പ്രാവശ്യം വടിയെടുത്ത് ഓങ്ങേണ്ടി വരികയോ അല്ലെങ്കിൽ പേടിപ്പിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയല്ലാതെ മാറുന്ന സമൂഹമല്ല. അവർക്ക് അതിന്റേതായ കൊച്ചുകൊച്ചു വേദനകൾ അനുഭവിക്കേണ്ടി വരും. സ്വാതന്ത്ര്യം പോവുമെന്നത്, പണിയെടുത്തേ പറ്റുമെന്നുള്ള വേദന, വേണ്ടാത്തത് ചെയ്താൽ നിയന്ത്രണം വരുമെന്നുള്ള വേദന, അനുഭവിച്ചുവന്ന സമ്പത്തികമായും മറ്റുമുള്ള ഫ്രീഡം നഷ്ടപ്പെടുമെന്നുള്ള വേദന, മാറ്റം വരുമ്പോൾ ഇതിന്റെ ക്രെഡിറ്റ് വൈസ് ചാൻസിലർക്ക് കിട്ടുമെന്നുള്ള വേദന. അതുകൊണ്ട് മാറ്റം വന്നിട്ടുണ്ടെന്ന് ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്.ഞാനൊരിക്കലും ഒരു പെൺകുട്ടിയെയും വിലക്കിയിട്ടില്ല. യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. എസ്.എഫ്.ഐ യുടെ ഒരുപെൺകുട്ടിയെ അവരുടെ നേതാക്കൾ എന്റടുത്തേക്ക് പറഞ്ഞു വിടുന്നു. എന്നിട്ട് എന്റെ മേശയിൽ അടിച്ച് ബഹളമുണ്ടാക്കിക്കൊണ്ട് ചോദിക്കുന്നു ഇവിടത്തെ ഓഡിറ്റോറിയത്തിന്റെ ഫീസു കൂട്ടാൻ ആരാണ് താങ്കൾക്ക് അധികാരം തന്നത് എന്ന്. പിന്നെ ബഹളം വച്ച് എല്ലാം തട്ടിമറിച്ച് അവിടെ വലിയ ബഹളമുണ്ടാക്കുകയാണ് ചെയ്തത്. പിന്നീട് കൊണ്ടുവന്ന ആളുകൾ തന്നെ മലപ്പുറത്തുകൊണ്ടുപോയി കൂടെ കൂടെ ഞാൻ പീഡിപ്പിച്ചുവെന്ന് ടിവിയിലൂടെ പറയുകയും ചെയ്ത ഒരു അവസ്ഥയാണ് ഞാൻ അന്ന് നേരിട്ടിട്ടുള്ളത്. ഇങ്ങനെ പല രീതിയിലും ഇവർ എന്നെ തളർത്താൻ നോക്കുന്നുണ്ട്. 98 സമരം ഇവർ ഇവിടെ നടത്തി എല്ലാം പരാജയപ്പെടുകയാണുണ്ടായത്. അങ്ങിനെ അവർ തീരുമാനിക്കുന്നത് പെൺ ചാവേറുകളെ സൃഷ്ടിക്കാമെന്ന്. ഇതിനു ശേഷം ഞാൻ ഇത്തരത്തിലുള്ള വ്യുമൺ ചാവേറുകൾ വരാതിരിക്കാൻ നിയന്ത്രണമേർപ്പെടുത്തി.

  • എന്തുകൊണ്ടാണ് ഒന്നിനു പിന്നാലെ മറ്റൊന്നായി വിവാദങ്ങൾ താങ്കളെ പിന്തുടർന്ന് കൊണ്ടിരിക്കുന്നത്?

വിവാദങ്ങളിലെല്ലാം കള്ളപ്രചരണങ്ങളാണ്. ഇതിന്റെ പിന്നിൽ എന്നെ തളർത്തി ഇറക്കിവിടുക എന്നതാണ് ഉദ്ധേശം. ഇത് മുമ്പും പല വി സിമാരോടും ചെയ്തിട്ടുള്ളതാണ്. അവരെല്ലാം നിശബ്ദമായിരുന്നു. ഈ വിവാദങ്ങൾ മാത്രം ഒന്ന് വിശകലനം ചെയ്താൽ, എന്റെ പേരിൽ ആറ് വിജിലൻസ് കേസ് വന്നു എല്ലാം തള്ളിപോയില്ലേ..ഇതെല്ലാം തന്നെ ഒരു പുകയുണ്ടാക്കി എന്നെ തളർത്തിയിടുകയെന്നുള്ളതാണ്.

  • യൂണിവേഴ്‌സിറ്റി ഭൂമിദാന കേസിൽ താങ്കൾക്ക് നേരെയും വിജിലൻസ് കോടതിയുടെ അന്വേഷണ ഉത്തരവുണ്ടായിരുന്നല്ലോ..?

ഈ ഭൂമിദാന കേസ് മാത്രം ഒന്ന് പഠിച്ചു നോക്കൂ... അതിൽ എവിടെയാണ് ഭൂമിദാനം നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് എടുത്തിട്ടുള്ള തീരുമാനം എന്താണെന്ന് വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്. ഇംഗ്ലീഷ് അറിയാതെ,അതിൽ എഴുതിവച്ചത് എന്താണെന്ന് അറിയാതെ ലീഗ് നേതാക്കളുടെ വിചാരം ഇവർക്ക് പത്ത് ഏക്കർ കിട്ടി എന്നാണ്. ഇതിന്റെ യാഥാർത്ഥ്യം എന്നത് ഇങ്ങനെയാണ്. ഇവിടെ 550 സെന്റ് ഭൂമി മൊത്തം കാടു പിടിച്ചു കിടക്കുകയും അവിടെ എന്തെങ്കിലും തുടങ്ങുന്നതിന് യൂണിവേഴ്‌സിറ്റിയുടെ കയ്യിൽ ഫണ്ടുമില്ല . എന്നാൽ സ്വകാര്യ ടീമിന് സംരഭം തുടങ്ങുന്നതിന് ഭൂമി അനുവദിക്കാമെന്ന പോളിസിയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് സി.എച്ച് സെന്ററിന്റെ ആളുകൾ ഡെവലപ്പ്‌മെന്റിനായി അമ്പത് സെന്റ് സ്ഥലം തരണമെന്നായിരുന്നു. ഗവൺമെന്റിന്റെ പോളിസി ആർക്കുവേണമെങ്കിലും കൊടുക്കാം എന്നാണ്.

ഞാൻ ഒരു നോക്കി നടത്തിപ്പുകാരനാണ് ആർക്കും കൊടുക്കാൻ അധികാരമില്ല. ഒരു വൈസ്ചാൻസിലർമാരും അങ്ങിനെ കൊടുത്തിട്ടുമില്ല ഗവൺമെന്റിന്റെ ഉത്തരവില്ലാതെ. ഇവർക്ക് നൽകാമെന്നത് സ്വന്തമായിട്ട് കിട്ടുമെന്ന് കരുതാൻ പറ്റുമോ. അങ്ങിനെ സി.എച്ച് ചെയർ ആരംഭിക്കുന്നതിന് കോടികളുടെ പദ്ധതി ഞങ്ങൾ ആവിഷ്‌കരിക്കാമെന്ന് പറഞ്ഞപ്പോൾ 50 സെന്റ് മാത്രമാക്കണ്ട 10 ഏക്കർ തന്നെ എടുത്തോളൂ ഇവിടെ പൂങ്കാവനമാക്കി തരണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഇതിന്റെ എല്ലാം അവകാശം സർക്കാറിനാണ ് നിങ്ങൾക്ക് യാതൊരു ഉടമസ്ഥാവകാശവും ഉണ്ടാവില്ല. നിങ്ങൾക്ക് അവിടെ സ്മാരകമുണ്ടാക്കാം വലിയ കെട്ടിടം പണിയാം ലൈബ്രറി ലബോറട്ടറി, മ്യൂസിയം തുടങ്ങിയവയെല്ലാം ഉണ്ടാക്കാം അത് നിങ്ങൽക്ക് സി.എച്ച് നാമകരണം ചെയ്ത് നമുക്ക് ഒന്നിച്ച് റൺ ചെയ്ത് മുന്നോട്ടുപോകാം. സമാന്തരമായ പദ്ധതികൾ ലോകത്തുള്ള യൂണിവേഴ്‌സിറ്റികളൊക്കെ ചെയ്യുന്നതാണ്. ഇതിലുള്ള പുരോഗമനങ്ങളും സമൂഹത്തിന്റെ നേട്ടവും കാണാതെയാണ് വിമർശിക്കുന്നത്. ഈ തീരുമാനമെടുത്തവർ കരുതിയത് ഭൂമി അവർക്ക് മാർക്ക് ചെയ്ത് പതിച്ചു നൽകി എന്നാണ്. കോടികൾ ഇവർ ചിലവവിച്ച് ഒരു പദ്ധതി തുടങ്ങുന്നുണ്ടെങ്കിലും അധിന്റെ ഉടമസ്ഥത സർക്കാറിനാണ്. അവസാനം വിജിലൻസ് കേസ് ഒഴിവാക്കിയല്ലോ..അതേകുറിച്ച് പത്രങ്ങളിൽ വന്നതാണല്ലോ ഒരു ഇടതുപക്ഷ നേതാവ് ജഡ്ജിയായിരിക്കുന്ന കോടതിയിൽ കൊണ്ടുപോയി കേസിന്റെ യാഥാർത്ഥ്യമൊന്നും പഠിക്കാതെയുള്ള പുകമറയായിരുന്നു അത്.

  • ഗോൾഡൻ മദർ പുരസ്‌കാരം കൊണ്ട് എന്തായിരുന്നു ഉദ്ദേശിച്ചത്‌?

ഞാനൊരു വൈസ്ചാൻസിലറായെങ്കിലും എന്റെ വീട്ടിൽ എന്റെ ജീവിതത്തിൽ ശക്തി എന്ന് പറയുന്നത് എന്റെ മാതാവാണ്. മറ്റൊന്ന് നല്ല സ്‌നേഹമുള്ള അമ്മയുണ്ടെങ്കിൽ അതിൽ നിന്നും സ്‌നേഹമള്ള നല്ല ഒരുപാട് മക്കൾ ഉണ്ടാകും. ഒരു ക്രൂരനുണ്ടാകുന്നതും ക്രിമിനലുണ്ടാകുന്നതും ഒരുപക്ഷെ ആ സമൂഹത്തിൽ നിന്നും അമ്മത്വത്തിൽ നിന്നുമൊക്കെയാണ്. പ്രധാനമായും എന്നെ ഭരിച്ചിരുന്ന ഒരു വിശ്വാസമായിരുന്നു നന്മയുള്ള ജനതയുണ്ടാകണമെങ്കിൽ നന്മയുള്ള അമ്മമാരുണ്ടാകണം എന്നത്. ഞാനിത് പലരുമായി പങ്കുവച്ചപ്പോഴും അവരെല്ലാം ഇത് അംഗീകരിച്ചതാണ്. എല്ലാവരും അമ്മയില്ലെങ്കിൽ വീട്ടിൽ പോവാൻ താൽപര്യമില്ലാത്തവരാണ്. അമ്മ അടിച്ചാൽ വേദനിക്കാത്തവരാണ്, അമ്മയോട് ചേർന്നിരിക്കാൻ താൽപര്യമുള്ളവരാണ്. അങ്ങനെയുള്ളവരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നന്മ. എന്ന് പറഞ്ഞാൽ ഈ പ്രകൃതിയിൽ ആൺ പെൺ എന്ന വംശമുണ്ട്, ഇതിൽ പെൺ വിഭാഗമാണ് ഏറ്റവും ശക്തവും സുപ്രധാനവും കർത്തവ്യപരമായ കഴിവുള്ളവരും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം പുരുഷൻ അപ്രധാനം എന്നല്ല ഞാൻ പറയുന്നത്. ഇതിന്റെ കഴിവും സ്വാധീനവും എന്നത് വളരെ പ്രധാനമാണ്.

ഇതല്ലേ ഏറ്റവും സൗന്ദര്യമായ ഭാവം ഏറ്റവും സ്‌നേഹവും സ്വാധീനവുമുള്ള ഭാവം. പെൺ വിഭാഗത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമ്മ എന്നത്. ഇവരെ ആദരിക്കുക എന്നുള്ളതാണ് ഞാൻ ഉദ്ധേശിച്ചിരുന്നത്. എന്നാൽ പലരും അതിനെ വളച്ചൊടിച്ച് അവരുടേതായ കണ്ണാടിയിലൂടെ കാണാൻ തുടങ്ങി. അങ്ങിനെ ഓരോരുത്തരും പറയുമ്പോൾ എനിക്ക് മറുപടിപറയാൻ പറ്റുമോ..ഇതിന്റെ പ്രാധാന്യം കൊണ്ടാണ് ഞാൻ ഈ തീരുമാനത്തിലേക്ക് എത്തിപ്പിച്ചത്. ഇതിലൂടെ ഞാൻ ഉദ്ധേശിച്ചിരുന്നത് നന്മയുള്ള മതേയ്‌സിനെ ഐഡന്റിഫൈ ചെയ്യുക. എന്നിട്ട് അവരെ ആദരിക്കുക എന്നതാണ്. മാതൃത്വം എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഇതിലൂടെ വരുന്ന തലമുറയിലെ അമ്മമാർക്ക് ഒരു നന്മയുടെ സന്ദേശം നൽകുക എന്നതുമാണ് ഇതിലൂടെ ഉദ്ധേശിച്ചത്.

  • പെൺകുട്ടികൾക്ക് വിസി വിലക്കേർപ്പെടുത്തി എന്ന ആരോപണത്തോട്...?

ഞാൻ വന്ന ശേഷമാണ് ഇവിടെ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി എല്ലാമേഖലയിലും സ്ത്രീകളുടെ തൊഴിൽ സാന്നിദ്ധ്യം ഉറപ്പു വരുത്തി. വനിതാ കഫേ, സ്റ്റോർ , വനിതകളുടെ ഉന്നമനത്തിനായുള്ള നിരവധി പ്രോഗ്രാമുകൾ. അപ്പോഴാണ് വി സി സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയെന്ന ആരോപണവുമായി വരുന്നത്. ഞാനൊരിക്കലും ഒരു പെൺകുട്ടിയെയും വിലക്കിയിട്ടില്ല. യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. എസ്.എഫ്.ഐ യുടെ ഒരുപെൺകുട്ടിയെ അവരുടെ നേതാക്കൾ എന്റടുത്തേക്ക് പറഞ്ഞു വിടുന്നു. എന്നിട്ട് എന്റെ മേശയിൽ അടിച്ച് ബഹളമുണ്ടാക്കിക്കൊണ്ട് ചോദിക്കുന്നു ഇവിടത്തെ ഓഡിറ്റോറിയത്തിന്റെ ഫീസു കൂട്ടാൻ ആരാണ് താങ്കൾക്ക് അധികാരം തന്നത് എന്ന്.

പിന്നെ ബഹളം വച്ച് എല്ലാം തട്ടിമറിച്ച് അവിടെ വലിയ ബഹളമുണ്ടാക്കുകയാണ് ചെയ്തത്. പിന്നീട് കൊണ്ടുവന്ന ആളുകൾ തന്നെ മലപ്പുറത്തുകൊണ്ടുപോയി കൂടെ കൂടെ ഞാൻ പീഡിപ്പിച്ചുവെന്ന് ടിവിയിലൂടെ പറയുകയും ചെയ്ത ഒരു അവസ്ഥയാണ് ഞാൻ അന്ന് നേരിട്ടിട്ടുള്ളത്. ഇങ്ങനെ പല രീതിയിലും ഇവർ എന്നെ തളർത്താൻ നോക്കുന്നുണ്ട്. 98 സമരം ഇവർ ഇവിടെ നടത്തി എല്ലാം പരാജയപ്പെടുകയാണുണ്ടായത്. അങ്ങിനെ അവർ തീരുമാനിക്കുന്നത് പെൺ ചാവേറുകളെ സൃഷ്ടിക്കാമെന്ന്. ഇതിനു ശേഷം ഞാൻ ഇത്തരത്തിലുള്ള വ്യുമൺ ചാവേറുകൾ വരാതിരിക്കാൻ നിയന്ത്രണമേർപ്പെടുത്തി. നിയന്ത്രണമെന്നതും വിലക്ക് എന്നതും രണ്ടാണെന്ന് ഓർക്കണം. എന്നിട്ട് ഇവിടത്തെ ഇടതുപക്ഷക്കാർ ഇത് മൂന്നു ദിവസം നിയമസഭയിൽ എടുത്തിട്ടടിച്ചില്ലേ..ഇത് ആൺ പെൺ എന്നുള്ള സങ്കൽപ്പത്തെ അകറ്റുന്ന ബോധപൂർവ്വമായ ശ്രമമായിരുന്നു.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP