Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഡിഎഫ് വിടാൻ ജോസഫും മോൻസും കുരുവിളയും തയ്യാറല്ല; തനിയെ പോകാൻ മാണിക്കും മനസ്സില്ല; മാണിയെ ചവിട്ടി പുറത്ത് ചാടിച്ചു സീറ്റ് ഉറപ്പിക്കാൻ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും; ജോസഫും മാണിയും പോയില്ലെങ്കിൽ നാലഞ്ച് നേതാക്കൾ ഒരുമിച്ച് ചാടും: കേരള കോൺഗ്രസ്സിൽ ഇപ്പോൾ സംഭവിക്കുന്നത്

യുഡിഎഫ് വിടാൻ ജോസഫും മോൻസും കുരുവിളയും തയ്യാറല്ല; തനിയെ പോകാൻ മാണിക്കും മനസ്സില്ല; മാണിയെ ചവിട്ടി പുറത്ത് ചാടിച്ചു സീറ്റ് ഉറപ്പിക്കാൻ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും; ജോസഫും മാണിയും പോയില്ലെങ്കിൽ നാലഞ്ച് നേതാക്കൾ ഒരുമിച്ച് ചാടും: കേരള കോൺഗ്രസ്സിൽ ഇപ്പോൾ സംഭവിക്കുന്നത്

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ കേരള കോൺഗ്രസ്സിൽ ഇപ്പോൾ വമ്പൻ സംഘർഷമാണ് അരങ്ങേറുന്നത്. ജോസഫ് വിഭാഗം ഇടതുപക്ഷത്തേക്ക് പോകുന്നു എന്ന പ്രചാരണമാണ് ഏറ്റവും ഒടുവിൽ ശക്തി പ്രാപിക്കുന്നത്. അതല്ല കേരള കോൺഗ്രസ്സ് ഒരുമിച്ചു ഇടതു പക്ഷത്തേക്ക് പോകും എന്ന പ്രചാരണവും ശക്തമാണ്. മാണി വിഭാഗം ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്നെന്നും അതിന്റെ പേരിൽ പാർട്ടിയിൽ ഭിന്നതയുണ്ടെയെന്നും മറ്റൊരു പ്രചാരണവും നടക്കുന്നു. ജോസഫും മാണിയും പിളരും എന്ന സൂചനയാണ് മാദ്ധ്യമ റിപ്പോർട്ടുകൾ നൽകുന്നത്. രണ്ട് ദിവസം മുൻപ് മാതൃഭൂമി ചാനൽ എസ്‌ക്യൂസീവായി റിപ്പോർട്ട് ചെയ്തത് കടുത്തുരുത്തി - പൂഞ്ഞാർ മണ്ഡലങ്ങൾ വിട്ടുതരില്ലെന്ന് മാണി പറഞ്ഞതിനാൽ പിളർപ്പ് ആസന്നം എന്നാണ്.

ഊഹാപോഹങ്ങൾ സജീവമായതോടെ ഇടത് മുന്നണിക്കും പ്രതീക്ഷ തളിർത്തു. ജോസഫ് വിഭാഗം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഇടത് മുന്നണിയും വലതിൽ തുറന്നു കാത്തിരിപ്പ് തുടങ്ങി. ആർഎസ്‌പിയും വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ എൽഡിഎഫിന് ഇപ്പോഴുള്ള ഏക പ്രതീക്ഷയായി മാറിയിരിക്കുകയാണ് കേരള കോൺഗ്രസ്്. ജോസഫും മാണിയും അടങ്ങുന്ന കേരള കോൺഗ്രസ് ഒരുമിച്ചു വന്നാൽ ഇപ്പോൾ യുഡിഎഫ് നൽകുന്ന 15 സീറ്റിന് പകരം 20 സീറ്റ് നൽകാം എന്ന വാഗ്ദാനം ഇടതുപക്ഷം മാണി - ജോസഫ് വൃത്തങ്ങളിൽ നൽകി കഴിഞ്ഞു. കേരള കോൺഗ്രസ്സ് ഒരുമിച്ചോ മാണി - ജോസഫ് വിഭാഗങ്ങൾ വെവ്വേറെയോ എത്തുമെന്ന് പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. ബാർ കോഴയുടെ പശ്ചാത്തലത്തിൽ മാണി മത്സരിക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ കേരള കോൺഗ്രസ്സിനെ എടുക്കാം എന്നതായിരുന്നു എൽഡിഎഫിന്റെ ആദ്യ നയം. ബാർകോഴ ഗൂഢാലോചന സജീവമായതോടെ മാണി മത്സരിച്ചാലും പ്രശ്‌നമില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി കഴിഞ്ഞു.

മാണിയുടെ താൽപ്പര്യം ഇടതുപക്ഷം തന്നെ

മൂന്ന് ചോദ്യങ്ങൾ ആണ് രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തുന്നത്. ഒന്നു കേരള കോൺഗ്രസ്സ് ഒറ്റക്കെട്ടായ മുന്നണി വിടുമോ എന്നതാണ്. രണ്ടാമത്തെ ചോദ്യം ജോസഫ് വിഭാഗം മുന്നണി വിടുമോ എന്നതും മൂന്നാമത്തെ ചോദ്യം മാണി മുന്നണി വിടുമോ എന്നതുമാണ്. കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ പൊതുവികാരം ഇപ്പോൾ യുഡിഎഫ് വിടണം എന്നത് തന്നെയാണ്. ബാർ കോഴ വിഷയത്തിൽ കോൺഗ്രസ്സ് ചതിച്ചു എന്നും കോൺഗ്രസ്സുമായി ഒരുമിച്ചു മത്സരിച്ചാലും സൗഹൃദ മത്സരമാവും നടക്കുക എന്ന് അണികൾ പറയുന്നു. കേരള കോൺഗ്രസ്സിനെ കെട്ട് കെട്ടിക്കാൻ ഇറങ്ങി പുറപ്പെട്ട കോട്ടയത്തെ കോൺഗ്രസ്സുകാർ ഇക്കുറി പാലം വലിക്കുമെന്ന ആശങ്ക പൊട്ടി പ്രവഹിക്കുന്നുണ്ട്.

ഒരു പരിധി വരെ മാണിയും ആഗ്രഹിക്കുന്നത് ഇടതു ബന്ധം ആണ്. പാലായിൽ മാണിക്കും കോട്ടയം പാർലമെന്റിൽ ജോസ് കെ മാണിക്കും ഇടതു ബന്ധം തന്നെയാണ് നല്ലതെന്നാണ് മാണി കരുതുന്നു. എന്നാൽ ഇടതു മുന്നണിയിലേക്ക് പോകാൻ മാണിക്ക് ആശങ്ക ഏറെയുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റെങ്കിലും മാണിക്ക് പ്രതീക്ഷയുള്ള തിരുവല്ല, ഏറ്റുമാനൂർ മണ്ഡലങ്ങളും പിസി ജോർജ് മത്സരിച്ച പൂഞ്ഞാറും ഇടത് മുന്നണിയിൽ നിന്നു ലഭിക്കുകയില്ല എന്നതാണ് മാണിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. സിറ്റിംങ് സീറ്റുകളായ തിരുവല്ലയും ഏറ്റുമാനൂരും സിപിഐ(എം) വിട്ടു കൊടുക്കുകയില്ല. അങ്ങനെ വരുമ്പോൾ പ്രധാന നേതാക്കളായ ജോസഫ് എം പുതുശ്ശേരി, തോമസ് ചാഴിക്കാടൻ എന്നിവർക്ക് സീറ്റ് നൽകാൻ സാധിക്കാതെ വരും. കൂടാതെ ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയായ കുട്ടനാട് മത്സരിച്ചു തോറ്റ ഡോ. കെ സി ജോസഫിനും സീറ്റ് കൊടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും.ഒരു പരിധി വരെ മാണിയും ആഗ്രഹിക്കുന്നത് ഇടതു ബന്ധം ആണ്. പാലായിൽ മാണിക്കും കോട്ടയം പാർലമെന്റിൽ ജോസ് കെ മാണിക്കും ഇടതു ബന്ധം തന്നെയാണ് നല്ലതെന്നാണ് മാണി കരുതുന്നു. എന്നാൽ ഇടതു മുന്നണിയിലേക്ക് പോകാൻ മാണിക്ക് ആശങ്ക ഏറെയുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റെങ്കിലും മാണിക്ക് പ്രതീക്ഷയുള്ള തിരുവല്ല, ഏറ്റുമാനൂർ മണ്ഡലങ്ങളും പിസി ജോർജ് മത്സരിച്ച പൂഞ്ഞാറും ഇടത് മുന്നണിയിൽ നിന്നു ലഭിക്കുകയില്ല എന്നതാണ് മാണിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. 

ഒറ്റക്കെട്ടായി കേരള കോൺഗ്രസ്സ് ഇടത് മുന്നണിയിലേക്ക് വന്നാൽ മറ്റ് സിറ്റിംങ് സീറ്റുകൾ എല്ലാം സുരക്ഷിതമാണ് എന്നാണ് മാണിയുടെ കണക്ക് കൂട്ടൽ. പാല (കെ എം മാണി), കാഞ്ഞിരപ്പള്ളി (പ്രൊഫ. ജയരാജ്), ഇടുക്കി (റോഷി അഗസ്റ്റിൻ), ഇരിങ്ങാലക്കുട (തോമസ് ഉണ്ണിയാടൻ), ചങ്ങനാശ്ശേരി (സി എഫ് തോമസ്) എന്നീ അഞ്ചു മണ്ഡലങ്ങൾ ആണ് മാണിയുടെ ഇപ്പോഴത്തെ സിറ്റിംങ് സീറ്റുകൾ. തൊടുപുഴ (പി ജെ ജോസഫ്), കോതമംഗലം (ടി യു കുരുവിള), കടുത്തുരുത്തി (മോൻസ് ജോസഫ്) എന്നിവരാണ് ജോസഫ് വിഭാഗത്തിന്റെ സിറ്റിങ് സീറ്റുകൾ. ഈ എട്ടു സീറ്റും ഇടത് മുന്നണിയിലേക്ക് പോയാലും ഉറപ്പിക്കാം എന്ന ആത്മവിശ്വാസം മാണിക്കുണ്ട്. കുട്ടനാട്. ഏറ്റുമാനൂർ, തിരുവല്ല എന്നീ മൂന്ന് വിജയ സാധ്യതയുള്ള സീറ്റുകളിൽ കുട്ടനാടും ഏറ്റുമാനൂരും ബലം പിടിച്ചു വാങ്ങാം എന്ന പ്രതീക്ഷയും മാണിക്കുണ്ട്. കൂടാതെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഇടുക്കിയിലെയും പത്തനംതിട്ടയിലെയും കോട്ടയത്തെയും ഒന്നോ രണ്ടോ സീറ്റുകൾ കൂടി സ്വന്തമാക്കാം സാധിക്കുമെന്നാണ് മാണിയുടെ കണക്ക് കൂട്ടൽ.

മുന്നണി വിടാൻ വയ്യെന്ന് തീർത്തു പറഞ്ഞ് ജോസഫും എംഎൽഎമാരും

മാണിയുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നത് ജോസഫ് തന്നെയാണ്. മാണിക്കൊപ്പെം ഒറ്റപാർട്ടിയായി നിൽക്കാൻ ആണ് ജോസഫിന് താൽപ്പര്യം. എങ്കിലും യുഡിഎഫ് വിടാൻ ജോസഫിന് മടിയാണ്. ഭരണം മാറുന്നത് അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കുന്ന പാർട്ടി എന്ന പേരുദോഷം വരുമെന്നാണ് ജോസഫ് ഭയക്കുന്നു.

ഒരു പാർട്ടി നയിക്കാനുള്ള ആരോഗ്യമോ മനാസികാവസ്ഥയോ ഇല്ലാത്തതിനാൽ തന്റെ വിഭാഗത്തെ ഏകപക്ഷീയമായി മാണിയുടെ പാർട്ടിയിൽ ലയിപ്പിച്ച ജോസഫിന് വീണ്ടും ഒരു പാർട്ടി തട്ടിക്കൂട്ടി എടുക്കാൻ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സാഹചര്യം നിർബന്ധിച്ചാൽ വേണമെങ്കിൽ മനസ്സില്ല മനസ്സോടെ ജോസഫും മാണിക്കൊപ്പം മുന്നണി വിടാൻ ഒരുങ്ങിയേക്കാം. എന്നാൽ അതു ഒഴിവാക്കാൻ വേണ്ടി ജോസഫ് പരമാവധി ശ്രമിക്കുന്നുണ്ട്.

ജോസഫിനെ നിർബന്ധിച്ച് സമ്മതിപ്പിച്ചാലും സമ്മതിക്കാത്ത രണ്ട് പേർ ജോസഫ് വിഭാഗത്തിലുണ്ട്. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫും കോതമംഗലം എംഎൽഎ ടി യു കുരുവിളയും. ഒരു കാരണവശാലും യുഡിഎഫ് വിട്ടൊരു കളിക്ക് തങ്ങൾ ഇല്ല എന്ന് അവർ തീർത്തു പറഞ്ഞു. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്സ് സ്റ്റിയറിങ്ങ് കമ്മറ്റി യോഗത്തിന് തൊട്ടു മുൻപ് ജോസഫിന്റെ വീട്ടിൽ നടന്ന ഗ്രൂപ്പ് യോഗത്തിൽ ആന്റണി രാജുവും ഫ്രാൻസിസ് ജോർജും കൂടുതൽ സീറ്റ് ചോദിക്കണമെന്നും അതിന് സമ്മതിച്ചില്ലെങ്കിൽ മുന്നണി വിടണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. മറ്റൊരു പിളർപ്പിന് താനും ഒരുക്കമല്ലെന്ന് ജോസഫും യുഡിഎഫ് വിട്ടു ഒരു കളിക്കും ഇല്ലെന്ന് മോൻസും കുരുവിളയും തറപ്പിച്ചു പറഞ്ഞത് ആ നീക്കങ്ങൾക്ക് തടസ്സമായി.

ജോസഫ് വന്നില്ലെങ്കിൽ മാണിയുടെ കണക്ക് കൂട്ടൽ തെറ്റും

ജോസഫ് വിഭാഗത്തിന്റെ ഉറച്ച നിലപാട് തന്നെയാണ് മാണിയെ മുന്നണി വിടാൻ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. മാണി മുന്നണി വിടാൻ തീരുമാനിച്ചാൽ ജോസഫ് വിഭാഗം ഒറ്റക്കെട്ടായി യുഡിഎഫിൽ തന്നെ തുടങ്ങാനുള്ള സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ഇടുക്കി ജില്ലയിൽ മാണിക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിക്കില്ല. നിലവിൽ ജോസഫിനുള്ള മൂന്ന് സീറ്റിന് പുറമേ ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിനും തിരുവനന്തപുരം - കൊല്ലം ജില്ലകളിലെ സീറ്റിൽ ഏതെങ്കിലും ആന്റണി രാജുവിനും യുഡിഎഫിന് സീറ്റ് നൽകിയാൽ മാണിയുടെ കണക്കു കൂട്ടൽ തെറ്റും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ അവസാന നിമിഷം ജോസഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചാൽ കാര്യങ്ങൾ വീണ്ടും ശക്തമാവും. തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയും ജോസഫിനൊപ്പം ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആകുന്ന സാഹചര്യം ഉണ്ടായേക്കാം. ഇങ്ങനെ വന്നാൽ മൂന്ന് എംഎൽമാരിൽ നിന്നും ജേസഫിന് ആറ് വരെ ആയി ഉയരാനുള്ള സാഹചര്യം ഉണ്ടാവും. അതേസമയം പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ മൂന്ന് സീറ്റുകളിലേക്ക് മാണി ഒതുങ്ങിയെന്നും വരാം.

ജോസഫിനെ നിർബന്ധിച്ച് സമ്മതിപ്പിച്ചാലും സമ്മതിക്കാത്ത രണ്ട് പേർ ജോസഫ് വിഭാഗത്തിലുണ്ട്. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫും കോതമംഗലം എംഎൽഎ ടി യു കുരുവിളയും. ഒരു കാരണവശാലും യുഡിഎഫ് വിട്ടൊരു കളിക്ക് തങ്ങൾ ഇല്ല എന്ന് അവർ തീർത്തു പറഞ്ഞു. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്സ് സ്റ്റിയറിങ്ങ് കമ്മറ്റി യോഗത്തിന് തൊട്ടു മുൻപ് ജോസഫിന്റെ വീട്ടിൽ നടന്ന ഗ്രൂപ്പ് യോഗത്തിൽ ആന്റണി രാജുവും ഫ്രാൻസിസ് ജോർജും കൂടുതൽ സീറ്റ് ചോദിക്കണമെന്നും അതിന് സമ്മതിച്ചില്ലെങ്കിൽ മുന്നണി വിടണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.ഈ പേടിയാണ് മാണിയെ പിന്നോട്ട് വലിക്കുന്നത്. അതുകൊണ്ട് തന്നെ യുഡിഎഫിൽ ഉറച്ചു നിൽക്കുന്ന എന്ന ഫോർമുലകളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതു നിരാശപ്പെടുത്തുന്നത് ഇടത് മുന്നണിയെ തന്നെയാണ്. കേരള കോൺഗ്രസ്സ് ഒരുമിച്ചോ ജോസഫോ മാണിയോ വെവ്വേറെയോ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇടത് മുന്നണി. മദ്ധ്യ-തിരുവിതാംകൂറിൽ യുഡിഎഫിനോട് പോരാടാൻ സോളാറും ബാറും പോരായെന്നും കേരള കോൺഗ്രസ്സിന്റെ ഒരു വിഭാഗം എക്കാലവും വേണമെന്നും സിപിഐ(എം) ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബാർ കോഴയിലെ മുഖ്യ ആരോപണ വിധേയനായ മാണിയെ പോലും സ്വീകരിക്കാൻ ഇടതു മുന്നണി ഒരുങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടി ഒട്ടേറെ തവണ മാണിയുമായി ചർച്ച നടത്തിയതാണ്. പാർട്ടി സെക്രട്ടറിയേറ്റ് അംഗവും കോട്ടയം മുൻ സെക്രട്ടറിയുമായ കെ ജെ തോമസിനോട് കേരള കേൺഗ്രസ്സിന്റ കാര്യത്തിൽ യേസ് ഓർ നോ പറയണമെന്ന് പിണറായി അന്ത്യശാസന നൽകി കഴിഞ്ഞതായാണ് സൂചന. മാണിക്കെതിരെയുള്ള ആരോപണത്തിന്റെ ശക്തി കുറച്ചത് പോലും കേരള കോൺഗ്രസ്സിനെ ഇടതുപാളയിത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

ജോസഫ് മുന്നണി വിടുമെന്ന് വാർത്തകൾക്ക് പിന്നിൽ

ജോസഫ് യുഡിഎഫ് വിടാൻ ഒരിക്കലും ആലോചിച്ചിട്ടേ ഇല്ല എന്നിരിക്കെ എങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തിലുള്ള വാർത്ത വെളിയിൽ വന്നത് എന്ന ചോദ്യം പ്രസക്തമാണ്. ജോസഫ് വിഭാഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്നാണ് ആ വാർത്തയുടെ തുടക്കം. ജോസഫ് വിഭാഗത്തിലെ കരുത്തന്മാരായ രണ്ട് നേതാക്കളായ ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും സീറ്റ് കിട്ടുകയില്ല എന്നതാണ് ഈ വിഷയം. ഇവരെ കൂടാതെ ഇടുക്കിയിൽ നിന്നുള്ള പി സി ജോസഫും കുട്ടനാട്ടിൽ നിന്നുള്ള ജേക്കബ് എബ്രഹാം കൂടി ചേർന്നിട്ടുണ്ട് ഈ വിഭാഗത്തിൽ. ജോസഫ് വിഭാഗത്തിന്റെ തന്നെ നേതാവായ ഡോ. കെ സി ജോസഫിനെ മാറ്റി സീറ്റ് നേടാൻ ആഗ്രഹിക്കുന്നയാളാണ് ജേക്കബ് എബ്രഹാം. പൂഞ്ഞാർ സീറ്റ് തനിക്ക് വേണമെന്നും തിരുവനന്തപുരം കോവളം സീറ്റുകളിൽ ഒന്നു വാങ്ങി തരണമെന്നും ആന്റണി രാജുവും ആവശ്യപ്പെടുന്നു. ഇതേക്കുറിച്ചുള്ള തർക്കങ്ങളുടെ ഭാഗമാണ് പത്ര വാർത്തകൾ വരുന്നത്.

മാണിയെയും യുഡിഎഫിനെയും സമ്മർദ്ദത്തിൽ ആക്കുന്ന ഈ നേതാക്കൾ തന്നെയാണ് ജോസഫ് മുന്നണി വിടും എന്ന പ്രചാരണം നടത്തിയത്. ഈ നേതാക്കൾക്ക് സീറ്റ് കൊടുക്കാൻ ജോസഫിനും ആഗ്രഹം ഉണ്ടെങ്കിലും യുഡിഎഫിൽ നിന്നു അത് സാധിക്കാൻ പറ്റുമെന്ന പ്രതീക്ഷ ജോസഫിനില്ല. ഇതു കൂടി കണക്കിലെടുത്താണ് 15 ന് പകരം 20 സീറ്റ് ചോദിക്കും എന്ന് കേരള കോൺഗ്രസ്സ് പ്രസ്താവന ഇറക്കിയത്. എന്നാൽ നിലവിൽ ഉള്ള 15 സീറ്റുകൾ ആണ് ഇപ്പോഴും മാണി പ്രതീക്ഷിക്കുന്നത്. തളിപ്പറമ്പ് പോലെ കേരള കോൺഗ്രസ്സിന് ഒരു അണികൾ പോലും ഇല്ലാത്ത സീറ്റുകളിൽ ഒന്നിന് പകരം കേരള കോൺഗ്രസ്സ് ബിയുടെ ഒഴിവിലുള്ള പത്തനാപുരമോ പൂഞ്ഞാറോ ചോദിക്കുമെന്നു മാണിക്കുണ്ട്. എന്നാൽ ബെന്നി കട്ടാട് എന്ന നേതാവിന് വേണ്ടിയാണ് മാണി ഇതു ലക്ഷ്യം ഇടുന്നത്. ഇതു ഫ്രാൻസിസ് ജോർജിന്റെയും ആന്റണി രാജുവിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല.

മാണിയെ ചവിട്ടി വീഴ്‌ത്താൻ ആയില്ലെങ്കിൽ പുറത്ത് പോകാൻ ഒരുക്കം

മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പോയാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് ജോസഫിന് കൂടെയുള്ള നേതാക്കളുടെ ചിന്ത. അങ്ങനെ വന്നാൽ ഇപ്പോഴത്തെ നാല് സീറ്റിന് പുറമേ രണ്ട് സീറ്റ് കൂടിയെങ്കിലും യുഡിഎഫിൽ നിന്നും നേടി എടുക്കാം എന്ന പ്രതീക്ഷ വേറെയുണ്ട്. കൂടാതെയാണ് ഉണ്ണിയാടനും പുതുശ്ശേരിയും ഒപ്പം നിൽക്കാനുള്ള സാധ്യത. അതിന് സാധിച്ചില്ലെങ്കിൽ കേരള കോൺഗ്രസ്സിൽ നിൽക്കുന്നത് ആത്മഹത്യ പരമെന്നാണ് ഫ്രാൻസിസ് ജോർജ്ജും ആന്റണി രാജുവും അടങ്ങുന്ന വൃത്തങ്ങൾ കരുതുന്നു. അവരുടെ മുൻപിൽ അവശേഷിക്കുന്ന ഏക വാശി പാർട്ടിൽ നിന്നും രാജിവച്ച് ഇടത് മുന്നണിക്കൊപ്പം ചേരുകയാണ്. അവസാന ശ്രമം എന്ന നിലയിൽ സിപിഐ(എം) അതിനും അനുമതി നൽകി കഴിഞ്ഞു.

ഇപ്പോൾ ഇടത് പാളയത്തിലുള്ള സുരേന്ദ്രൻ പിള്ള - സ്‌കറിയ തോമസ് എന്നിവർ നേതാക്കളായുള്ള പാർട്ടിയിലേക്ക് ഫ്രാൻസിസ് ജോർജിനെയും ആന്റണി ജോർജിനെയും കൊണ്ടു വരാൻ ആണ് നീക്കം. അങ്ങനെയെങ്കിൽ സുരേന്ദ്രൻ പിള്ളക്ക് പുറമേ ആന്റണി രാജുവിനും കൊല്ലം - തിരുവനന്തപുരം ജില്ലകളിലെ സീറ്റിനേക്കാളും സീറ്റ് നൽകും. പത്തനാപുരത്ത് ഫ്രാൻസിസ് ജോർജ്ജിന് സീറ്റ് നൽകുന്നതുകൊണ്ടും തിരുവനന്തപുരത്ത് സുരേന്ദ്രൻ പിള്ളക്ക് സീറ്റ് ഉള്ളതുകൊണ്ടും ആന്റണി രാജുവിന് പറ്റിയ സീറ്റ് കണ്ടെത്താൻ ഇടത് പക്ഷത്തിന് വെള്ളം കുടിക്കേണ്ടി വരും. എങ്കിലും അവസാന വഴി എന്ന നിലയിൽ ആന്റണിയെ എങ്ങനെയും ഉൾപ്പെടുത്താൻ ആണ് സിപിഐ(എം) ആലോചന. അതേ തമയം ഇടത് മുന്നണിയിൽ എത്തിയാൽ റോഷി അഗസ്റ്റിനെതിരെ ഫ്രാൻസിസ് ജോർജിനെ ഇടുക്കി മത്സരിപ്പിക്കണം എന്ന ധാരണയിൽ ആയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് ആണ് സ്ഥാനാർത്ഥിയെങ്കിൽ വലിയ തോതിൽ വിജയ സാധ്യത ഇടത് മുന്നണിയിൽ കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP