Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷോ കാണിക്കാനല്ല, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനാൽ ജീവത്യാഗത്തിന് ഒരുങ്ങിയാണ് പോയത്; വിൽപത്രവും തയ്യാറാക്കിയിരുന്നു; മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കോമാളിയാക്കിയതിൽ വിഷമം: കോലഞ്ചേരി പള്ളിത്തർക്കത്തിനിടെ ബാരിക്കേഡിൽ കഴുത്തു കുരുക്കിയ വൈദികൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു..

ഷോ കാണിക്കാനല്ല, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനാൽ ജീവത്യാഗത്തിന് ഒരുങ്ങിയാണ് പോയത്; വിൽപത്രവും തയ്യാറാക്കിയിരുന്നു; മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കോമാളിയാക്കിയതിൽ വിഷമം: കോലഞ്ചേരി പള്ളിത്തർക്കത്തിനിടെ ബാരിക്കേഡിൽ കഴുത്തു കുരുക്കിയ വൈദികൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു..

കൊച്ചി: കോലഞ്ചേരി വലിയ പള്ളിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതിന്റെ പേരിൽ സംഘർഷങ്ങളും പതിവായിരുന്നു. ഇടയ്ക്കിടെ ഇവിടെ നിന്നും സംഘർഷ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ, രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലും ചാനലുകളുടെ പരിഹാസ പരിപാടികളിലും വാർത്തയായത് ഒരു വൈദികന്റെ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ ആയിരുന്നു. പൊലീസ് ബാരിക്കേഡിലെ കമ്പിയിൽ കഴുത്തുകുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വൈദികനെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കാതിരുന്നതോടെ ഒപ്പമുണ്ടായിരുന്ന വിശ്വാസികൾ തന്നെ ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപെടുത്തുകയായിരുന്നു. ഇങ്ങനെ വൈദികന്റെ ആത്മഹത്യാ ശ്രമത്തെ സോഷ്യൽ മീഡിയ ഏറെ പരിഹസിക്കുകയും ചെയ്തു. യാക്കോബായ സഭയിലെ വൈദികൻ ഫാ. എൽദോ കക്കാടനാണ് ഈ വിവാദത്തിലെ നായകൻ.

കോലഞ്ചേരി പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ കടത്തിവിടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വൈദികൻ ആത്മഹത്യ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൊലീസ് ബാരിക്കേഡിൽ തല കുരുക്കിയത്. ഇങ്ങനെ ചെയ്യാൻ വൈദികനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അദ്ദേഹം സ്വയം കോമാളി ആകുകയായിരുന്നോ? ഇതേക്കുറിച്ച് വൈദികനിൽ നിന്നും തന്നെ അറിയാനാണ് മറുനാടൻ മലയാളി ശ്രമിച്ചത്. എന്നാൽ, പെട്ടൊന്നൊരു വികാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല ഫാ. എൽദോ കൊക്കാടന്റെ ആത്മഹത്യാശ്രമം എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. ജീവത്യാഗം ചെയ്യാൻ ശ്രമിച്ചത് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതാണെന്ന് വിൽപ്പത്രവും എഴുതിവച്ചായിരുന്നു അച്ചന്റെ ആത്മഹത്യാ ശ്രമം. കോലഞ്ചേരി പള്ളിക്ക് മുമ്പിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചു തന്റെ നിലപാടുകളെ പറ്റിയും കടമറ്റം പള്ളി വികാരി കൂടിയായ അച്ചൻ മറുനാടനോട് പങ്കുവച്ചത് ഇങ്ങനെയാണ്:

തന്റെയും സഭയുടെയും ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനാലാണ് സ്വയം വിൽപത്രം എഴുതിവച്ച് ജീവത്യാഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് അച്ചൻ പറയുന്നത്. പക്ഷെ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളും തന്നെ ഒരു കോമാളിയി ചിത്രീകരിച്ചതിൽ തനിക്കു വിഷമമുണ്ട്. താൻ ജനിച്ചു വളർന്ന നാട്ടിൽ തന്റെ സ്വന്തമെന്നു കരുതുന്ന പൂർവികന്മാരെ അടക്കിയ ആരാധനാലയമാണ് കോലഞ്ചേരി വലിയ പള്ളി. ചെറുപ്പം മുതൽ ആരാധനാ നടത്തുന്നതിനാൽ വളരെ വൈകാരികമായ ബന്ധം പള്ളിയോടു ഉണ്ടായിരുന്നു. അതിന്നാലാണ് പ്രാർത്ഥനക്കും മറ്റുമായി പള്ളിയിലേക്ക് എത്തിയത്. പക്ഷെ അതിനു പൊലീസ് അടക്കമുള്ളവർ അനുമതി നിഷേധിച്ചപ്പോഴാണ് താൻ ജീവത്യാഗം ചെയ്യാൻ ഒരുങ്ങിയതെന്നും ഫാദർ എൽദോസ് കക്കാടൻ പറഞ്ഞു.

കോടതി വിധി അനുസരിച്ച് ആരാധനാ നടത്താൻ തടസമില്ല എന്നാണ് ഞാൻ മനസിലാക്കിയത്. അതുകൊണ്ടാണ് പ്രശ്‌നം നിലനിൽക്കുന്ന വലിയ പള്ളിയിൽ ആരാധന നടത്താനും, ഒപ്പം തന്റെ പൂർവികരുടെ കബറിടങ്ങളിൽ തിരി കത്തിച്ച് പ്രാർത്ഥിക്കാനും പോയത്. പക്ഷെ തന്നെയൊരു പ്രശ്‌നക്കാരനാക്കി മാറ്റി തടഞ്ഞു നിർത്തുകയായിരുന്നു. അവിടെ നടന്നത് രണ്ടു വിഭാഗക്കാരുടെയും ആരാധനയെ തടയാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ നിഷേധമാണ്. സോഷ്യൽമീഡിയയിൽ തന്റെവീഡിയോ വന്നതിൽ തനിക്ക് സങ്കടമുണ്ട്. ഒന്നര ലക്ഷം പേരെങ്കിലും താൻ ജീവത്യാഗം ചെയ്യാൻ ഒരുങ്ങുന്ന വിഡീയോ കോമഡി ആയാണ് കണ്ടത്. അതിൽ എനിക്ക് ആതീവ വിഷമമുണ്ട്. ഒരു ഷോ കാണിക്കാന്നല്ല മരിക്കാൻ വേണ്ടി തന്നെയാണ് താൻ പോയത്. അതുകൊണ്ടാണ് വിൽപത്രം വരെ എഴുതി തയ്യാറാക്കിയത്. ആത്മഹത്യ പാപമായാതു കൊണ്ടാണ് ജീവത്യാഗം ചെയ്യാൻ ഒരുങ്ങിയത് എന്നും എൽദോ അച്ചൻ പറഞ്ഞു.

എത്ര മാത്രം തരം താഴാം. ഇതെന്ത് ജാതി .

Posted by OCYM Kolenchery Unit on Saturday, February 13, 2016

തന്റെ സ്വന്തം അമ്മയ്ക്ക് പോലും തന്റെ പിതാവിന്റെ കബറിൽ പോയി പ്രാർത്ഥന നടത്താൻ ഇപ്പോൾ കഴിയുന്നില്ല. അച്ഛന്റെ അമ്മയുടെ ഓർമ്മ ദിനമായിരുന്നു സംഭവം നടന്നതിന്റെ പിറ്റേ ദിവസം. അന്നും താൻ അവിടെ പോയിരുന്നു. പക്ഷെ വീണ്ടും സെമിത്തേരിയിൽ പോകാൻ ശ്രമം നടത്തിയപ്പോൾ പൊലീസ് വീണ്ടും തടഞ്ഞു. ഇനിയും പള്ളിയിൽ ആരാധനാ നടത്താനും, കബറിടങ്ങളിൽ പോകാനുമുള്ള സഭാവിശ്വാസികളുടെ അനുമതിക്കായി പോരാട്ടം തുടരുമെന്നും ഫാദർ പറഞ്ഞു.

താൻ ഒരു കറതീർത്ത കോൺഗ്രസ് അനുഭാവിയാണ്. എന്നിട്ടും ഉമ്മൻ ചാണ്ടി അടക്കമുള്ള ഉന്നതർ ഇതിൽ ഓർത്തഡോക്‌സ് സഭക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് എന്നാണ് സഭയുടെയും താൻ കരുതുന്നത്. കേരളത്തിൽ യാക്കോബായ സഭക്ക് ശക്തമായി വേരോട്ടമുള്ള കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, പിറവം എന്നീ സ്ഥലങ്ങളിൽ കോൺഗ്രസിന് മാത്രം വോട്ടു കുത്തുന്ന സഭാ വിശ്വാസികൾ ഇപ്പോഴത്തെ സംഭവത്തിന് ശേഷം മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്നാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരച്ചടിയുണ്ടാകും. അതിനു ഒരു ഇടയ ലേഖനത്തിന്റെ പോലും ആവിശ്യമില്ലയെന്നും ഫാദർ എൽദോ കക്കാട് പറയുന്നു.

കോലഞ്ചേരി പള്ളിക്ക് മുമ്പിൽ നടന്ന സംഭവത്തിന് ശേഷം വാർത്ത കണ്ടു മന്ത്രി അനൂപ് ജേക്കബും മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴക്കനും തുടർച്ചയായി ഫോണിൽ വിളിച്ചു. 25 തവണയെങ്കിലും ഇവർ വിളിച്ചിട്ടുണ്ടാകും. പക്ഷേ, എടുക്കാതെ ഫോൺ കട്ടു ചെയ്യുകയാണ് താൻ ചെയ്തത്. ആവശ്യമുള്ള സമയത്ത് വിളിച്ചപ്പോൾ സഹകരിക്കാത്തവർ നീതി നിഷേധിച്ചു കഴിഞ്ഞു അവസാന ആണിയടിച്ചതിന് ശേഷമുള്ള തലോടാൻ കേൾക്കാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ടാണ് ഫോണെടുക്കാൻ തയ്യാറാകാതിരുന്നത്. ഇവരുമായി മുൻപുള്ള രാഷ്ട്രീയബന്ധം ഇനി ഉണ്ടാവില്ലെനും അച്ചൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജില്ലയായ കോട്ടയത്താണ് ഓർത്തഡോക്‌സ് സഭയുടെ കേന്ദ്രം. എന്നാൽ ഈ കേന്ദ്രം ഇരിക്കുന്ന സ്ഥലത്തും ഭൂരിപക്ഷം ആളുകൾ യാക്കോബായ വിശ്വാസികളാണ്. ഉമ്മൻ ചാണ്ടിയുടെ വലിയ വോട്ടുബാങ്കായ യാക്കോബായ സഭയുടെ കീഴിലുള്ള മണർകാട് പള്ളി ഇടവകയിൽ പെട്ടവരെ പോലും ഈ സംഭവം മുറിവേൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി വലിയ വില കൊടുകേണ്ടി വരുമെന്നും ഫാ. എൽദോ കക്കാടൻ മുന്നറിയിപ്പ് നൽകി.

യാക്കോബായ സഭയെ അനുകൂലിക്കുന്ന സ്‌നേഹിക്കുന്ന ഒപ്പം നിൽക്കുന്ന ഏത് രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കുമെന്ന നിലപാടിലാണ് ഫാദർ എൽദോ കക്കാടൻ. അത് ബിജെപിയാണെങ്കിലും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു. സഭാ വിശ്വാസികൾ ക്ക് ആരാധനാ നടത്താനുള്ള നീതിക്കായി പോരാട്ടം തുടരുമെന്നും ഫാദർ എൽദോ കക്കാടൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP