Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൂറിസം കമ്യൂണിക്കേഷൻ രംഗത്തെ ഓസ്‌കാർ കേരളത്തിന്; ഒരു മാസത്തിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ രാജ്യാന്തര പുരസ്‌കാരം

ടൂറിസം കമ്യൂണിക്കേഷൻ രംഗത്തെ ഓസ്‌കാർ കേരളത്തിന്; ഒരു മാസത്തിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം: കേരള ടൂറിസത്തിന് ഇത് സുവർണ്ണകാലം. ഒരു മാസത്തിനുള്ളിൽ രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങളാണ് ടൂറിസം രംഗത്ത് കേരളം സ്വന്തംമാക്കിയത്. കമ്യൂണിക്കേഷൻ രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ഐടിബി ബെർലിന്റെ ഗോൾഡൻ സിറ്റി ഗേറ്റ് സുവർണ പുരസ്‌കാരത്തിന് ആണ് കേരള ടൂറിസം ഇപ്പോൾ അർഹമായത്. കേരളത്തിന്റെ കായൽ സൗന്ദര്യത്തെ കൂടുതൽ ആളുകളിലെത്തിക്കുന്നതിനായി അച്ചടിമാദ്ധ്യമങ്ങളിലൂടെ നടത്തിയ ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് കാമ്പയ്ൻ ആണ് പുരസ്‌കാരം നേടിയത്. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച രീതിയിലുള്ള ഉപയോഗത്തിനാണ് കേരള ടൂറിസം നേരത്തേ പുരസ്‌കാരത്തിന് അർഹമായത്.

പ്രശസ്തമായ ഐടിബി ബെർലിൻ മേളയിൽ എല്ലാ വർഷവും നൽകിവരുന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് ലോക ടൂറിസം രംഗത്തെ ഏറ്റവും ഉയർന്ന അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്. ആദ്യമായാണ് അച്ചടി വിഭാഗത്തിലുള്ള ഗോൾഡ് പ്രെസ് കേരള ടൂറിസത്തിനു ലഭിക്കുന്നത്. കഴിഞ്ഞവർഷം മലേഷ്യ ടൂറിസത്തിനായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ടൂറിസം സെക്രട്ടറി സുമൻ ബില്ല ഏറ്റു വാങ്ങി. സംസ്ഥാനത്തിന്റെ വിശാലമായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കുന്നതിൽ ടൂറിസം വകുപ്പ് നടത്തിവരുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടർ എസ് ഹരികിഷോർ പറഞ്ഞു. കേരളത്തോടൊപ്പം 19 സഹപ്രദർശകരും മേളയിൽ പങ്കെടുത്തിരുന്നു.

ചൈനയിലെ വന്മതിലിനും ഓസ്‌ട്രേലിയയിലെ പവിഴപ്പുറ്റുകൾക്കും ഒപ്പം നിൽക്കാവുന്ന ഒന്നായി കേരളത്തിലെ കായൽ സൗന്ദര്യത്തെ അവതരിപ്പിക്കുന്ന പ്രചാരണമായിരുന്നു ഈ വർഷം കേരള ടൂറിസം ആഗോളതലത്തിൽ നടത്തിയത്. ലോകത്ത് 133 ലക്ഷ്യസ്ഥാനങ്ങളിൽ അറുപതാമതായി കേരളത്തിന്റെ കായൽ സൗന്ദര്യത്തെ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ അടയാളപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP