Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ രണ്ടാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ രണ്ടാം ഭാഗം

ജീ മലയിൽ

രാത്രി ഏറെയായിരിക്കുന്നു. ഉറങ്ങാൻ കിടന്നിട്ടും വിനോദിനു ഉറക്കം വന്നില്ല. അവന്റെ ചിന്ത മാധവനെപ്പറ്റി തന്നെയായിരുന്നു. മാധവന്റെ ഒളിച്ചോട്ടവും അതിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങളും അവന്റെ മനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.

മാധവൻ ആദ്യമായി എത്തുമ്പോൾ വിനോദ് ഹോസ്റ്റലിന്റെ മുമ്പിൽ നില്ക്കുകയായിരുന്നു. നവാഗതരുടെ മേൽ കെട്ടി വരിഞ്ഞിരുന്ന റാഗിങ് എന്ന ചങ്ങല അഴിഞ്ഞിട്ടു അന്നു രണ്ടു രാവുകളും രണ്ടു പകലുകളും കഴിഞ്ഞിരുന്നു. ആ ദിവസം സന്ധ്യയോടടുത്ത് കയ്യിൽ ഒരു ബ്രീഫ്‌കേസും പിടിച്ച് ഒരു ചുമട്ടുകാരനെ അനുഗമിച്ചാണ് അവൻ ഹോസ്റ്റലിൽ എത്തിച്ചേർന്നത്. കാണുന്നവരെയെല്ലാം നോക്കി പുഞ്ചിരിച്ചുകൊണ്ട്, എന്നാൽ അല്പം മടിയോടെ.

അവൻ നടന്നു വരുന്നത് വിനോദ് നോക്കിക്കൊണ്ടു നിന്നു. അത് ആരെന്നു അപ്പോൾ അവനു മനസ്സിലായില്ല. സീനിയർ വിദ്യാർത്ഥി ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്.

ചുമട്ടുകാരന്റെതലയിൽ ഒരു പെട്ടിയും അതിനു മുകളിൽ ഒരു കിടക്കയും. അവ പിടിച്ചുതാഴെവച്ചിട്ട്, അയാളുടെ കൂലികൊടുത്ത്, ഹോസ്റ്റലിലേക്കു കയറണോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ കഴിയാതെ അല്പം സംശയത്തോടെ മാധവൻ അതിനു മുമ്പിൽ പരുങ്ങി നിന്നു.

വിനോദിനെ നോക്കി അവൻ ചിരിച്ചു. വിനോദും ചിരിച്ചു. അപ്പോഴാണ് മാധവന്റെ മുഖത്തു ഒളിഞ്ഞു കിടക്കുന്ന ഭയം വിനോദ് ശ്രദ്ധിച്ചത്.

റാഗിങ് ഭയന്നാണ് മാധവൻ റാഗിങ് കാലാവധി കഴിയുന്നതുവരെയും. കോളേജിലോ ഹോസ്റ്റലിലോ വരാതിരുന്നത്.

'ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും' എന്ന പഴമൊഴി പോലെതന്നെ ഒരു നഗ്നസത്യമാണ്, 'അതി ബുദ്ധിമാൻ പടുവിഡ്ഢിയുടെ ഫലം ചെയ്യു'മെന്നുള്ളതും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ബുദ്ധിമാനോ, ഭാവിഭവിഷ്യത്തിനെക്കുറിച്ച് ചിന്തിച്ചുറപ്പിച്ചു മാത്രമേ ഒരു സംഗതിക്ക് ഇറങ്ങിത്തിരിക്കുകയുള്ളു എന്നാണ് പറയപ്പെടുന്നും. എന്നാൽ വിഡ്ഢി ഭവിഷ്യത്തിനെക്കുറിച്ചു ചിന്തിക്കുകയേയില്ല. എടുത്തുചാട്ടം എന്നതാണ് അവന്റെ മുഖമുദ്ര.

'മാധവൻ അതിബുദ്ധിമാനോ ബുദ്ധിമാനോ?' എന്ന് വിനോദ് തന്നോടു തന്നെ ചോദിച്ചു. 

'അവനും ഇതൊക്കെ അറിയാമായിരിക്കും. പക്ഷേ അറിവുണ്ടായിട്ടു കാര്യമില്ല. മാധവൻ കാട്ടിയത് ബുദ്ധിയല്ല, വിഡ്ഢിത്തമാണ്? മാധവൻ ഒരു ഭീരുവായിരുന്നു. റാഗിങ് ഉണ്ടെന്നറിഞ്ഞിട്ടും ആദ്യ ദിവസം തന്നെ എത്തിയഞാനും ഒരു ഭീരുവായിരുന്നില്ലേ? അതെ. എങ്കിലും റാഗിങ് ഇത്രത്തോളം ക്രൂരമാണെന്ന് അന്ന് അറിയില്ലായിരുന്നു.'

അനുകൂലമായ സാഹചര്യമോ അറിയുന്ന ആളുകളോ ഇല്ലാത്തയിടത്ത് എല്ലാവരും ഭീരുക്കൾ തന്നെ. ഏതു ധൈര്യവാനിലും ഭയവും ഒളിഞ്ഞു കിടക്കുന്നുണ്ടാവും. ഒന്നാം വർഷ വിദ്യാർത്ഥികൾ എല്ലാവരും ഭീരുക്കളാണ്. പുതിയ ചുറ്റുപാടുകൾ, അപരിചിതമായ മുഖങ്ങൾ, റാഗിംഗിലെ കഷ്ടപ്പാടുകൾ ഇവയെല്ലാംപുതിയ വിദ്യാർത്ഥികളെ ഭീരുക്കളാക്കി മാറ്റുന്നു.
ആ ഹോസ്റ്റലിൽതാമസിക്കുന്ന രണ്ടുസീനിയർ വിദ്യാർത്ഥികൾ അപ്പോൾ അതു വഴി വന്നു. ഒരുവൻ വിനോദിനോടു ചോദിച്ചു. 'ഏതാ പുതിയ കക്ഷി?'

വിനോദ് ചിരിച്ചതേയുള്ളൂ. 'ഏതാടോ താൻ?'
മാധവനും ഉത്തരം പറയാതെ പുഞ്ചിരിച്ചു കൊണ്ടു നിന്നു. ആ സംസാരങ്ങൾ കേട്ടുകൊണ്ട് അതു വഴി പോയ സീനിയർവിദ്യാർത്ഥികൾഅവരുടെ അടുത്തെത്തി.

അവന്റെ നില്പും ഭാവവും കണ്ട് സീനിയർ വിദ്യാർത്ഥികൾ അവനെ വളഞ്ഞു. അവന്റെ നേരേ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അതു കണ്ട് ഒന്നാം വർഷവിദ്യാർത്ഥികളും അതിനടുത്തുവന്ന് അങ്ങിങ്ങായി പമ്മി നിന്നുതുടങ്ങി.

''ആശാൻ പുതുതായിട്ട് വന്നതാ, അല്ലിയോ?'' രണ്ടാംവർഷ വിദ്യാർത്ഥിയായ ബോബിയുടെ പരിഹാസം കലർന്ന ചോദ്യം കേട്ട് ഉത്തരം പറയാനാവാതെ അവൻ മിഴിച്ചു നിന്നു.
''എന്തുകൊണ്ടാണു സാർ ഇത്രയും ദിവസം ഇങ്ങോട്ട് എഴുന്നെള്ളാതിരുന്നത്?'' സ്‌നേഹത്തോടും സൗഹാർദ്ദത്തോടുമെന്നുതോന്നുമാറ് പരിഹാസം നിറച്ച് ബോബി അച്ചടി ഭാഷയിൽ നീട്ടി ഉരുവിട്ടു.
അവൻ ചിരിച്ചുകൊണ്ട്ചുറ്റും നിന്നവരുടെമുഖങ്ങളിലേക്കുലേശംസംശയത്തോടെഒളിഞ്ഞു നോക്കി. അവസാനം ദൃഷ്ടികൾ ചോദ്യം ചോദിച്ച ആളുടെ മുഖത്തു തറച്ചു. ചോദ്യകർത്താവിന്റെ മുഖത്തെ പുച്ഛരസം അവന്റെ മുഖത്തു മഞ്ഞ കലർന്ന നിറത്തിന്റെ ഛായ പരത്തി.
അവൻ പറഞ്ഞു. ''റാഗിങ് ഒക്കെ കഴിഞ്ഞിട്ടുവരാമെന്നുവിചാരിച്ചു.''
''ആഹാ... അങ്ങനെയാണോ?എവിടാ........ വീട്?'' ബോബിയുടെനീട്ടിയുള്ളചോദ്യം.
''ആലപ്പുഴ.''
''അപ്പനും അമ്മയ്ക്കുമൊക്കെ പണിവല്ലതുമുണ്ടോ?''
''അപ്പൻ ടെക്സ്റ്റയിൽസ് നടത്തുകയാ.''
''പേരെന്താ?''
''മാധവൻ.''
''തന്റെയോ, തന്റെഅപ്പന്റെയോ.''
''എന്റെ.''
''ആഹാ! മാധവന് റാഗിംഗിനെഇത്ര വലിയ ഭയമാണോ?''
അവൻ മിണ്ടിയില്ല.
''ഇല്ലയോ?''
'എന്നാ തരാം വയറു നിറച്ച്. തരട്ടെ?'അവൻ മൗനംഭജിച്ചുനില്ക്കുന്നതു കണ്ട് ബോബി നീട്ടിപ്പറഞ്ഞു.''എങ്കിൽ ഞങ്ങളൊന്നു പെരുമാറാൻ പോകുവാ. റാഗിംഗേ.... എന്താസാറൊന്നും പറയാത്തെ?''
''തുടങ്ങിക്കോട്ടെ സാർ?'' ബോബി വീണ്ടുംചോദിച്ചു. ചുറ്റിനും നിന്നവർ പൊട്ടിച്ചിരിച്ചു. അവനും കൂടെചിരിച്ചു.

അവന്റെ ചിരി മായുന്നില്ലെന്നു കണ്ട്‌പെട്ടെന്ന് ബോബിയുടെ നയനങ്ങൾ ചെറുതായി. രൗദ്രഭാവം മുഖത്തുതെളിഞ്ഞു. ചുറ്റും നിന്നവർ അവന്റെ നേരേ പല്ലിളിച്ചുകാട്ടി അട്ടഹസിക്കാൻ തുടങ്ങി.
അവന്റെ ഉള്ള് പിടയാനും. അവിടെ നിന്നിരുന്ന നവാഗതവിദ്യാർത്ഥികൾക്കും ആ കാഴ്ച രസകരമായിതോന്നി. തങ്ങളെ റാഗിങ് കാലത്ത് അങ്ങനെയൊക്കെചെയ്തിട്ടുണ്ടെന്നു ചിന്തിക്കാൻ പോലും അവര്ക്കു തോന്നിയില്ല.ആ കാഴ്ചയുടെ രസത്തിൽ അവർക്കും അവനെയൊന്നു റാഗ്‌ചെയ്താലെന്തെന്നുവരെ തോന്നി.
ഒന്നാം വർഷത്തെ വിദ്യാർത്ഥികയായ ജയരാജ് വിനോദിന്റെ അടുത്തു വന്നു ചോദിച്ചു. 'നമുക്കും അവനെ റാഗ് ചെയ്യാൻ അങ്ങു കൂടിയാലോ? അടുത്ത കൊല്ലത്തേക്കുള്ള എക്‌സ്പീരിയന്‌സും കിട്ടും. ഒരു രസോമാകും. എന്തുപറയുന്നു. വരുന്നോ?'
വിനോദ് ജയരരാജിന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് അവിടെ നിന്നും അല്പം മാറി നിന്നു.
'ഇവനും റാഗിങ് അനുഭവിച്ചവനല്ലേ? അതോ വികൃതനായാൽ പീഡനങ്ങൾ കുറയുമോ? എത്രയൊക്കെ കഷ്ടപ്പാടുകൾ അനുഭവിച്ചാലും ദുഷ്ടന്മാരുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതൊക്കെ അവസരം കിട്ടിയാലുടൻ പല മടങ്ങായി പുറത്തു വരുമെന്ന് വിനോദിന് അപ്പോൾ തോന്നി.

സ്വാതന്ത്ര്യം കിട്ടുന്ന എല്ലാവരുടെയും ഉള്ളിൽ സഹജീവികളെ അടിമകളാക്കാനുള്ളമോഹമുണ്ടോ? ഉണ്ടാവും. മനുഷ്യനിലെ മൃഗീയവാസനകൾ താൻ അനുഭവിച്ചതിനേക്കാൾ കൂടുതൽ മറ്റുള്ളവർക്കു നല്കാവൻ അവനെ പ്രേരിപ്പിക്കുന്നു. അത് ജയരാജിൽ മറ നീക്കി പുറത്തു വന്നിരിക്കുന്നു... പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യം ഉണ്ടെന്ന തോന്നൽ മാത്രമുള്ള ഒന്നാം വർഷക്കാരനും ആ മോഹത്തിന്മേൽ ചീട്ടു കൊട്ടാരം പണിയുന്നു. ഏതു നിമിഷവും നിലംപരിചാകാൻ... തകർന്നില്ലാതാകാൻ സാദ്ധ്യതയുള്ളതാണ് ഒന്നാം വർഷക്കാരന്റെ സ്വാതന്ത്ര്യം എന്ന ചീട്ടുകൊട്ടാരം. ആ ചീട്ടുകൊട്ടാരത്തിനെ അലങ്കരിക്കുന്ന അത്തരം മോഹങ്ങൾ പുറത്തുകാട്ടാതെ സംസ്‌കാരമുള്ളവർ അവയെ മൂടിവയ്ക്കുന്നു.
ബോബി മാധവനോട് വീണ്ടും ചോദിച്ചു. ''ഇവിടെ റാഗിങ് ഒക്കെ തീർന്നെന്ന് ആരു പറഞ്ഞു, സാറെ?''
''ആരും പറഞ്ഞില്ല, തീർന്നെന്നു തോന്നി.''
''സത്യം പറയെടാ.''ആ ബഹളങ്ങൾ കണ്ടുകൊണ്ട്അവിടേക്കു ഓടിവന്ന മൂന്നാംവർഷവിദ്യാർത്ഥിയായ ലൂയി അവന്റെ ഷർട്ടിനു പിടിച്ചു വലിച്ചു കൊണ്ട് അട്ടഹസിച്ചു. മാധവൻ വിറയ്ക്കാൻ തുടങ്ങി.

'നീ വല്യ കിണിക്കാരനാണ്, അല്ലേ? നിന്റെ കിണി ഇപ്പോൾ മാറ്റിത്തരാം. അല്ലേൽ വേണ്ടാ. ചിരിപ്പിക്കാം. വാടാ.'

ചുറ്റും നിന്നവർ അവന്റെ പുറത്തും നെഞ്ചത്തും ശരീരത്തിന്റെമറ്റു പല ഭാഗങ്ങളിലും തടവാനും തലോടാനും തുടങ്ങി. അവനു ശരീരമാകെ ഇക്കിളി അനുഭവപ്പെട്ടു. അവൻ പുളഞ്ഞുകൊണ്ട് കുലുങ്ങി ചിരിച്ചപ്പോൾ ഇക്കിളിപ്പെടുത്തലിനും വേഗം കൂടി. അവന്റെ ചിരി വികൃതമായ ചിരിയായി മാറിത്തുടങ്ങി. അവിടെ നിന്നവർ അത് കണ്ടു രസിച്ചു. അപ്പോഴേക്കും ആ തടവലിനും തലോടലിനും ശക്തികൂടിയിരുന്നു. ശരീരത്തിൽ വല്ലാത്തവേദനയും തോന്നിത്തുടങ്ങിയിരിക്കുന്നു.

''കഴിഞ്ഞ വെള്ളിയാഴ്ച ചേട്ടൻ വന്നുകോളേജിൽ അന്വേഷിച്ചു. അപ്പോൾ അറിഞ്ഞു ശനിയാഴ്ചവരെയെ റാഗിങ് ഉള്ളുവെന്ന്. അതുകൊണ്ടാണ് ഇന്നുവന്നത്.'' അവൻ വിറച്ചുകൊണ്ടു പറഞ്ഞു നിർത്തി.
''അങ്ങനെയാണോ?''

''ഇവിടെയാരും പെട്ടിയുംകിടക്കയും ചുമട്ടുകാരെക്കൊണ്ട് ചുമ്മിച്ചുകൊണ്ട് വന്നിട്ടില്ല. അതിന്റെ ശിക്ഷയായിട്ട്, ആദ്യം അവയെല്ലാം എടുത്ത് തലയിൽ വയ്‌ക്കെടാ.''ബോബി ഗർജ്ജിച്ചു.
അവൻ മടിച്ചുനില്ക്കുന്നതുകണ്ട്മൂന്നാം വർഷവിദ്യാർത്ഥിയായഭദ്രന്റെ,ഗർജ്ജനം മുഴങ്ങി.''എടുക്കടാഫായാടിമോനെ.''

അവൻ മടിച്ചുമടിച്ചു പെട്ടിയുംകിടക്കയുംകരങ്ങളിൽ തൂക്കാൻ ശ്രമിച്ചുനോക്കി. സാധിച്ചില്ല.''സാരമില്ല. ഞങ്ങളെടുത്തു വച്ചുതരാം.''
അവർ പെട്ടിയും കിടക്കയും എടുത്ത് അവന്റെ തലയിൽവച്ചു കൊടുത്തിട്ടു പറഞ്ഞു. ''നടക്ക്. എല്ലാവരും ഒന്നുകാണട്ടെ. റാഗിങ് കഴിയാൻ നോക്കിയിരുന്ന വിദ്വാനെ.''
അവൻ മെല്ലെ നടന്നുതുടങ്ങി.

''നടക്കടാവേഗം.''പുറകിൽ നിന്നും ലൂയി അവനെ തള്ളി.

അവനെ മേയിച്ചുകൊണ്ട് അവർ പുറകാലെ നീങ്ങി. ഒന്നാംവർഷവിദ്യാർത്ഥികളിൽ പലരുംഅക്കൂട്ടത്തിൽ കൂടി. അവർക്കും അത് രസകരമായിതോന്നി.
''ശരണം കൂടി വിളിയെടാ സാറെ.'' ഒരാളുടെ ആജ്ഞ മുഴങ്ങിക്കേട്ടു.
അപ്പോൾ ആരോ ഒരാൾ കൂട്ടത്തിൽ നിന്നും ശരണം വിളിച്ചു കൊടുത്തു.
അവൻ പ്രതിവചനം ചൊല്ലാതെ നടക്കുന്നതു കണ്ട് ബോബി അട്ടഹസിച്ചു.''വിളിയെടാ.''
അവർ പറയുന്നതു പോലെ അവൻ ശരണംവിളിച്ചു തുടങ്ങി. വല്ലാത്ത അമർഷവും ദേഷ്യവുംതോന്നിയെങ്കിലും അവൻ അതുപുറത്തു കാട്ടിയില്ല. ദുഃഖം അവനെ ഗ്രസിച്ചു. എങ്കിലും തന്റെ കണ്ണുകൾ നനയാതിരിക്കാൻ അവൻ ആവോളം ശ്രദ്ധിച്ചു.

ശബ്ദരഹിതമായിരുന്ന ഹോസ്റ്റൽ അന്തരീക്ഷം മാധവന്റെ. വരവോടു കൂടി വീണ്ടും മുഖരിതമായി. ഗർജ്ജനങ്ങളും അസഭ്യവർഷവും അവിടെ ചീറിപ്പാഞ്ഞു. അവയെല്ലാം കേട്ട് എന്തു ചെയ്യണമെന്നു മനസ്സിലാവാതെ അവൻ പെട്ടെന്നുനിന്നു. അപ്പോൾ അവന്റെ കൂടെ നടന്നവർ വളരെ ഉച്ചത്തിൽ കൂകി വിളിച്ചു. അട്ടഹസിച്ചു ചിരിച്ചു. അത് കേട്ട് അവൻ വീണ്ടും നടന്നുതുടങ്ങി... നടന്നുകൊണ്ടേയിരുന്നു.

അവിടെകുറെ നേരംകൂടിവട്ടം ചുറ്റിച്ചിട്ട് അവനെ ഹോസ്റ്റലിന്റെ മുകളിലത്തെ നിലയിലേക്കുകൊണ്ടുപോയി. അവന്റെകിടക്കയും മറ്റുംഒഴിഞ്ഞുകിടന്ന ഒരു മുറിയിൽതള്ളിയിട്ട്, അവർഅവനെ ഗെയിംസ്‌റൂമിലേക്കു നയിച്ചു. അവിടെവച്ച്അവൻ പൂർണ്ണ നഗ്നനാക്കപ്പെട്ടു. റാഗിംഗിലെഅശ്ലീലചേഷ്ടകൾഓരോന്നായിഅനുവർത്തിച്ചുതുടങ്ങി. അവൻ മനസ്സില്ലാ മനസ്സോടെഎല്ലാം അനുസരിച്ചുകൊണ്ടിരുന്നു. ഉള്ളിന്റെ ഉള്ളിൽ രോഷത്തിന്റെയുംവിഷമത്തിന്റെയും സ്ഫുരണങ്ങൾ ചീറീപ്പാഞ്ഞപ്പോൾ അവരോട് എതിർത്താലോ എന്നുചിന്തിച്ചു. 'അവർവളരെപ്പേർ. താനോഒറ്റയ്ക്ക്. ഒരാൾ ഇത്രയും പേരോട് എങ്ങനെ എതിര്ത്തുഎ നില്ക്കും എന്നു സ്വയം ചോദിച്ചുനോക്കി?'അതു ഉചിതമല്ലെന്ന് മനസ്സു പറഞ്ഞു പെട്ടെന്ന്മറ്റൊരാശയംഅവന്റെമനസ്സിലേക്കു കടന്നു വന്നു.അപ്പോൾ അവന്റെ മനസ്സു മന്ത്രിച്ചു. 'അതു തന്നെ നല്ലത്.'

അവൻ ഒരു തീരുമാനം എടുത്തു. ദൃഢതീരുമാനം.
ഇരുളായി. അതിന്റെ കരാളഹസ്തങ്ങൾ നീണ്ടു.അവനെ വലയം ചെയ്തവർ പൂർണ്ണനഗ്നനായ അവനെ ബാത്‌റൂമിലേക്കുകൂട്ടിക്കൊണ്ടു പോയി.

അവിടെ കെട്ടിയിട്ടിരിക്കുന്ന ജലം നിറഞ്ഞ ടാങ്കിലേക്ക് അവനെ പിടിച്ചിട്ടു. അതിൽ പല പ്രാവശ്യം മുക്കുകയും പൊക്കുകയും ചെയ്തു. അതിനു ശേഷം കക്കൂസിലെ ഇരുളടഞ്ഞചുമരുകൾക്കുള്ളിലേക്കു അവനെ തള്ളിക്കയറ്റി. അവിടം നക്കാനാവശ്യപ്പെട്ടു. അവൻ അതിനു വിസമ്മതിച്ചുകൊണ്ട് ശില മാതിരി നിന്നു.

'ധൈര്യവാൻ എന്തിനെയും സധൈര്യം നേരിടുന്നു. ഭീരുവോ, നിസ്സാരകാര്യത്തിലും ഭയത്തോടെഅറച്ചു നില്ക്കുന്നു.' ഏതോ മഹാൻ എവിടെയോ പറഞ്ഞ ആ മഹത് വചനം അവന്റെം മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നു. 'ഹേ മഹാനേ, ഇവിടെ ഞാൻ എന്തു ചെയ്യണം?' എന്നു ഉറക്കെ ചോദിക്കണമെന്നു തോന്നി. 'ഈ നീചന്മാരോട് എതിർത്തു നിന്നുകൊണ്ട് ഒരു ധൈര്യവാനാകണമോ? അതോ, ഇവർ ആവശ്യപ്പെടുന്ന വൃത്തികെട്ട പ്രവൃത്തി ചെയ്ത് അതിലും വലിയ ധൈര്യം കാട്ടണമോ?'ആ മഹാൻ അതെപ്പറ്റി ഒന്നും പറഞ്ഞതായിഓര്മ്മ്യിൽ വരുന്നില്ല.
'ഇത്രയും വൃത്തികെട്ട ഒരു പ്രതലം നക്കാൻ സഹജീവിയായ ഒരു മനുഷ്യനോട് ആവശ്യപ്പെടുന്നവരുടെയും അതു കണ്ടു രസിക്കുന്നവരുടെയും മാനസികനില ഏതു തരമായിരിക്കും? ഏറ്റവും വൈകൃതമായ, മലിനമായ, ദുർഗന്ധപൂരിതമായ ഒന്നാവില്ലേ?' വിനോദിന് അത് കണ്ടുകൊണ്ടുനില്ക്കാൻ സാദ്ധ്യമായിരുന്നില്ല. അവൻ അവിടെ നിന്നും മാറിപ്പോയി.

വീണ്ടും പുഴുത്ത തെറി നിറച്ചഗർജ്ജനങ്ങൾതന്റെല കാതുകളിൽമുഴങ്ങന്നത് മാധവൻ കേട്ടു. കാതുകളിലൂടെതുളച്ചുകയറുന്ന അട്ടഹാസങ്ങൾ ഉയരുന്നു. എങ്കിലും അവൻ ആ പ്രവൃത്തി ചെയ്യാൻ കൂട്ടാക്കിയില്ല. നിമിഷ നേരത്തിനുള്ളിൽ തന്നിൽ ധൈര്യം വര്ദ്ധിാക്കുന്നതുപോലെ അവനു തോന്നി. പെട്ടെന്ന് പല കരങ്ങൾ തന്നെ അവിടെ പിടിച്ചു കിടത്താൻ ശ്രമിക്കുന്നത് അവൻ അറിഞ്ഞു. അവൻ കുതറിനോക്കി. പക്ഷേഅവർഅവനെബലമായിഅവിടെ പിടിച്ചുകിടത്തിക്കഴിഞ്ഞിരുന്നു.

''എന്തോന്നു നോക്കി നില്ക്കു വാടാ. നക്കി തുടയ്ക്കടാ അനുസരണം കെട്ടവനേ.'' ക്രോധവുംആവേശവുംമുറ്റിയലൂയിയുടെആജ്ഞ നാലുപാടുംചിതറി.അവ അവന്റെട മേൽ പതിച്ചു.

അവൻ ആ വൃത്തികെട്ട പ്രതലത്തിലേക്കു മുഖം താഴ്‌ത്തവേ വീണ്ടും ഒരു ശബ്ദംമുഴങ്ങിക്കേട്ടു.''വേണ്ട, എഴുന്നേരെടാ.''
അവൻ കൈകൾ കുത്തിഎഴുന്നേല്ക്കാൻ ശ്രമിക്കുമ്പോൾആവൃത്തികെട്ടവഴുവഴുത്ത തറയിൽതെന്നിവീണു പോയി..

ദുഃഖവും വേദനയും തളം കെട്ടിയഅവന്റെമിഴികളിൽസമുദ്രങ്ങളുടെതുള്ളൽഉണ്ടായി. ഓളങ്ങൾഉയര്ന്നു പൊങ്ങി. ഹൃദയത്തിലും സൂചിമുനകളിറക്കുന്ന വേദനാനിർഭരമായഓളങ്ങൾ.
ആ സമയം കഞ്ചാവടിച്ചു കിറുങ്ങിയ മാഷ് അവിടെ എത്തിച്ചേർന്നു. കൂടെ ബാലകൃഷ്ണനും. മാഷ്..മാഷ് എന്നു പറഞ്ഞു കൊണ്ട് മറ്റു സീനിയർ വിദ്യാര്ത്ഥി കൾ മാഷിനു വഴി മാറിക്കൊടുത്തു.

അയാൾ മാധവന്റെന വയറിനു കൂട്ടിപ്പിടിച്ചു ഞെരുക്കി. അവൻ അയ്യോ എന്നൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കുതറിമാറി.
'കൈ രണ്ടും പൊക്കിപ്പിടീടാ'

അവൻ കൈകൾ രണ്ടും പൊക്കി നില്ക്കുമ്പോൾ മാഷ് ഒറ്റപ്പിടുത്തം. അയാളുടെ വിരലുകൾ അവന്റെ ഉദരത്തിലെമാംസപേശികളിലേക്കു തുളച്ചു കയറി. മാധവന്റെ് കണ്ണുകളിലൂടെ ചൂടുള്ള ലാവ ഒലിച്ചിറങ്ങി. പെട്ടെന്ന്! മൂത്രം ചീറ്റി. പിന്നാലെ രണ്ടും.
ആ രാവ്അവനൊരുശാപമായിത്തീര്ന്നുി.

അന്നാദ്യമായി അവനു സമയത്തിന്റൈ വില മനസ്സിലായി. ഓരോ മിനിറ്റും ദീര്‌ഘെമേറിയതായി തോന്നിത്തുടങ്ങി! ആ രാത്രി അവസാനിക്കും മുമ്പ് മാധവൻ ഒളിച്ചോടി.
'ഭക്ഷിക്കുന്നതിനു മുമ്പ് ഇരയെ തട്ടിക്കളിച്ചു രസിക്കുന്ന വന്യജന്തുക്കൾ ഇവരേക്കാൾ എത്രയോ ഭേദം.'മാധവനെപ്പറ്റി ചിന്തിച്ചു കൊണ്ട് കിടക്കുകയായിരുന്ന വിനോദ് മന്ത്രിച്ചു പോയി.
ഇഞ്ചിഞ്ചായി ഞെരുക്കി കൊല്ലുന്ന കരാളഹസ്തത്തിന്റൊ പിടിയിൽ നിന്നും മാധവൻ രക്ഷപ്പെട്ടിരിക്കുന്നു. ഒളിച്ചോടാൻ പറ്റാത്ത തങ്ങൾഇവിടെ കുടുങ്ങി കിടക്കുന്നു.
അങ്ങനെ ചിന്തിച്ചു കിടക്കുമ്പോൾ ഫിലിപ് ലൂക്കോസ് തറയിൽ മലര്ന്ന ടിച്ചു വീണ രംഗം വിനോദിന്റെ് മുമ്പിൽ തെളിഞ്ഞു വന്നു. അവന്റെ് ഞരക്കം കാതുകളിൽ മുഴങ്ങുന്നു. പാവം ഫിലിപ് ലൂക്കോസ്! അവനോട് മാഷ് കാട്ടിയിട്ടുള്ള ക്രൂരതകൾ ഇതിലും എത്രയോ ഭയങ്കരമായിരുന്നു, എത്രയോ ദുഷ്ടത നിറഞ്ഞതായിരുന്നു എന്നു കേട്ടിട്ടുണ്ട്.. വിനോദ് ഓര്ത്തുകൊണ്ടു കിടന്നു.

(തുടരും..........)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP