Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സസ്‌പെൻസ് നിറച്ച് 'പുതിയ നിയമം' ട്രെയ്‌ലർ പുറത്തിറങ്ങി; മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന എ കെ സാജൻ ചിത്രം 12ന് തിയറ്ററുകളിൽ

സസ്‌പെൻസ് നിറച്ച് 'പുതിയ നിയമം' ട്രെയ്‌ലർ പുറത്തിറങ്ങി; മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന എ കെ സാജൻ ചിത്രം 12ന് തിയറ്ററുകളിൽ

മെഗാതാരം മമ്മൂട്ടിയും തെന്നിന്ത്യൻ താരറാണി നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന 'പുതിയ നിയമ'ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. എ.കെ.സാജൻ രചനയും, സംവിധാനവും നിർവഹിക്കുന്ന 'പുതിയ നിയമ'ത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരെ ആകാംക്ഷയുടെ വക്കിൽ നിർത്തുന്നതാണ്. ഗോപിസുന്ദറിന്റെ സംഗീതവും ചിത്രത്തിന്റെ ട്രെയ്‌ലറിനെ ആകർഷകമാക്കുന്നുണ്ട്.

ചിത്രത്തിൽ പുത്തൻ ഗെറ്റപ്പിലാണ് മെഗാ സ്റ്റാർ എത്തുന്നത്. കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെയാണു നയൻതാര അവതരിപ്പിക്കുന്നത്. ഭാസ്‌ക്കർ ദ റാസ്‌ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്. നേരത്തെ തസ്‌കരവീരൻ, രാപ്പകൽ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം നയൻസ് എത്തിയിട്ടുണ്ട്.

വി.ജി ഫിലിംസിന്റെ ബാനറിൽ ജിയോ എബ്രഹാം, പി.വേണുഗോപാൽ എന്നിവരാണ് പുതിയ നിയമം നിർമ്മിക്കുന്നത്. ദൃശ്യമാദ്ധ്യമങ്ങളിലെ സിനിമാനിരൂപണങ്ങളെ പരിഹസിച്ചുകൊണ്ടുള്ള പുതിയ നിയമത്തിന്റെ ടീസറും ശ്രദ്ധനേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP