Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൗവ് ഗുരുവിന്റെ സെറ്റിൽ സജീവം; തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് പോണ്ടിച്ചേരിയിലും; മെയ്ക്അപ്പ്മാന്റെ കല്ല്യാണത്തിനും കിലോമീറ്ററുകൾ താണ്ടിയെത്തി; കലാഭവൻ മണിയുടെ 'കരൾ രോഗവും ഗുരുതരാവസ്ഥയും' ഭാവനാസൃഷ്ടി; കള്ളക്കഥയിൽ രാഷ്ട്രീയമുണ്ടോയെന്ന് സിപിഎമ്മിന് സംശയം

ലൗവ് ഗുരുവിന്റെ സെറ്റിൽ സജീവം; തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് പോണ്ടിച്ചേരിയിലും; മെയ്ക്അപ്പ്മാന്റെ കല്ല്യാണത്തിനും കിലോമീറ്ററുകൾ താണ്ടിയെത്തി; കലാഭവൻ മണിയുടെ 'കരൾ രോഗവും ഗുരുതരാവസ്ഥയും' ഭാവനാസൃഷ്ടി; കള്ളക്കഥയിൽ രാഷ്ട്രീയമുണ്ടോയെന്ന് സിപിഎമ്മിന് സംശയം

കൊച്ചി: സിനിമാക്കാരെ കൊല്ലുന്നതും ആശുപത്രിക്കിടക്കയിലാക്കുന്നതും സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇതിനെതിരെ നിയമം കുടുപ്പിക്കുമെന്ന് പറഞ്ഞാലും ഇത്തരക്കാർ പിന്മാറില്ല.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇടതുമുന്നണിയുടെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിൽ കയറുന്ന സിനിമാ താരമാണ് കലാഭവൻ മണി. നിയമസഭാ തെരഞ്ഞെടുപ്പിലും കലാഭവൻ മണിയുടെ പേര് പലകോണുകളിൽ ചർച്ച ചെയ്യുന്നുണ്ട്. ചാലക്കുടിയിലും വണ്ടൂരും കുന്നത്തുരുമെല്ലാം മണിക്കായി സപിഎം പരിഗണിക്കുന്നുമുണ്ട്. ഇതിനിടെയാണ് മണിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായത്. ഇതിന് പറഞ്ഞ കാരണമാണ് ശ്രദ്ധേയം. കരർ രോഗത്തെ തുടർന്ന് അതീവ ഗരുതരാവസ്ഥയിലായ മണിയെ സിപിഐ(എം) സാധ്യതാ സ്ഥാനാർത്ഥി പട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മണി സ്ഥാനാർത്ഥിയാകുമോ എന്ന് ഉറപ്പിക്കാനാവില്ല. ഇത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മോ കലാഭവൻ മണിയോ നടത്തിയിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്ന കരൾ രോഗം ശുദ്ധ അസംബന്ധമാണ്. പൂർണ്ണ ആരോഗ്യവാനാണ് കലാഭവൻ മണി. സിനിമയിൽ നി്‌ന് വിട്ടു നിൽക്കുന്നുവെന്ന വാർത്തകൾക്കും അടിസ്ഥാനമില്ല. ലൗവ് ഗുരുവെന്ന തമിഴ് സിനമയുടെ തിരക്കിലാണ് മലയാളിയുടെ പ്രിയ നടൻ. പോണ്ടിച്ചേരിയിലാണ് ഷൂട്ടിങ്. ഇതിനിടെയിൽ ഇന്ന് കേരളത്തിലുമെത്തി. തന്റെ മെയ്‌ക്അപ്പ് മാന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വന്നത്. ഇന്ന് വീണ്ടും സെറ്റിലേക്ക് മടങ്ങുകയും ചെയ്യും. ഇതാണ് സത്യമെന്ന് ഇരിക്കെ വ്യാജ പ്രചരണങ്ങളുടെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്ന് കലാഭവൻ മണിയോട് അടുത്ത വ്യത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പിലും മണിച്ചേട്ടന്റേര് പേര് പലവിധത്തിൽ ചർച്ചയാക്കും. ഇത്തവണ അതിനൊപ്പം ഒരു കൂട്ടിച്ചേരലും. കരൾ രോഗമാണ് ആ കൂട്ടിച്ചേർക്കൽ. അതിനപ്പുറത്തേക്ക് മറ്റൊന്നുമില്ല-ഈ വാർത്തയോട് കലാഭവൻ മണിയുടെ സുഹൃത്തുക്കളുടെ പ്രതികരണം ഇങ്ങനെ. അനാവശ്യ വിവാദം ഉണ്ടാക്കാൻ മടിച്ചാണ് ഇത്തരം പ്രചരണങ്ങളെ നിയമപരമായി ചോദ്യം ചെയ്യാത്തത്. സിനിമയിൽ അന്നും ഇന്നും കലാഭവൻ മണിക്ക് തിരിക്ക് തന്നെയാണ്. മലയാളത്തിന് അപ്പുറം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് അറിയാവുന്നവർ തന്നെയാണ് സിനിമയിൽ സജീവമല്ലെന്ന് പ്രചരിപ്പിക്കുന്നതെന്നതാണ് യാഥാർത്ഥ്യമെന്നും അവർ പറയുന്നു.

സിപിഐ(എം) അനുഭാവിയാണ് കലാഭവൻ മണി. തെരഞ്ഞെടുപ്പ് പ്രചരണത്തിലും പലപ്പോഴും സജീവമായിട്ടുണ്ട്. ചാലക്കുടിയിൽ വലിയ ജനസ്വാധീനവുമുണ്ട്. ചാലക്കുടിയുടെ മനസ്സ് ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ കലാഭവൻ മണിയുടെ പേര് പലപ്പോഴും ചർച്ചയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ ബി ഡി ദേവസ്യയാണ് ചാലക്കുടിയുടെ എംഎൽഎ. ദേവസ്യയെ വീണ്ടും ഒരിക്കൽ കൂടി മത്സരിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ മണിയെ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിലോ  വണ്ടൂരിലോ മത്സരിപ്പിക്കാൻ സിപിഐ(എം) തീരുമാനിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെ ഇത്തരം ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കലാഭവൻ മണി തന്നെ വിശദീകരിക്കുകയും ചെയ്തു. അതിനിടെയാണ് മണിക്ക് കരൾ രോഗമുണ്ടെന്ന് വാർത്തയെത്തുന്നത്. അമിത മദ്യപാനമാണിതിന് കാരണമെന്നും പറയുന്നു.

ബോധപൂർവ്വമുള്ള വ്യക്തിഹത്യയായി ഇതിനെ സിപിഐ(എം) കാണുന്നുണ്ട്. കുന്നത്തുനാടും
 വണ്ടൂരും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. വണ്ടൂരിൽ സ്ഥിരമായി ജയിക്കുന്നത് ടൂറിസം മന്ത്രി എപി അനിൽകുമാറും. ഇവരുടെ ജയസാധ്യതകളെ കലാഭവൻ മണിയുടെ സ്ഥാനാർത്ഥിത്വം മങ്ങലേൽപ്പിക്കും. ഇത് മറികടക്കാനുള്ള ബോധപൂർവ്വമായ പ്രചരണമാണ് മദ്യപാനവും കരൾ രോഗവുമെന്നാണ് വിലയിരുത്തൽ. എന്നാൽ മണിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടതുപക്ഷം തീരുമാനം ഒന്നും എടുത്തിട്ടില്ല. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടുപോലുമില്ല. ഈ സാഹചര്യത്തിൽ മണിയുടെ പേര് വെട്ടിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ അസംബന്ധമാണെന്ന് സിപിഐ(എം) നേതൃത്വവും വിലയിരുത്തുന്നു.

ഇതുസംബന്ധിച്ച് ഒരു ഓൺലൈൻ പോർട്ടൽ നൽകിയ വാർത്ത ഇങ്ങനെ-ചാലക്കുടിയിൽ കോൺഗ്രസിലെ ശക്തനായ നേതാവ് പി ടി തോമസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സി പി എം ഇവിടെ സിറ്റിങ് എം എൽ എ പൗലോസിനെ മാറ്റി ജനപ്രിയ താരമായ കലാഭവൻ മണിയെ എതിർ സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ ആലോചിച്ചത്. എന്നാൽ കരൾ രോഗം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാൻ മണിക്ക് കഴിയില്ല. ഏറ്റെടുത്ത സിനിമകളുടെ കരാർ പോലും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മണിയുടെ അവസ്ഥ. അമിതമായ മദ്യപാനമാണ് മണിയെ കരൾരോഗത്തിന് അടിമയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഈ വാർത്തിയലെ ഓരോ വരിയും തെറ്റാണെന്നാണ് കലാഭവൻ മണിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ചാലക്കുടിയുടെ എംഎൽഎ ബിഡി ദേവസ്യയാണെന്ന് പോലും അറിയാത്തവർ എഴുതിയതാണ് ഈ വാർത്തയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP