Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛൻ കാൻസർ പിടിപെട്ടു മരിച്ചത് കാൻസർ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ പ്രേരണയായി; 1500 കോടിയും 10 വർഷവുമുണ്ടെങ്കിൽ തന്റെ എസ്.സി.ആർ.7 തന്മാത്ര ഔഷധ രൂപത്തിലെത്തും: ശാന്ത്‌സ്വരൂപ് ഭട്‌നഗർ പുരസ്‌കാര ജേതാവ് സതീഷ് സി രാഘവൻ മറുനാടനോട്

അച്ഛൻ കാൻസർ പിടിപെട്ടു മരിച്ചത് കാൻസർ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ പ്രേരണയായി; 1500 കോടിയും 10 വർഷവുമുണ്ടെങ്കിൽ തന്റെ എസ്.സി.ആർ.7 തന്മാത്ര ഔഷധ രൂപത്തിലെത്തും: ശാന്ത്‌സ്വരൂപ് ഭട്‌നഗർ പുരസ്‌കാര ജേതാവ് സതീഷ് സി രാഘവൻ മറുനാടനോട്

രഞ്ജിത് ബാബു

 കണ്ണൂർ: മാരകമായ കാൻസർ വന്ന് അച്ഛൻ മരിക്കാനിടയായതാണ് കാൻസറിനെ പ്രതിരോധിക്കുന്ന എസ്.സി.ആർ.7 തന്മാത്ര വികസിപ്പിക്കാൻ ഉൾപ്രേരണയുണ്ടാക്കിയതെന്നു സതീഷ് സി.രാഘവൻ. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രഫസറും മലയാളിയുമായ സതീഷ് സി.രാഘവൻ പയ്യന്നൂർ സ്വദേശിയാണ്. കാൻസർ പ്രതിരോധത്തിനുള്ള എസ്.സി.ആർ. 7 തന്മാത്ര വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രരംഗത്തെ പരമോന്നത ബഹുമതിയായ ശാന്തി സ്വരൂപ് ഭട്‌നഗർ അവാർഡ് കരസ്ഥമാക്കിയിരുന്നു.

ദുശ്ശീലങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത കർഷകനായിരുന്നു തന്റെ പിതാവ്. മദ്യപിക്കില്ല, പുകവലിക്കില്ല. എന്നാൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിരിക്കേത്തന്നെ കരൾ കാൻസറിന് അടിമയായി. ഒരു വർഷം കൊണ്ടു മരണമടയുകയും ചെയ്തു. കാൻസർ മൂലം അസഹ്യമായ വേദന അനുഭവിച്ചാണ് അച്ഛൻ രാഘവൻ മരിച്ചത്.

ഇതോടെ കാൻസറിനുള്ള കാരണമന്വേഷിച്ചായിരുന്നു സതീഷിന്റെ ഗവേഷണം. അങ്ങനെ ഒരു ദശാബ്ദക്കാലത്തെ സതീഷിന്റെ ഗവേഷണഫലമാണ് കാൻസർ പ്രതിരോധ തന്മാത്ര കണ്ടെത്തിയത്. എന്തുകൊണ്ടാണ് കാൻസർ ഉണ്ടാകുന്നത് എന്നതിന് ഒരു ഉത്തരം പറയാനാകില്ല. മദ്യപാനമോ പുകവലിയോ ഒന്നും കാൻസറിന് കാരണമാകാൻ നേരിട്ടു ബന്ധമുള്ള അവസ്ഥ കാണുന്നില്ല. എന്നാൽ ഇക്കാരണങ്ങൾ കൊണ്ടും കാൻസർ ഉണ്ടാകാമെന്ന് പ്രൊഫസർ സതീഷ് പറയുന്നു. മദ്യപാനം, പുകവലി എന്നിവ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്ത്രീകളിൽ നാമമാത്രമാണ്. എന്നിട്ടും അവർക്ക് നല്ല തോതിൽ കാൻസർ ബാധ ഉണ്ടാകുന്നു.

കാൻസറിന് അലോപ്പതി മാത്രമല്ല ചികിത്സ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും ചികിത്സ തേടിയവർക്ക്് രോഗശമനമുണ്ടായിട്ടുള്ളതായി നിരവധി അനുഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏതു ചികിത്സാരീതിയും എല്ലാവരിലും ഒരേ രീതിയിലല്ല പ്രതികരിക്കുന്നത്. കാൻസർ രോഗം വന്ന് മരണം സ്ഥിരീകരിച്ചാൽ അവർക്ക് വേദനയില്ലാത്ത മരണം ഉറപ്പാക്കാൻ ഏതു ചികിത്സാരീതിയും സ്വീകരിക്കാം. ഞങ്ങൾ കണ്ടെത്തിയ എസ്.സി.ആർ. 7 തന്മാത്ര ഔഷധരൂപത്തിൽ വരാൻ ഇനിയും ഏറെക്കാലം എടുക്കും. ഇപ്പോൾ ഇതിന്റെ പേറ്റന്റ് നമുക്ക് സ്വന്തമാണ്. എന്നാൽ 1500 കോടി രൂപയെങ്കിലും ഇതു ഔഷധമായി രൂപാന്തരപ്പെടാൻ ചെലവഴിക്കേണ്ടിവരും. നിരവധി പരീക്ഷണഘട്ടങ്ങൾ ഇനിയും താണ്ടേണ്ടി വരും.

ഒരു ദശകമെങ്കിലും കാത്തിരുന്നാൽ മാത്രമേ ഗുളികരൂപത്തിലോ കുത്തിവെപ്പു രൂപത്തിലോ ഇവ ലഭിക്കുകയുള്ളൂ. കാൻസർ ട്യൂമർ ബാധിച്ച ശരീരത്തിൽ നേരിട്ട് ഇഞ്ചക്ട് ചെയ്ത് രോഗം പ്രതിരോധിക്കാം എന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ വിജയം. അതിനായി ജനിതകമാറ്റം വരുത്തി മനുഷ്യരിൽ പ്രയോഗിക്കാൻ ഇനിയും പരീക്ഷണങ്ങൾ വേണ്ടി വരും.

മുയൽ, എലി എന്നിവയിൽ ദീർഘകാലം നടത്തിയ പരീക്ഷണത്തിൽ വിജയം കണ്ടതാണ് ഈ രംഗത്തെ ഇന്ത്യയുടെ നേട്ടം. ഇന്ത്യയും മറ്റു രാജ്യങ്ങളും ഇത് അംഗീകരിച്ചു കഴിഞ്ഞു. കാൻസർ രോഗികളുടെ സമ്മതത്തോടെ ഉപയോഗിച്ച് കാര്യക്ഷമത വരുത്തി ക്ലിനിക്കൽ ട്രയൽ നടത്തണം, സതീഷ് സി.രാഘവൻ പറഞ്ഞു. നാഷണൽ ബയോസയൻസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ സതീഷിനെ തേടി വന്നിട്ടുണ്ട്. എൻഡോസൾഫാൻ പുരുഷ വന്ധ്യതക്ക് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗഌരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇക്കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ട്. എൻഡോസൾഫാൻ ഡി.എൻ.എ. തന്മത്രയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ പരീക്ഷണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP