Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജെ സി ഡാനിയേൽ പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്

ജെ സി ഡാനിയേൽ പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്

തിരുവനന്തപുരം: 2013ലെ  ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ഈ പുരസ്‌കാരം. ഒക്‌ടോബർ 17ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിക്കും.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ജൂലായ് 15നാണ് എം ടി ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠവും ലഭിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡും എം ടിക്ക് ലഭിച്ചിട്ടുണ്ട്.

നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. സിതാര, അശ്വതി എന്നിവർ മക്കളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP