Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബ്ദുള്ളക്കുട്ടിക്ക് എതിരെ പരാതി നൽകിയത് തമ്പാനൂർ രവിയും ബെന്നി ബെഹന്നാനും പറഞ്ഞിട്ട്; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിൽ പുറത്തുവരുന്നത് എ ഗ്രൂപ്പ് ഗൂഢാലോചന; തനിക്കെതിരായ നീക്കത്തെക്കുറിച്ചു പിന്നീടു വെളിപ്പെടുത്തുമെന്ന് അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടിക്ക് എതിരെ പരാതി നൽകിയത് തമ്പാനൂർ രവിയും ബെന്നി ബെഹന്നാനും പറഞ്ഞിട്ട്; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിൽ  പുറത്തുവരുന്നത് എ ഗ്രൂപ്പ് ഗൂഢാലോചന; തനിക്കെതിരായ നീക്കത്തെക്കുറിച്ചു പിന്നീടു വെളിപ്പെടുത്തുമെന്ന് അബ്ദുള്ളക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎൽഎയ്‌ക്കെതിരെസോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ നൽകിയ പരാതി രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ചകൾ ഉയർത്തിയിരുന്നു. എയിൽ തുടങ്ങി സത്യസന്ധമായ വെളിപ്പെടുത്തലുകൾ പലതും വരുമെന്ന് സരിത അന്ന് പറയുകയും ചെയ്തു. കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയ്ക്ക് രാഷ്ട്രീയ വനവാസം പോലും കുറച്ചു നാളത്തേക്ക് വേണ്ടി വന്നു ഇതുമൂലം. വിഷയം കോടതിയിലുമെത്തി. പൊലീസ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത് മജിസ്‌ട്രേട്ടിന് മുന്നിലാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ബ്ലാക്‌മെയിൽ തന്ത്രമാണെന്നുമൊക്കെ വാദങ്ങളുയർന്നു. എന്നാൽ കോൺഗ്രസിലെ എ വിഭാഗം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചിട്ടില്ലെന്ന് ഇപ്പോഴും സരിത പറയുന്നില്ല. എന്നാൽ പൊലീസിൽ പരാതികൊടുപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്‌സ്തരായിരുന്നു എന്നാണ് പുറത്തുവരുന്നത്. കണ്ണൂരിൽ ഐ വിഭാഗത്തിനൊപ്പം നിന്ന നേതാവാണ് അബ്ദുള്ളകുട്ടി. കെ സുധാകരന്റെ വലംകൈയായി സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തി നിയമസഭാ അംഗമായ നേതാവ്. അങ്ങനെ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്ന അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സരിതയെ കൊണ്ട് പീഡനാരോപണം ഉയർത്തി. പിന്നീട് പ്രതിരോധം തീർക്കാൻ കോൺഗ്രസിലെ എ വിഭാഗം തന്നെ രംഗത്തുവന്നു. അതോടെ അന്വേഷണം തീർന്നു. പീഡനം നടന്നുവെന്ന പരാതിയിൽ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്തുമില്ല. എല്ലാം അബ്ദുള്ളക്കുട്ടിയെ ഒതുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. ഇതോടെ സോളാറിൽ പ്രതികൂട്ടിലായിരുന്ന ഐ ഗ്രൂപ്പ് മന്ത്രിമാരെല്ലാം ഗ്രൂപ്പിന് അതീതമായി പ്രവർത്തനും തുടങ്ങി. അങ്ങനെ സരിതയെ സമർത്ഥമായി മുഖ്യമന്ത്രിയും എ പക്ഷവും ഉപയോഗിച്ചെന്ന ആരോപണമാണ് വീണ്ടും ശക്തമാക്കുന്നത്.

നിയമസഭ നടക്കുമ്പോഴാണ് സരിതയുടെ ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. സരിതയെ പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസിന് മൊഴി നൽകാൻ എത്തിയല്ല. ഏതായാലും കേസ് എഴുതി തള്ളാൻ പൊലീസ് നീക്കം സജീവമാക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തലെത്തുന്നത്. നിയമസഭയിലെ ഹാജറിൽ അബ്ദുള്ളക്കുട്ടി ഒപ്പിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ഉയരുമ്പോൾ അബ്ദുള്ളക്കുട്ടി നിയമസഭയിലാണെന്ന വാദത്തിന് ശക്തിയേറും. നിയമസഭയും മസ്‌കറ്റ് ഹോട്ടലും ഒരേ മൊബൈൽ ടവറിലാണ് വരുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ടവർ രേഖകളിലൂടെ അബ്ദുള്ളക്കുട്ടിയെ കുറ്റവാളിയായി കാണാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. അങ്ങനെ ഈ കേസ് ഒതുങ്ങി തീർന്നുവെന്ന് വരുമ്പോഴാണ് ഏവരേയും ഞെട്ടിച്ച് സരിതാ ബോംബ് എത്തുന്നത്.

കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർക്കും ഇതിനോട് പ്രതികരിക്കേണ്ടി വരും. രമേശ് ചെന്നിത്തലയ്ക്കും കൂട്ടർക്കും കിട്ടിയ ശക്തമായ ആയുധമാണ് സരിതയടെ കമ്മീഷന് മുന്നിലെ വെളിപ്പെടുത്തലുകൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ഭരണത്തേയും അട്ടിമറിക്കാൻ ചെന്നിത്തലയും ഐ ഗ്രൂപ്പുമാണ് കളിക്കുന്നതെന്ന ആക്ഷേപമാണ് ഹൈക്കമാണ്ടിന് മുന്നിൽ ഉയർത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഈ വാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. തമ്പാനൂർ രവിയും ബെന്നിബഹന്നാനും അബ്ദുള്ളക്കുട്ടിയെ മനപ്പൂർവ്വം കേസിൽ കുടുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ എ ഗ്രൂപ്പ് ശ്രമിച്ചെന്നാണ് സരിത പറയാതെ പറയുന്നത്. ഇത് കോൺഗ്രസിലെ ഐ ഗ്രൂപ്പിനെ ഏറെ ആശ്വാസവും. ഇത് ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കമാണ്ടിൽ പരാതിയുമാകും. അങ്ങനെ എ ഗ്രൂപ്പിന് കടുത്ത ആഘാതമാണ് ഇന്നത്തെ സരിതയുടെ വെളിപ്പെടുത്തലുകൾ.

2014 മാർച്ച് പത്തിനായിരുന്നു അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത പരാതി നൽകിയത്. ആദ്യം പൊലീസിലെത്തി വാക്കാൽ പറഞ്ഞു. എന്നാൽ പരാതി എഴുതി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെയാണ് സരിത പരാതി എഴുതി നൽകിയത്. ആരോപണങ്ങളെ സമർത്ഥമായി പ്രതിരോധിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ വേണ്ടത്ര ഗൗരവത്തോടെ പൊലീസ് കേസുമായി നീങ്ങിയില്ല. പിന്നീട് സരിതയും ഇതേ പറ്റി പ്രതികരിച്ചുമില്ല. ഇതിനെല്ലാം പിന്നിൽ എഗ്രൂപ്പ് ഗൂഢാലോചനയെന്ന് സരിത പറയുമ്പോൾ അബ്ദുള്ളക്കുട്ടിക്ക് ആശ്വാസമാകും. തന്റെ നിരപരാധിത്വം തെളിയിക്കാനായി വാദിക്കുകയും ചെയ്യും. എന്നാൽ പീഡനം നടന്നിട്ടില്ലെന്ന് സരിത ഇപ്പോഴും പറയുന്നില്ല. മറിച്ച് നടന്ന പീഡനത്തിൽ പരാതി കൊടുക്കാൻ നിർബന്ധിച്ചെന്നാണ് സരിതയുടെ സോളാർ കമ്മീഷനിലെ വെളിപ്പെടുത്തൽ.

അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത നൽകിയ പരാതി ഇങ്ങനെയായിരുന്നു. കണ്ണൂർ എംഎൽഎ (സിറ്റിങ്) ആയ അബ്ദുള്ളക്കുട്ടി 2012 ൽ എന്റെ ഔദ്യോഗിക നമ്പറായ 860 6161700 ൽ വിളിച്ചിരുന്നു. എന്റെ നമ്പർ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ സുഹൃത്ത് നൽകിയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. സോളാർ പ്രജക്ടുകളുമായി ബന്ധപ്പെട്ടാണ് വിളിച്ചിരുന്നതെന്നാണ് എന്നോട് പറഞ്ഞത്. സോളാർ പവറിനെപ്പറ്റി എന്നോട് വിശദമാക്കുവാൻ പറഞ്ഞു. ഞാൻ അതേപ്പറ്റി അദ്ദേഹത്തിന്റെ സംശയത്തിന് മറുപടി നൽകി. അതിന് ശേഷം തുടരെത്തുടരെ എന്റെ മേൽപ്പറഞ്ഞ നമ്പരിലും എന്റെ സഹപ്രവർത്തകരുടെ നമ്പരിലും എന്നെ വിളിച്ചിരുന്നു. മിക്ക ഫോൺകോളുകളിലും ഒരു അസാധാരണത്വം കാണിച്ചിരുന്നു. വളരെ അടുപ്പമുള്ളവരോട് സംസാരിക്കുന്ന പോലെ നീ എന്നാണ് സംബാധന ചെയ്തിരുന്നത്. അതിൽ എനിക്ക് സംശയം തോന്നിയിരുന്നു എങ്കിലും അദ്ദേഹം ഒരു എംഎൽഎ ആയതുകൊണ്ടും വ്യത്യസ്തമായ കൾച്ചറുകൾ പ്രകടിപ്പിക്കുന്നതാവാമെന്ന് വിശ്വസിച്ചു. എന്നെ സംബന്ധിച്ച് എന്റെ ഔദ്യോഗികമായ കാര്യങ്ങൾക്കായിരുന്നു മുൻഗണന.

പക്ഷേ ഒരു എംഎൽഎ ചായ കുടിച്ചോ എന്തുകഴിച്ചു എന്നൊക്കെ തരം താണ ലവലിൽ നേരിട്ട് കാണുകപോലും ചെയ്യാത്ത എന്നോട് ചോദിക്കുന്നതിൽ എനിക്ക് അരോചകം തോന്നിയിരുന്നു. അതിന് ശേഷം പ്രജക്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽ ഒരു ഫീസിബിലിറ്റി സ്റ്റഡിക്ക് വേണ്ടി എന്നെ നേരിട്ട് വിളിച്ചു കണ്ണൂർക്ക് വരുവാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വരാം എന്ന എന്റെ മറുപടി അദ്ദേഹത്തെ തൃപ്തനാക്കിയില്ല. എത്രയും വേഗം വരണമെന്ന് പല പ്രാവശ്യം വിളിച്ച് നിർബ്ബന്ധിച്ചിരുന്നു. എന്നും ഫോൺ വിളിച്ച് എന്നാണ് വരുന്നതെന്ന് ചോദിച്ചിരുന്നു. സർ ഇത്രയ്ക്ക് ടെൻഷനാകണ്ട ഞാൻ എത്തിക്കോളാമെന്ന് മറുപടി പറഞ്ഞു. നിരന്തരമായ ഫോൺകോളുകളും നിർബ്ബന്ധവും പിന്നെ എന്റെ കമ്പനിയുടെ കാര്യവുമായതിനാൽ ഞാൻ കണ്ണൂർക്ക് പോകുകയും അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുകയും ചെയ്തു.

സോളാർ സ്ട്രീറ്റ് ലൈറ്റുകൾ 1 കെഡബഌൂ2 കെ ഡബഌൂ, സോളാർ പവർ പ്രോജക്ടുകൾ എന്നിവ സ്ഥാപിക്കുന്ന പ്രോജക്ട് ചെയ്യാമെന്ന് അദ്ദേഹം വിശ്വാസം തന്ന് സംസാരിച്ചു. ഏകദേശം അര മണിക്കൂർ സമയം അവിടെ ചിലവഴിച്ചിരുന്നു. അന്ന് എന്റെ ശരീരത്തിന്റെ ഷേയ്‌പ്പിനെ
പറ്റിയും ബോഡി കളറിനെ പ്പറ്റിയുമൊക്കെ സംസാരിച്ചു. എന്റെ ജോലിയുടെ സ്വഭാവം അനുസരിച്ച് പല സ്വഭാവങ്ങളിലുള്ള ആൾക്കാരുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. കണ്ടില്ല, കേട്ടില്ല എന്ന് വെയ്ക്കാതെ ഒരു രക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ അബ്ദുള്ളക്കുട്ടി എംഎൽഎ യുടെ ഭാഗത്തു നിന്നും ഇത്ര മോശമായ പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഞാൻ എന്റെ പ്രജക്ട് നടക്കുമെന്ന വിശ്വാസം അേ
ദ്ദഹം എനിക്ക് തന്നതുകൊണ്ട് അദ്ദേഹത്തിന്റെ മോശമായ പ്രതികരണങ്ങൾക്ക് ഞാൻ റീയാക്ട് ചെയ്തില്ല. അദ്ദേഹം സ്വാധീനമുള്ള ഒരു രാഷ്ട്രീയനേതാവ് എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. പക്ഷേ തുടരെയുള്ള ഫോൺവിളികൾ (നേരിൽക്കണ്ട ശേഷം) സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങിയപ്പോൾ ഞാൻ ബുദ്ധിപൂർവ്വം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം 'നേരിട്ടു കണ്ടാലും പ്രജക്ടിനെപ്പറ്റി സംസാരിക്കുവാൻ സാധിക്കുകയുള്ളു. ലക്ഷ്മിക്ക് താൽപ്പര്യമില്ല എന്റെ സൗഹൃദം എന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് ഒരു തെറ്റും ഞാൻ പറയുകയോ ചെയ്യുകയോ ഇല്ല' എന്നു പറഞ്ഞു.

കണ്ണൂരിൽ വച്ച് നേരിട്ട് കണ്ടപ്പോൾ എന്റെ ഔദ്യോഗിക നമ്പർ എപ്പോഴും ബിസിയാണ് എന്ന് പറഞ്ഞു എന്റെ പേഴ്‌സണൽ നമ്പറായ 9446735555 വാങ്ങിയിരുന്നു. അദ്ദേഹം എന്നെ പല നമ്പറുകളിൽ നിന്നും വിളിച്ചിട്ടുണ്ടെങ്കിലും 9496666666 എന്ന നമ്പരിൽ നിന്നും കൂടുതലായി വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്തിരുന്നു. ഒന്നുരണ്ടാഴ്ച പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോയി. നിയമസഭാസമ്മേളനം നടക്കുന്ന
ഒരു ദിവസം ഇദ്ദേഹം എന്നെ ഫോണിൽ വിളിച്ച് പെട്ടെന്ന് തന്നെ പ്രജക്ട് ചെയ്യണം, ലക്ഷ്മി ബാക്കിയെല്ലാം മറന്നേക്കു. എന്റെ മണ്ഡലത്തിന് വേണ്ടി ഈ വർഷം തന്നെ ഈ പ്രജക്ട് ചെയ്യണം.

നിയമസഭ തീരുന്നതിന് മുമ്പ് റിപ്പോർട്ട് ശരിയാക്കണം. നേരത്തേ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി പ്രജക്ടിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കണമെന്നും അതിനാൽ മസ്‌ക്കറ്റ് ഹോട്ടലിൽ വരുവാൻ ആവശ്യപ്പെടുകയും ചെയ്തു. മടിച്ചു സംസാരിച്ചപ്പോൾ ഇവിടെ ഒരു കോൺഫറൻസ് ആണെന്നും നിരവധി പേർ ഉണ്ടെന്നും പറഞ്ഞു. അതിൻ പ്രകാരം ഞാനും ഡ്രൈവറും കൂടെ മസ്‌ക്കറ്റ് ഹോട്ടലിൽ പോകുകയും കാർ പാർക്കിങ് സ്‌പേസിൽ ഇട്ട് കാറിൽ ഡ്രൈവർ വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് ഞാൻ റിസപ്ഷനിൽ ചെല്ലുകയും അദ്ദേഹത്തെ ഫോണിൽ കോണ്ടാക്ട് ചെയ്തതിൻ പ്രകാരം റിസപ്ഷനിൽ നിന്നും ലിഫ്റ്റ് വഴി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാം റൂമിൽ വരുവാൻ ആവശ്യപ്പെട്ടു. അവിടെ ആരൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തിന് ഇവിടെ എന്റെ പി എ സ്റ്റാഫ്‌സും കാണുവാൻ വന്നവരുമുണ്ട്. അധികം താമസമില്ലെന്ന് പറഞ്ഞു.

അങ്ങിനെ ആദ്യം തന്നെ കാണാമെന്ന ഉറപ്പിൽ ഞാൻ അവിടെ ചെല്ലുകയും ചെയ്തു. ഡോർ നോക്ക് ചെയ്തപ്പോൾ അബ്ദുള്ളക്കുട്ടി തന്നെയാണ് ഡോർ തുറന്ന് അകത്തേക്ക് കയറ്റിയിരുത്തിയത്. അവിടെ ആരേയും ഞാൻ കണ്ടില്ല. അപ്പോൾ ഖദർ ഷർട്ടിട്ട ഒരാൾ (പേരറിയില്ല) കയറി വരികയും സർ, ഫുഡ് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോകുകയും ചെയ്തു. ഇവിടെ ആരും തന്നെ ഇല്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫുഡ് കഴിക്കുവാൻ പോയതാണെന്ന് പറഞ്ഞു. പ്രജക്ടിനെപ്പറ്റി സംസാരിക്കുവാൻ വേണ്ടി ഞാൻ എന്തു മാറ്റമാണ് റിപ്പോർട്ടിൽ സാർ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, പ്രജക്ട് അവിടെ നിൽക്കട്ടെ ഇയാൾ എന്റെ ഒരു ഡ്രീമാണെന്ന് പറഞ്ഞുകൊണ്ട് അടുത്തേക്ക് വിളിക്കുകയും സോഫയിൽ ഇരുന്ന എന്റെ തോളിലേക്ക് രണ്ടുകൈകൾ കൊണ്ട് ബലമായി പിടിച്ച് ഉമ്മവെയ്ക്കുവാൻ ശ്രമിച്ചു. എതിർത്തപ്പോൾ ഒന്നുകൂടി ബലം പ്രയോഗിക്കുകയും എന്റെ ലിപ്‌സ് കടിച്ചുനോവിക്കാൻ ശ്രമിച്ചു.

അതിന്‌ശേഷം എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എന്റെ സാരി സേഫ്റ്റിപിൻ ഉൾപ്പെടെ വലിച്ചുപറിക്കുകയും വല്ലാത്ത ഒരു ബലപ്രയോഗത്തോടെ അവിടുത്തെ ബഡിലേക്ക് വലിച്ചിടുകയും ചെയ്തു. അതിന് ശേഷം എഴുന്നേൽക്കാൻ ആരംഭിച്ച എന്നെ ചീത്തവാക്കുകൾ കൊണ്ട് വഴക്കുപറഞ്ഞു. എന്റെ അമ്മയേയും മരിച്ചുപോയ എന്റെ അച്ഛനേയും വരെ ചീത്ത പറഞ്ഞു. അതിന് ശേഷം ബഌസിനുള്ളിൽ കൂടി
കൈകടത്തി എന്റെ ബ്രെസ്റ്റിൽ പിടിച്ച് വേദനിപ്പിക്കുകയും ബഌസ് വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തു. തടഞ്ഞപ്പോൾ എന്റെ കയ്യിൽ കടിച്ചു. എന്റെ സമ്മതമില്ലാതെ തന്നെ എന്റെ ശരീരത്തിലേക്ക് അയാൾ സെക്ഷ്വൽ ഇന്റർകോഴ്‌സ് ചെയ്തു. ബലമായി എന്റെ ശരീരത്തിനുള്ളിൽ അയാളുടെ പെനിസ് പ്രവേശിപ്പിക്കുന്നതിന് മുമ്പേ അയാൾ എന്റെ വെസ്റ്റ് ഊരാൻ ശ്രമിച്ചിരുന്നു. തുടയിൽ അയാളുടെ നഖം കൊണ്ട് മുറിഞ്ഞിരുന്നു. അയാൾ ഈ ശ്രമങ്ങൾ ബലമായി നടത്തുന്നതിനിടയിൽ ഞാൻ അയാളെ മാന്തുവാനും കടിക്കുവാനും ശ്രമം നടത്തിയിരുന്നു.

പക്ഷേ അയാൾ ബലപ്രയോഗം നടത്തിയതിനാൽ എനിക്ക് രക്ഷപെടുവാൻ സാധിച്ചില്ല. അയാളുടെ ഉദ്ദേശം സാധിച്ചു കിട്ടിയതിന് ശേഷം എന്നോട് ഡ്രസ് നേരെയിടാനും ആരോടെങ്കിലും പറയാനാണ് ഉദ്ദേശമെങ്കിൽ വേണ്ടാന്നും പറഞ്ഞു. അയാൾ പിന്നീട് ആരേയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ കിട്ടിയ അവസരത്തിൽ ഞാൻ അവിടെ നിന്നും ഇറങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷവും അബ്ദുള്ളക്കൂട്ടി എന്നെ ഇനിയും വേണമെന്ന് പറഞ്ഞ് ഫോൺ വിളിച്ചിട്ടുണ്ട്. അതേ ആവശ്യം പറഞ്ഞ് എംഎൽഎ ഹോസ്റ്റലിലേക്കും വിളിച്ചിട്ടുണ്ട്. ഞാൻ പിന്നീട് പോയില്ല. എന്റെ ഫോൺകോളിലെ ഡീറ്റൈയ്‌ലിലേക്ക് പോയാൽ വിശദവിവരങ്ങൾ ലഭിക്കും. പൊലീസ് കേസെടുത്തതിൻ പ്രകാരം 2013 ജൂൺ 2 ന് ഞാൻ അറസ്റ്റിലാകുന്ന ദിവസം വരെ എന്നെ സെക്‌സ്വൽ ഇന്റർകോഴ്‌സിന് ക്ഷണിച്ചുകൊണ്ടുള്ള എസ്എംഎസ്‌കൾ വന്നിരുന്നു. ഞാൻ എംഎൽഎയുടെ ഫോൺകോളുകൾ അറ്റന്റ് ചെയ്യാത്ത സന്ദർഭത്തിലാണ് എസ്എംഎസ്‌കൾ വന്നിരുന്നത്.

പെരുമ്പാവൂർ ഡിവൈഎസ്‌പി ഓഫീസിൽ അറസ്റ്റിലയാതിന് ശേഷം കസ്റ്റഡിയിൽ ഇരുന്നപ്പോൾ (262013 ടു 362013 ) എന്റെ ഫോണിലേക്ക് അബ്ദുള്ളക്കുട്ടി എംഎൽഎ പൊലീസിനോട് എന്റെ ഒരു കാര്യവും പറയരുതെന്ന് പറഞ്ഞ് എസ്എംഎസ് അയച്ചിരുന്നു. എന്റെ അഡ്വക്കേറ്റായ ഫെനി ബാലകൃഷ്ണന്റെ 9447951667എന്ന നമ്പരിലേയ്ക്ക് അബ്ദുള്ളക്കുട്ടി വിളിക്കുകയും സരിതയോട് എന്റെ പേര് പറയരുതെന്നും ആ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കരുതെന്നും പറഞ്ഞു. ഏത് സംഭവത്തെപ്പറ്റി എന്ന് ചോദിച്ചപ്പോൾ മസ്‌ക്കറ്റ് എന്ന് പറഞ്ഞാൽ ഒൾക്കറിയാം എന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷവും അബ്ദുള്ളക്കുട്ടിയുടെ ആളുകൾ സരിത എംഎൽഎയെപ്പറ്റി പറഞ്ഞാൽ പിന്നെ സംസാരിക്കാനുണ്ടാവില്ലാന്ന് എന്റെ അഡ്വക്കേറ്റിനെ വിളിച്ച് സംസാരിച്ചു. ഫെനി ബാലകൃഷ്ണന്റെ നമ്പരിലാണ് വിളിച്ചത്. ജിവൻ പോയാലും ഇനി കേരളത്തിലെ ഒരു സ്ത്രീയ്ക്കും അബ്ദുള്ളക്കുട്ടിയിൽ നിന്നും എനിക്കുണ്ടായ അനുഭവം ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസത്തിനുള്ളിൽ ജയിലിൽ ആയതിനാലാണ് എനിക്ക് അബ്ദുള്ളക്കുട്ടി എംഎൽഎയ്‌ക്കെതിരെപരാതി കൊടുക്കുവാൻ സാധിക്കാതിരുന്നതെന്നും സരിത പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, തനിക്കെതിരെ സോളാർ കേസിലെ പ്രതി സരിത എസ്.നായർ ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.പി.അബ്ദുള്ളക്കുട്ടി എംഎ‍ൽഎ പറഞ്ഞു. തനിക്കെതിരെ ദുഷിച്ച നീക്കം നടന്നു എന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് പിന്നീട് വിശദമാക്കുമെന്നും അബ്ദുള്ളക്കുട്ടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സത്യം എല്ലാക്കാലത്തും മറച്ചു വയ്ക്കാൻ പറ്റില്ല. എന്നെങ്കിലും അത് പുറത്ത് വരിക തന്നെ ചെയ്യും. ഈ ആരോപണത്തിന്റെ പേരിൽ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചയാളാണ് ഞാൻ. സരിതയെ ജീവിതത്തിൽ ഇതുവരെ താൻ കണ്ടിട്ടില്ല. അങ്ങനെയുള്ള തനിക്കു നേരെ ക്രൂരവും നികൃഷ്ടവുമായ രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇനിയൊരാൾക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP