Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി തേടി എന്തിന് വിദേശത്തേക്ക് പോകുന്നു? ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ വാർഷിക വരുമാനം ആറ് കോടി രൂപ..!

ജോലി തേടി എന്തിന് വിദേശത്തേക്ക് പോകുന്നു? ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ വാർഷിക വരുമാനം ആറ് കോടി രൂപ..!

ബാംഗ്ലൂർ: 'ഇന്ത്യയിൽ ആയുഷ്‌ക്കാലം പണിയെടുത്തിട്ടന്താ... ജീവൻ പോകുന്നത് വരെ ദാരിദ്ര്യവും കടവും മാത്രമേ ബാക്കിയുണ്ടാകൂ..അതിനാൽ കുറച്ച് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാല് പുത്തനുണ്ടാക്കുന്നതാണ് സുരക്ഷിതം...'. വിദേശത്തേക്ക് ജോലി തേടിപ്പോകുന്നവർ പറയുന്നവർ പൊതുവായി പറയുന്ന വാക്കുകളാണിവ. എന്നാൽ ഇന്ത്യയിലും കോടികൾ ശമ്പളം വാങ്ങുന്നവർ ഉണ്ടെന്നറിയുമ്പോൾ പലർക്കും തങ്ങളുടെ പ്രയത്‌ന ശേഷി ഇവിടെ ഉപേയോഗിക്കാൻ പ്രേരണയുണ്ടാകും. അതായത് ഇൻഫോസിസിന്റെ ഉന്നതരുടെ ശമ്പളം കോടികളായാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ പ്രതിമാസ ശമ്പളം അമ്പത് ലക്ഷം രൂപയാണ്.

കമ്പനിയുടെ ടോപ്പ് എക്‌സിക്യൂട്ടീവുകളുടെ ശമ്പളത്തിൽ വൻ വർധന വരുത്താനാണ് ഇൻഫോസിസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ശമ്പളം ഏകദേശം ആറ് കോടിയോളമാണത്രെ ഉയർത്തിയിരിക്കുന്നത്. ഇതിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ശമ്പളമാണ് ആറ് കോടിയായി വർധിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഇദ്ദേഹത്തിന് 1.2 കോടിക്കും രണ്ട് കോടിക്കുമിടയിലായിരുന്നു ശമ്പളം. ഇൻഫോസിസിന്റെ പുതിയ സിഇഒ ആയി ചാർജെടുത്ത് വിശാൽ സിക്കയുടെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് വൻശമ്പളവർധന നിലവിൽ വരുന്നത്. എതിരാളികളുമായുള്ള മത്സരത്തിനടയിൽ ശമ്പളത്തിന്റെ പേരിൽ മികച്ച പ്രൊഫണലുകൾ മറ്റ് കമ്പനികളിലേക്ക് മാറിപ്പോകാതിരിക്കാനാണ് ഇത്തരത്തിലുള്ള ശമ്പളവർധവ വരുത്തിയിരിക്കുന്നതെന്നാണ് സൂചന.

അന്താരാഷ്ട്ര കമ്പനികൾക്കെല്ലാം ഇന്ത്യൻ എക്‌സിക്യൂട്ടീവുകളോടുള്ള താൽപര്യം വർധിച്ചു വരുന്ന പ്രവണതയാണുള്ളത്. ഉദാഹരണമായി മുൻ വിപ്രോ കോ സിഇഒ സുരേഷ് വസ്വാണി ഡെൽ ബോർഡ് ആൻഡ് മാനേജ്‌മെന്റ് ടീമിലുണ്ട്. അതു പോലെത്തന്നെ ഹോംഗ്‌കോംഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികോം ആൻഡ് മീഡിയ ഭീമനായ പിസിസിഡബ്ല്യൂവിന്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറും മുൻ ഇൻഫോസിസ് പ്രസിഡന്റായ ബി.ജി. ശ്രീനിവാസാണ്. ഇത്തരത്തിൽ മികച്ച പ്രൊഫണഷലുകൾ വിദേശ കമ്പനിയിലേക്കിനി ശമ്പളത്തിന്റെ പേരിൽ മാറിപ്പോകരുതെന്നാണ് പുതിയ നീക്കത്തിലൂടെ ഇൻഫോസിസ് വ്യക്തമാക്കിയിരിക്കുന്നത്.

ജൂണിൽ ഇൻഫോസിസ് 12 സീനിയൽ വൈസ്പ്രസിഡന്റുമാരെ എക്‌സിക്യൂട്ടീവ് വൈസ്പ്രസിന്റുമാരാക്കി ഉയർത്തുകയും പുതിയ ചുമതലകൾ നൽകുകയും ചെയ്തിരുന്നു. അവരുടെ പേരുകളും ചുമതലകളും ഇനി പറയുന്നു. സന്ദീപ് ഡഡ്‌ലാനി ( ഹെഡ് ഓഫ് റീട്ടെയിൽ, സിപിജി ആൻഡ് ലോജിസ്റ്റിക്ക് , ഹെഡ് ഓഫ് അമേരിക്കൻസ്), രാജേഷ് കൃഷ്ണമൂർത്തി( ഹെഡ് ഓഫ് എനർജി, കമ്മ്യൂണിക്കേഷൻസ് ആൻഡ് സർവീസസ്, ഹെഡ് ഓഫ് ബ്രസീൽ ആൻഡ് മെക്‌സിക്കോ), സഞ്ജയ് ജലോന( ഹെഡ് ഓഫ് ഹൈടെക്ക് ആൻഡ് മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ് സർവീസസ്), മനീഷ് താൻഡൻ( ഹെഡ് ഓഫ് ലൈഫ് സയൻസസ് ആൻഡ് സർവീസസ് ഇൻ നോർത്ത് അമേരിക്ക) .

വിശാൽ സിക്കയും മറ്റുള്ളവരു തമ്മിലുള്ള ശമ്പളവ്യത്യാസം കുറച്ചു കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു എച്ച് ആർ എക്‌സിക്യൂട്ടീവ് പറയുന്നത്. ഒരു ഇന്ത്യൻ കമ്പനിയിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന പ്രൊഫണൽ സിഇഒ ആണ് വിശാൽ സിക്ക. ഏകദേശം 30 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP