Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഫോൺ 6 കേരളത്തിൽ ആദ്യം എത്തിച്ചത് മമ്മൂട്ടിയും മനോജ് കെ ജയനും; മുമ്പേ സ്വന്തമാക്കിയവർ വിദേശ മലയാളികൾ

ഐഫോൺ 6 കേരളത്തിൽ ആദ്യം എത്തിച്ചത് മമ്മൂട്ടിയും മനോജ് കെ ജയനും; മുമ്പേ സ്വന്തമാക്കിയവർ വിദേശ മലയാളികൾ

കൊച്ചി: ആപ്പിൾ തറവാട്ടിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായ ഐഫോൺ 6 ഇന്ത്യയിൽ എത്തുന്നത് അടുത്ത മാസം 17 നാണെങ്കിലും അതിനുമുന്നേ മലയാളത്തിന്റെ രണ്ട് പ്രിയതാരങ്ങൾ ഐഫോൺ 6 നെ കേരളത്തിലെത്തിച്ചു. ഗൂഗിൾ ഗ്ലാസ് അടക്കമുള്ള പുത്തൻ ഗാഡ്ജറ്റുകൾ ആദ്യം സ്വന്തമാക്കിയ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും ആപ്പിൾ ഗാഡ്ജറ്റുകളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന മനോജ് കെ ജയനുമാണ് ആപ്പിൾ ഐഫോൺ 6 നെ ആദ്യമായി കേരളത്തിൽ എത്തിച്ചത്.

രണ്ടുപേരുടെയും ഗാഡ്ജറ്റ് പ്രണയം അറിയാവുന്ന സുഹൃത്തുക്കളാണ് ഐഫോൺ സമ്മാനിച്ചത്. ഡോക്ടർ മൊബൈൽ ബ്രോക്ട് എന്ന സ്ഥാപനമാണ് മമ്മൂട്ടിക്ക് പുതിയ ഐഫോൺ എത്തിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്‌നേഹ സമ്മാനം കൂടിയാണിത്. മനോജ് കെ.ജയന്റെ ആപ്പിൾ പ്രേമം അറിയാവുന്ന സുഹൃത്ത് അഷ്‌റഫ് യു.കെയിൽ നിന്നാണ് ഫോൺ വാങ്ങിക്കൊടുത്തത്. ഐ ഫോണിന്റെ ഇന്ത്യയിലെ മുന്തിയ മോഡലായ 5 എസ് ആണ് മനോജ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഐ പാഡ്, ഐ പോഡ്, മാക്‌ബുക്ക്, അങ്ങനെ ആപ്പിളിന്റെ ഒരു ചെറിയ ഷോറൂം തന്നെ വീട്ടിലുമുണ്ട്.ആപ്പിൾ ഐ പാഡ് ഇറക്കിയപ്പോഴും കുറച്ചു ദിവസങ്ങൾക്കുള്ളിൽ താൻ കരസ്ഥമാക്കിയെന്ന് മനോജ് പറഞ്ഞു.

ഈ മാസം 9-ന് പുറത്തിറക്കിയ ഐ ഫോൺ 6 -ന്റേത് 4.7 ഇഞ്ച് റെറ്റിന ലിക്വിഡ് ക്രിസ്റ്റൽ ഡിസ്‌പ്ലേയുള്ള സ്‌ക്രീനാണ്. വിദേശവിപണിയിൽ വിൽപ്പന ആരംഭിച്ചത് ഈ മാസം 19നാണ്. പ്രീഓർഡർ നൽകി വാങ്ങിയവരിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും മലയാളികൾ ഏറെയുണ്ട്.

ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സ്മാർട്ട് ഫോണുകളാണ് ഐഫോൺ 6, 6 പ്‌ളസ് എന്നാണ് ആപ്പിൾ തന്നെ അവകാശപ്പെടുന്നത്. ഐഫോണുകളുടെ പതിവ് ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമായി കനംകുറഞ്ഞ മോഡലുകളാണ് ഐഫോണുകളിൽ ആപ്പിൾ പരീക്ഷിച്ചിരിക്കുന്നത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐഒഎസ് 8 ലാണ് പുതിയ ഐഫോണുകൾ പ്രവർത്തിക്കുന്നത്. ഹെൽത്ത് കിറ്റ്, ഇൻസ്റ്റന്റ് മെസഞ്ചർ, ആപ്‌ളിക്കേഷനുകളുടെ സഹായമില്ലാതെ വോയ്‌സ് കോൾ ചെയ്യാനുള്ള സൗകര്യം തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട് ഐഫോൺ 6ന്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP