Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാറ്റ സ്റ്റീൽ കടുത്ത പ്രതിസന്ധിയിൽ; ടാറ്റ മാജിക്കിൽ കാർ വിപണിയെ രക്ഷിച്ചത് പോലെ സ്റ്റീലിനെ രക്ഷിക്കാൻ കഴിയുന്നില്ല; ബ്രിട്ടനിലെ രണ്ട് പ്ലാന്റുകളിൽ നിന്നും ആയിരത്തോളം പേരെ പിരിച്ച് വിടും

ടാറ്റ സ്റ്റീൽ കടുത്ത പ്രതിസന്ധിയിൽ; ടാറ്റ മാജിക്കിൽ കാർ വിപണിയെ രക്ഷിച്ചത് പോലെ സ്റ്റീലിനെ രക്ഷിക്കാൻ കഴിയുന്നില്ല; ബ്രിട്ടനിലെ രണ്ട് പ്ലാന്റുകളിൽ നിന്നും ആയിരത്തോളം പേരെ പിരിച്ച് വിടും

ഷ്ടത്തിലായ ജാഗ്വറിനെ ടാറ്റ ഏറ്റെടുത്തത് മുതൽ പ്രസ്തുത ബ്രാൻഡ് വിപണിയിൽ കുതിച്ച് കയറുകയായിരുന്നു. നിരവധി ബ്രിട്ടീഷുകാരുടെ തൊഴിൽ നഷ്ടപ്പെടാതെ കാക്കാനും ടാറ്റയുടെ ഈ അത്ഭുത പ്രവൃത്തിയിലൂടെ അന്ന് സാധിച്ചിരുന്നു. എന്നാൽ കാർവിപണിയെ രക്ഷിച്ച മാജിക്ക് നഷ്ടത്തിലായ തങ്ങളുടെ ഉരുക്കുവിപണിയെ രക്ഷിക്കാൻ പ്രയോഗിക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ടാറ്റ സ്റ്റീൽ നാൾക്ക് നാൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ കഴിവും മാനേജ്‌മെന്റ് പാടവവുമുപയോഗിച്ച് കാർ വിപണിയെ കരകയറ്റിയത് പോലുള്ള നടപടികൾ നഷ്ടത്തിലായ സ്റ്റീലിനെ ലാഭത്തിലാക്കാൻ പ്രയോഗിക്കാൻ ഈ ഇന്ത്യൻ വ്യവസായ ഭീമന് സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

പ്രതിസന്ധിയെ തുടർന്ന് വെയിൽസിലെ രണ്ട് പ്ലാന്റുകളിൽ നിന്നും ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിടാൻ ടാറ്റ ഒരുങ്ങുകയാണ്.സൗത്ത് വെയിൽസിലെ ടാൽബോട്ട് പ്ലാന്റിൽ നിന്നും ലാൻവേൺ പ്ലാന്റിൽ നിന്നുമാണീ പിരിച്ച് വിടൽ.

ഈ പിരിച്ച് വിടലോടെ അന്നന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഉരുക്ക് മേഖലയ്ക്ക് മറ്റൊരു കനത്ത ആഘാതം കൂടി ഉണ്ടായിരിക്കുകയാണ്. സൗത്ത് വെയിൽസിലെ ടാൽബോട്ട് പ്ലാന്റിലെ തൊഴിലാളികളോട് പിരിച്ച് വിടൽ കാര്യം ഔദ്യോഗികമായി ടാറ്റ ഇന്ന് വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.വെൽഷ് പ്ലാന്റിലെ കാൽ ഭാഗം തൊഴിലാളികളും അധികമാണെന്ന സ്ഥിതിയാണിപ്പോൾ സംജാതമായിരിക്കുന്നത്. സ്‌കുൻതോർപ്, മദർവെൽ, ക്ലൈഡെബ്രിഡ്ജ് എന്നിവിടങ്ങളിലെ സ്റ്റീൽ പ്ലാന്റുകൾ ടാറ്റ അടച്ച് പൂട്ടുമെന്ന് പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞാണ് ഇപ്പോഴത്തെ പിരിച്ച് വിടൽ വാർത്തയുമെത്തിയിരിക്കുന്നത്. ഈ അടച്ച് പൂട്ടലിലൂടെ 1000ത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഇതിനെതിരെ തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭാഗികമായി കഴിഞ്ഞ ഓഗസ്റ്റിൽ അടച്ച് പൂട്ടിയ പോർട്ട് ടാബ്ലോട് പ്ലാന്റിലെ 620പേർക്കും ലാൻവേൺ പ്ലാന്റിലെ 115 പേർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ പിരിച്ച് വിടൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ അടുത്ത കാലത്തെ ഈ രംഗത്തെ തൊഴിൽ നഷ്ടം 5000 കവിയും. വെറും 30,000 പേർ ജോലിയെടുക്കുന്ന മേഖലയിലാണ് ഈ തൊഴിൽ നഷ്ടമുണ്ടാകുന്നതെന്നത് പരിഗണിക്കുമ്പോഴാണ് അതിന്റെ ആഘാതം മനസിലാക്കാനാവുക.പോർട്ട് ടാൾബോൽട്ട് പ്ലാന്റ് ആഴ്ചയിൽ 1 മില്യൺ പൗണ്ട് നഷ്ടമുണ്ടാക്കുന്നുവെന്നാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്തെ പ്രതിസന്ധിയെ തുടർന്ന് യുകെയിലെ സ്റ്റീൽ പ്രൊഡക്ഷൻ വർഷത്തിൽ 4.6 മില്യൺ ടണിൽ നിന്നും 3.5 മില്യൺ ടണ്ണാക്കി ചുരുക്കാൻ ടാറ്റ കഴിഞ്ഞ വർഷമാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷം തങ്ങളുടെ യൂറോപ്യൻ ശാഖ 24 മില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിലും ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപാദകനാണ് ടാറ്റ. ജോലിയെ ബാധിക്കുന്ന ഏത് കാര്യവും തങ്ങളുടെ തൊഴിലാളികളെ ശരിയായ സമയത്ത് അറിയിക്കുമെന്നാണ് ടാറ്റ സ്റ്റീലിന്റെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റീൽ വ്യവസായത്തിലും മറ്റ അടിസ്ഥാനവ്യവസായങ്ങളിലുമുള്ള പ്രതിസന്ധി അന്താരാഷ്ട്ര തലത്തിലുള്ളതാണെന്നാണ് ടാറ്റയുടെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

സമീപകാലത്തായി യുകെയിലെ സ്റ്റീൽ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ടാറ്റയടക്കം നിരവധി കമ്പനികൾ കുറച്ച് കാലത്തിനിടെ അനേകം തൊഴിലാളികളെ ഇതിന്റെ ഭാഗമായി പിരിച്ച് വിടുകയുമുണ്ടായി. കടുത്ത മത്സരം കാരണം പിടിച്ച് നിൽക്കാൻ പ്രയാസമായതിനാലാണ് തങ്ങളുടെ സ്‌കുൻതോർപിലെയും ലങ്കാഷെയറിലെയും പ്ലാന്റുകളിലുള്ള തൊഴിലാളികളെ പിരിച്ച് വിടുന്നുവെന്നാണ് ടാറ്റ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളിലെ 1200 തൊഴിലാളികളെയാണ് അന്ന് ടാറ്റ പ ിരിച്ച് വിട്ടിരുന്നത്. ടാറ്റയ്ക്ക് പുറമെ യുകെയിലെ മറ്റ് നിരവധി സ്റ്റീൽ കമ്പനികളും കടുത്ത മത്സരവും പ്രതിസന്ധികളും മൂലം അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുമുണ്ട്. ആഗോള വിപണിയിൽ സ്റ്റീലിനുണ്ടായ വിലയിടിവും ചൈനയിൽ നിന്നും കുറഞ്ഞ നിരക്കിലുള്ള നിലവാരം കുറഞ്ഞ സ്‌ററീൽ വൻതോതിൽ യുകെയിൽ വന്ന് തള്ളുന്നതും ഇവിടുത്തെ വ്യവസായത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP