Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാം ഇന്ത്യയിൽ നിർമ്മിക്കുമെന്ന ആശയവുമായി തുടങ്ങിയ മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ നിർമ്മിച്ചത് അമേരിക്കയിൽ; മോദിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന മറ്റൊരു വിവാദം കൂടി പുറത്ത്

എല്ലാം ഇന്ത്യയിൽ നിർമ്മിക്കുമെന്ന ആശയവുമായി തുടങ്ങിയ മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ നിർമ്മിച്ചത് അമേരിക്കയിൽ; മോദിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന മറ്റൊരു വിവാദം കൂടി പുറത്ത്

ന്യൂഡൽഹി: എല്ലാം ഇന്ത്യയിൽ നിർമ്മിക്കുന്ന കാലമാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് 'ഇന്ത്യയിൽ നിർമ്മിക്കുക' എന്ന മുദ്രാവാക്യമുയർത്തുന്ന മെയ്‌ക്ക് ഇൻ ഇന്ത്യ' ക്യാംപെയിൻ തുടങ്ങിയത്. എന്നാൽ മെയ്ക് ഇൻ ഇന്ത്യാ ക്യാംപെയിന്റെ ലോഗോ നിർമ്മിച്ചത് വിദേശത്ത്. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

അതായത് മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ പോലും ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. പിന്നെ എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിമർശകർ ഉയർത്തുന്ന ചോദ്യം. മധ്യപ്രദേശ് സ്വദേശിയായ ശേഖർ ഖൗർ എന്നയാൾ സമർപ്പിച്ച അപേക്ഷയ്ക്ക് വാണിജ്യ വ്യവസായ മന്ത്രാലയമാണ് മറുപടി നൽകിയത്. അമേരിക്കയിലെ ഓറിഗണിൽ പ്രവർത്തിക്കുന്ന പരസ്യ ഏജൻസി വെയ്ഡൻ പ്ലസ് കെന്നഡിയാണ് ഈ ലോഗോ നിർമ്മിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയെന്ന മുദ്രാവാക്യമാണ് പദ്ധതിയിലൂടെ സർക്കാർ ഉയർത്തിപ്പിടിക്കുന്നത്.

പദ്ധതിയുടെ ലോഗോ പോലും സ്വന്തം രാജ്യത്ത് നിർമ്മിക്കാൻ തയ്യാറാകാത്ത സർക്കാർ പദ്ധതിയോട് സ്വീകരിച്ചിരിക്കുന്ന സമീപനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രശസ്തിക്ക് വേണ്ടി മാത്രം പ്രധാനമന്ത്രി മോദി നടത്തുന്ന ജാലവിദ്യകളാണ് എല്ലാമെന്നാണ് ആക്ഷേപം. പുതിയ വിവരാവകാശ രേഖയിലൂടെ ആരോപണങ്ങൾക്ക് പുതുമാനം വരികെയാണ്. ലോഗോ നിർമ്മാണത്തിന് എത്രരൂപ ചെലവായെന്നും അപേക്ഷയിൽ ചോദ്യമുയരുന്നുണ്ട്. എന്നാൽ ലോഗോയ്ക്ക് വേണ്ടി മാത്രം പ്രത്യേകം പണം നൽകിയിട്ടില്ലെന്നും പദ്ധതിയുടെ പ്രചരണത്തിനും മറ്റുമായി 11 കോടി രൂപയാണ് നൽകിയതെന്നും മറുപടിയിൽ സർക്കാർ വ്യക്തമാക്കുന്നു.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിൽ സാധാരണക്കാരുടെ പങ്കാളിത്തം ആവശ്യപ്പെട്ട് സർക്കാർ സോഷ്യൽ മീഡിയയിലടക്കം പ്രചരണം നടത്തിയിരുന്നു. സാധാരണക്കാർക്ക് ഇടയിൽ ഇതിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ രാജ്യത്തുള്ള സംരംഭകരെ തള്ളി സർക്കാർതന്നെ ലോഗോ നിർമ്മാണത്തിനായി വിദേശ കമ്പനിക്ക് ടെൻഡർ നൽകിയത് പുതിയ വിവാദങ്ങൾക്കാണ് വഴിതുറക്കുന്നത്. ഇതാണ് വിവാദത്തിന് കാരണം. ലോഗോ പോലും അമേരിക്കയിൽ നിർമ്മിക്കുന്ന മോദി സർക്കാർ ഇങ്ങനെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് ചോദ്യം.

വരും ദിനങ്ങളിൽ ഈ വിഷയം കൂടുതൽ ചർച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം. രാഷ്ട്രീയ പ്രതിച്ഛായ ലക്ഷ്യത്തോടെ മാത്രമാണ് മോദിയുടെ പ്രഖ്യാപനങ്ങളെന്ന് ഉയർത്തിക്കാട്ടിയാകും പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP