Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതകളേ ഇതിലേ ഇതിലേ....; മൂന്നിലൊന്ന് സ്ത്രീസംവരണ ലക്ഷ്യത്തിനായി ഐ ടി കമ്പനികൾ മത്സരത്തിൽ ; ടി സി എസിലെ ജീവനക്കാർ ഒരു ലക്ഷം കവിഞ്ഞു

വനിതകളേ ഇതിലേ ഇതിലേ....; മൂന്നിലൊന്ന് സ്ത്രീസംവരണ ലക്ഷ്യത്തിനായി ഐ ടി കമ്പനികൾ മത്സരത്തിൽ ; ടി സി എസിലെ ജീവനക്കാർ ഒരു ലക്ഷം കവിഞ്ഞു

മുബൈ; മൂന്നിലൊന്ന് സംവരണമാണ് ഇന്ത്യയിലെവിടേയും സ്ത്രീകൾക്കെന്നാണ് വിശ്വാസം. പക്ഷേ വാക്കുകളിൽ മാത്രമേ അതു നൽകാൻ ജനാധിപത്യ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുള്ളൂ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴികെ ഒരിടത്തും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. നിയമ നിർമ്മാണ സഭകളിലേക്ക് മൂന്നിലൊന്ന് വനിതാ സംവരണത്തിനുള്ള പോരാട്ടം സ്ത്രീകൾ തുടങ്ങിയിട്ട് വർഷങ്ങളായി. സ്ത്രീ സംവരണ നിയമമെന്നത് പ്രസംഗത്തിൽ മാത്രമൊതുക്കിയാണ് അധികാര കേന്ദ്രങ്ങൾ നീങ്ങുന്നത്.

ഇതിന് അപവാദമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സ്ഥാപനം. വിവരസാങ്കിത രംഗത്തെ ഇന്ത്യൻ കരുത്തായ ടാറ്റാ കൺസൾട്ടൻസി കമ്പനിക്ക് അഭിമാനിക്കാം. ജീവനക്കാരിൽ മൂന്നിലൊന്ന് വനിതകളെന്ന ലക്ഷ്യം അവർ നേടിയിരിക്കുന്നു. ആകെ 3.06 ലക്ഷം ജീവനക്കാരാണ് ടി.സി.എസിലുള്ളത്. ഇതിൽ ഒരുലക്ഷത്തിലേറെ പേർ വനിതകൾ. ഐ.ടി മേഖലയിലെ ആഗോള ഭീമനായ ഐ.ബി.എമ്മിന് തൊട്ട് പിന്നിലാണ് വനിതാ സംവരണത്തിൽ ടി.സി.എസ് ഇപ്പോൾ

ഐബിഎമ്മിന് 4.31 ലക്ഷം ജീവനക്കാരുണ്ട്. ഇതിൽ 1.3 ലക്ഷം പേർ സ്ത്രീകൾ. ടി.സി.എസിനൊപ്പം ഇന്ത്യയിലെ മറ്റ് ഐ.ടി കമ്പനികളും സ്ത്രീകളെ ജോലിസ്ഥലത്ത് സജീവമാക്കുന്നു. ഇൻഫോസിസിൽ 54537ഉം വിപ്രോയിൽ 45, 276ഉം സ്ത്രീകൾ ജീവനക്കാരായുണ്ട്. ആഗോളതലത്തിൽ വിവരസാങ്കേതിക-സേവന മേഖലയിലാകെ 30ലക്ഷം പേർ ജോലിയെടുക്കുന്നുവെന്നാണ് നാസ്‌കോമിന്റെ കണക്ക്. ഇതിൽ പത്ത് ലക്ഷം പേർ സ്ത്രീകളാണെന്നും നാസ്‌കോം വിശദീകരിക്കുന്നു.

പത്തുകൊല്ലം മുമ്പ് പതിനായിരം സ്ത്രീ ജീവനക്കാരാണ് ടി.സി.എസിലുണ്ടായിരുന്നത്. അതിന്ന് പത്തിരട്ടിയിലെത്തി. ഇതിന്റെ ആഹ്ലാദം ടി.സി.എസിന്റെ സിഇഒയും എം.ഡിയുമായ എൻ. ചന്ദ്രശേഖരൻ മറച്ചുവയ്ക്കുന്നില്ല. രാജ്യത്ത് പ്രതിഭയുള്ള ധാരാളം സ്ത്രീകളുണ്ട്. പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ. അവരെ ടി.എസി.സിലേക്ക് ആകർഷിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രശേഖരൻ പറയുന്നു.

സ്ത്രീ ജീവനക്കാരുടെ എണ്ണം ആറക്കം കടത്തി സന്തോഷം പങ്കിടുമ്പോൾ അതിനായി ടി.എസ്.എസ് എടുത്ത നടപടികളും ശ്രദ്ധേയമാണ്. പ്രസാവാവധിയിലെ ഉദാരനയം. കുട്ടികളെ നോക്കാൻ ഡേകെയറുകൾ, വീട്ടിലെ ആവശ്യങ്ങൾക്കും സാഹചര്യത്തിനും അനുസരിച്ച് ജോലി ചെയ്യാവുന്ന സമയക്രമം...അങ്ങനെ നീളുന്നു സ്ത്രീകളെ ആകർഷിക്കാൻ ടി.സി.എസ് നടപ്പാക്കിയ നയങ്ങൾ. ലിഗംപരമായ വേർതിരിവല്ല ജോലിയിലെ മികവാണ് പ്രധാനമെന്ന് ടി.സി.എസ്. ജീവനക്കാരെ ഓർമിപ്പിക്കുന്നുമുണ്ട്.

മറ്റ് ഐ.ടി-സേവന കമ്പനികളും ഇതേ രീതി തന്നെയാണ് രാജ്യത്ത് പിന്തുടരുന്നത്. അതു കൊണ്ട് ഈ മേഖലയിലേക്ക് സ്ത്രീകൾ കൂടുതലായും എത്തുന്നു. രാജ്യത്തെ ഭരണാധികാരികളും മാറ്റം ഉൾക്കൊണ്ടാൽ എല്ലാ മേഖലയിലും മൂന്നിലൊന്ന് സ്ത്രീ സംവരണമെന്ന സ്വപ്നം യാതാർത്ഥ്യമാകും. അതിലൂടെ സ്ത്രീശാക്തീകരണം ഫലപ്രാപ്തിയും നേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP