Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്കു പാലിക്കാൻ ഒരുങ്ങി നരേന്ദ്ര മോദി; സ്വിസ് ബാങ്കിലെ കള്ളപ്പണം 2017ൽ ഇന്ത്യയിലേക്ക്! ഇടപാടുകാരുടെ വിവരങ്ങൾ ബാങ്കുകൾക്ക് ഇനി രഹസ്യമാക്കാനാകില്ല ; കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് ജി 20 ഉച്ചകോടിയിൽ പുതുജീവൻ

വാക്കു പാലിക്കാൻ ഒരുങ്ങി നരേന്ദ്ര മോദി; സ്വിസ് ബാങ്കിലെ കള്ളപ്പണം 2017ൽ ഇന്ത്യയിലേക്ക്! ഇടപാടുകാരുടെ വിവരങ്ങൾ ബാങ്കുകൾക്ക് ഇനി രഹസ്യമാക്കാനാകില്ല ; കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് ജി 20 ഉച്ചകോടിയിൽ പുതുജീവൻ

കെയൺസ് ; കള്ളപ്പണം രാജ്യത്ത് തിരിച്ചു കൊണ്ടുവരുമെന്നതായിരുന്നു മോദി സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. ആ ലക്ഷ്യത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുക്കുന്നു. ഇനി സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച് നികുതി തട്ടിപ്പ് നടത്താമെന്ന് ആരും കരുതേണ്ട.

സ്വസ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. സ്വിറ്റ്‌സർലണ്ടിലെ പ്രാദേശിക നിയമങ്ങളുടെ പിൻബലത്തിൽ ഇന്ത്യയിലെ അഴിമതി പണം സ്വസ് ബാങ്കുകളിലേക്ക് ഒഴുകുക പതിവാണ്. ഇവ തിരിച്ചുപിടിച്ചാൽ തന്നെ ഇന്ത്യയ്ക്ക് വൻ സാമ്പത്തിക ശക്തിയായി മാറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളും നയങ്ങളുമുയർത്തി കള്ളപ്പണക്കാരെ സഹായിക്കുന്ന ബാങ്കുകൾ ഇന്ത്യയുടെ നീക്കങ്ങൾക്ക് തടയിട്ടു. ഇതിനാണ് ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗത്തിൽ അവസാനമാകുന്നത്.

ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ ഉച്ചകോടിയിൽ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങളും ഇടപാടുകളും രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെയുള്ള ഇന്ത്യയുടെ നീക്കം ഫലം കണ്ടു. എല്ലാ രാജ്യങ്ങളേയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നയരൂപീകരണത്തിന് ഉച്ചകോടിയിൽ ധാരണയായി. സ്വറ്റ്‌സർലണ്ട് പോലുള്ള രാജ്യങ്ങളും ഇതുമായി സഹകരിക്കും.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ജി 20. ഇവിടെയുണ്ടാകുന്ന തീരുമാനങ്ങൾ അന്തർദേശീയ നയമായി മാറുക സ്വാഭാവികമാണ്. ബാങ്കിങ്ങ് മേഖലയിലും നികുതി പിരിവിലും വലിയ മാറ്റമുണ്ടാക്കാവുന്ന പുതിയ നിർദ്ദേശങ്ങളും അതുകൊണ്ട് തന്നെ ലോകബാങ്കിന്റെ സഹായത്തോടെയും നിരീക്ഷണത്തിലും നടപ്പാക്കാനും കഴിയും.

ജി20 മുന്നോട്ട് വയ്ക്കുന്ന നയങ്ങളനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഇടപാടുകാരുടെ വിവരങ്ങളും പണമിടപാടും എല്ലാ വർഷവും വെളിപ്പെടുത്തണം. പണം എവിടെ നിന്ന് വരുന്നോ ആ രാജ്യങ്ങളെ അക്കാര്യം അറിയിക്കുകയും വേണം. ഇതിലൂടെ നികുതി വെട്ടിപ്പ് എന്ന ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളിൽ പണം നിക്ഷേപമെന്ന തട്ടിപ്പിന് അവസാനമാകും. 2017 ഓടെ ബാങ്കിങ്ങ് മേഖലയിലെ പുതിയ നയം നടപ്പാക്കാനാണ് തീരുമാനം.

സ്വിറ്റ്‌സർലണ്ടിനൊപ്പം ബാങ്കിങ്ങ് വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്ന മൗറീഷ്യസും ലോകബാങ്കിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന പുതിയ ഉടമ്പടിയുടെ ഭാഗമാകും. 122 രാജ്യങ്ങൾ ഇതുമായി സഹകരിക്കുമെന്നാണ് ജി20 രാജ്യങ്ങളുടെ വിലയിരുത്തൽ. ഇന്ത്യ നടത്തിയ നീക്കങ്ങൾ തന്നെയാണ് ഇത്തരമൊരു ഉടമ്പടിയുടെ ആവശ്യകതയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇതിനൊപ്പം മറ്റൊരു വിജയവം ഉച്ചകോടിയിൽ ഇന്ത്യയ്ക്കുണ്ടായി. കള്ളപ്പണം തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കരുത്ത് പകരുന്നതാണ് ഇത്. 2017 മുതൽ ഉടമ്പടി നിലവിൽ വരും. അതിന് മുമ്പുള്ള നിക്ഷേപങ്ങളെ പറ്റിയും സുതാര്യത വേണമെന്ന് ഇന്ത്യ വാദിച്ചു. ഇതിന്റെ പ്രസക്തിയും ഉച്ചകോടി അംഗീകരിച്ചു. ഉടമ്പടി നിലവിൽ വരുന്നതിന് 5 വർഷം മുമ്പ് വരെയുള്ള ഇടപാട് വിവരങ്ങളും ബാങ്കുകൾ കൈമാറും. എന്നാൽ പരസ്യപ്പെടുത്തില്ല. അതായത് ഏതെങ്കിലും രാജ്യം അപേക്ഷ നൽകിയാൽ മാത്രമേ പഴയ ഇടപാട് വിവരങ്ങൾ ലഭിക്കൂ എന്ന് സാരം.

ഉടമ്പടിക്ക് മുൻകാല പ്രാബല്യമില്ലെങ്കിൽ കള്ളപ്പണം തിരിച്ചു പിടിക്കാൻ കഴയില്ലെന്നായിരുന്നു ഇന്ത്യൻ നിലപാട്. ജി20 യോഗ വിവരങ്ങൾ പുറത്തു വരുമ്പോൾ തന്നെ ഇടപാടുകാർക്ക് പണം പിൻവലിച്ച് അക്കൗണ്ടുകൾ റദ്ദാക്കാം. വിരവങ്ങൾ കൈമാറുന്നത് തടയാൻ കള്ളപ്പണക്കാർ ഈ കുറുക്കുവഴി ഉപയോഗിക്കുമെന്നായിരുന്നു ഇന്ത്യൻ വാദം. ഇതിലും ന്യായമുണ്ടെന്ന് കണ്ടെത്തിയാണ് അഞ്ച് കൊല്ലം എന്ന മുൻകാല്യപ്രാബല്യ വ്യവസ്ഥയ്ക്ക് ജി20 സമ്മതിച്ചത്.

ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം വിവധ ഇന്ത്യാക്കാർ സ്വിസ് അടക്കമുള്ള വിദേശ ബാങ്കുകളിൽ നടത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പലവട്ടം ഇന്ത്യ ചോദിച്ചെങ്കിലും ലഭിച്ചില്ല. ജി20 ഉച്ചകോടിയുടെ തീരുമാന പ്രകാരം പ്രാദേശിക നിയമങ്ങളിൽ രാജ്യങ്ങൾ മാറ്റം വരുത്തും. ഇടപാടുകാരുടെ വിവരങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും. ഇതിലൂടെ വിദേശത്തെ കള്ളപ്പണം ഇന്ത്യയ്ക്ക് തിരിച്ചു പിടിക്കാം.

ഏതായാലും കള്ളപ്പണത്തിനെതിരെ ഇന്ത്യയുടെ നീക്കം വിജയിച്ചിരിക്കുന്നു. ലോക ബാങ്കിങ്ങ് ചരിത്രത്തിലെ സുപ്രധാന വഴിതിരിവാണ് ഇത്. ഇനി ആർക്കും സ്വന്തം രാജ്യത്തെ വഞ്ചിക്കുന്ന നികുതി വെട്ടിപ്പ് നടത്താനാകില്ല. ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്കും പട്ടിണിയും ദുരിതവും നിറഞ്ഞ അവികസിത രാജ്യങ്ങളുടേയും സാമ്പത്തിക സുസ്ഥിരതയ്ക്ക് ആശ്വാസം പകരുന്നതാണ് ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടിയിൽ നിന്നുവന്ന തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP