Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടെലിവിഷൻ ഓഫാക്കുക; ഞായറാഴ്ചകളിൽ കുടുംബത്തോടൊപ്പം കഴുയുക; സ്വന്തം മതത്തിലേക്ക് ആരെയും ചേർക്കാതിരിക്കുക... സന്തുഷ്ട ജീവിതത്തിന് പത്ത് ഉപദേശങ്ങളുമായി പോപ്പ് ഫ്രാൻസിസ്

ടെലിവിഷൻ ഓഫാക്കുക; ഞായറാഴ്ചകളിൽ കുടുംബത്തോടൊപ്പം കഴുയുക; സ്വന്തം മതത്തിലേക്ക് ആരെയും ചേർക്കാതിരിക്കുക... സന്തുഷ്ട ജീവിതത്തിന് പത്ത് ഉപദേശങ്ങളുമായി പോപ്പ് ഫ്രാൻസിസ്

ണവും പ്രതാപവും എല്ലാമുണ്ടായിട്ടും നിങ്ങൾ അസംതൃപ്തമായ ഒരു ജീവിതമാണോ നയിക്കുന്നത്..?. എന്തൊക്കെ നേടിയിട്ടും നിങ്ങൾക്കൊരു മനസ്സമാധാനമില്ലേ..?. അതിനു വേണ്ടി ചില സിദ്ധന്മാരുടെയും മറ്റും മുന്നിൽ ചിലർ പോയിട്ടുമുണ്ടാകും. എന്നാൽ മനശ്ശാന്തിയെന്നാൽ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണെന്നും അതിന് കുറുക്കു വഴികളില്ലെന്നുമാണ് പോപ്പ് ഫ്രാൻസിസ് പറയുന്നത്. സാധാരണക്കാരുടെ മഹാഇടയനെന്ന് പലപ്രാവശ്യം തന്റെ മാതൃകാപരമായ പ്രവൃത്തികളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം എല്ലാവർക്കും മനസ്സമാധാനം പ്രാപിക്കാനും നല്ലൊരു ജീവിതം നയിക്കാനുമായി ഇപ്പോഴിതാ പത്ത് പൊടിക്കൈകൾ ഉപദേശിച്ചിരിക്കുന്നു.


ടെലിവിഷൻ ഓഫാക്കാനും മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് ചേർക്കാതിരിക്കാനും ഞായറാഴ്ചകളിൽ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനും പോപ്പ് നിർദേശിച്ചിരിക്കുന്നു. അർജന്റീനയിലെ ഒരു വാരികയായ വിവയുടെ ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിലൂടെയാണ് പോപ്പ് തന്റെ ഉപദേശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജോലിത്തിരക്കാണെങ്കിലും തങ്ങളുടെ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണമെന്നാണ് പോപ്പ് രക്ഷിതാക്കളെ ഉപദേശിച്ചിരിക്കുന്നത്. മറ്റുള്ളവരെ കുറ്റം പറയുന്നത് സ്വയം ബഹുമാനമില്ലാത്തവരാണെന്നും ലഹരിക്കടിമപ്പെടുന്ന യുവത്വത്തിന് അവസരങ്ങളൊന്നും ലഭിക്കില്ലെന്നും പോപ്പ് ഫ്രാൻസിസ് ഉപദേശിക്കുന്നു.

മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും പോപ്പ് ഉപദേശിക്കുന്നു. അതിനാൽ മറ്റുള്ളവരെ നമ്മുടെ മതത്തിൽ ചേരാൻ നിർബന്ധിക്കുകയുമരുത്. ഞായറാഴ്ച ഒഴിവുദിനമായതിനാൽ അത് കുടുംബത്തിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു. ഇതിൽ ചില ടിപ്പ്‌സുകൾ തന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് തരുന്നതെന്നും പോപ്പ് പറയുന്നു.
ഉപദേശങ്ങൾ ചുവടെക്കൊടുക്കുന്നു.

1. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും വേണം: എല്ലാവരും അവരവരുടെ തത്ത്വങ്ങളാൽ നയിക്കപ്പെടണം.

2. നിങ്ങളെ മറ്റുള്ളവർക്കായി നൽകണം. നിങ്ങൾ നിങ്ങളിലേക്ക് തന്നെ പിൻവലിയുകയാണെങ്കിൽ നിങ്ങൾ അഹങ്കാരിയായി മാറാൻ ഇടയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളം മലിനമാകുമെന്നോർക്കുക

3. ജീവിതത്തിൽ സമാധാനം നിലനിർത്തുക. ഇത് വ്യക്തമാക്കാൻ റിക്കാർഡോ ഗൈറാൾഡ്‌സിന്റെ ഒരു അർജന്റീനിയൻ നോവലിലെ കഥാപാത്രത്തെയാണ് പോപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിലെ കഥാപാത്രമായ ഗൗച്ചോ ഡോൺ സെഗുൻഡോ സോംബ്രോ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്. അതുപ്രകാരം അയാൾ യുവാവായിരിക്കുമ്പോൾ അയാൾ പാറക്കെട്ടുകൾ നിറഞ്ഞ ഒരു അരു വിക്ക് സമാനമായിരുന്നു. അൽപം കൂടി മുതിർന്നപ്പോൾ ഒരു പുഴയ്ക്ക് സമാനമായിരുന്നു. എന്നാൽ വാർധക്യകാലത്ത് അയാൾ ഒരു ശാന്തമായതും എന്നാൽ ചലനശേഷിയുള്ളതുമായ ഒരു തടാക സമാനമായി. അവസാനം പറഞ്ഞ തടാകത്തിന് തുല്യമാവണം ജീവിതമെന്നാണ് പോപ്പ് പറയുന്നത്. ദയയാലും സ്‌നേഹത്താലും ശാന്തതയോടെ മറ്റുള്ളവർക്ക് വേണ്ടി ചലിക്കുന്ന ജീവിതമായിരിക്കണം നമ്മുടേതെന്നാണ് പോപ്പ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

4. കലയുടെയും സാഹിത്യത്തിന്റെയും കുട്ടികളുമായിക കളിക്കുന്നതിന്റെയും സന്തോഷം നമുക്ക് നഷ്ടപ്പെട്ടതായി പോപ്പ് പറയുന്നു. അതിനാൽ കുടുംബങ്ങൾ ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ടെലിവിഷൻ ഓഫാക്കുകയും ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്യണമെന്ന് പോപ്പ് ഉപദേശിക്കുന്നു.

5. ഞായറാഴ്ച ഒഴിവു ദിനമാണ്. അതിനാൽ ആ ദിവസം കുടുംബത്തിന് വേണ്ടി മാത്രമായി മാറ്റി വയ്ക്കാൻ ജോലിക്കാർ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

6. പുതിയ ആശയങ്ങളിലൂടെ ബഹുമാനം നേടിക്കൊടുക്കുന്ന ക്രിയാത്മകമായ ജോലികൾ കണ്ടെത്തണമെന്നാണ് പോപ്പ് യുവജനങ്ങളെ ഉപദേശിക്കുന്നത്. അവസരങ്ങളില്ലെങ്കിൽ ലഹരികളിൽ അഭയം തേടുന്നത് വിഡ്ഢിത്തമാണെന്നും പോപ്പ് പറയുന്നു. അങ്ങനെയുള്ളവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിലൂടെ അവർക്ക് ഒരിക്കലും അന്നം കണ്ടെത്താനാവില്ല. എന്തെങ്കിലും ജോലി ചെയ്ത് വീട്ടിലേക്ക് ഭക്ഷണമെത്തിക്കുന്നതിലൂടെ മാത്രമെ ബഹുമാനം നേടാൻ കഴിയുകയുളളുവെന്നും പിതാവ് ഉപദേശിക്കുന്നു.

7. പ്രകൃതിയെ ബഹുമാനിക്കുക. പ്രകൃതിയെ നശിപ്പിക്കുന്നത് ഇന്ന് അഭിമുഖീകരിക്കുന്ന ഒരു വലിയ വെല്ലുവിളിയാണെന്ന് പോപ്പ് പറയുന്നു.

8. മറ്റുള്ളവരെപ്പറ്റി മോശമായി പറയുന്നവർ സ്വയം ബഹുമാനിക്കാത്തവരാണെന്ന് പോപ്പ് പറയുന്നു. നെഗറ്റീവ് ചിന്തകൾ ഉപേക്ഷിച്ചാൽ ആരോഗ്യകരമായി ജീവിക്കാമെന്നും പോപ്പ് പറയുന്നു.

9. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും ആരെയും നമ്മുടെ വിശ്വാസത്തിലേക്ക് നിർബന്ധിച്ച് ചേർക്കരുതെന്നുമാണ് പോപ്പ് പറയുന്നത്.

10. നാം നിരവധി യുദ്ധങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. സമാധാനത്തിനുവേണ്ടി ഉച്ചത്തിൽ ശബ്ദമുയർത്തേണ്ടതുണ്ട്. സമാധാനം ചടുലവും ചലനാത്മകമാണെന്നും പോപ്പ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP