Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആതുര ശുശ്രൂഷാ രംഗത്തെ അമേരിക്കൻ മാതൃക പരിചയപ്പെടാൻ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് അവസരം; തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിൽ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് സംയുക്ത പരിശീലന പരിപാടി

ആതുര ശുശ്രൂഷാ രംഗത്തെ അമേരിക്കൻ മാതൃക പരിചയപ്പെടാൻ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് അവസരം; തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിൽ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് സംയുക്ത പരിശീലന പരിപാടി

തിരുവനന്തപുരം: അമേരിക്കൻ സർവകലാശാലയുമായി ചേർന്ന് നഴ്‌സിങ് കോളേജിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. അമേരിക്കയിലെ പെൻസിൽവാനിയയിലെ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് ഗവ. നഴ്‌സിങ് കോളേജിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 8 വരെയാണ് സംയുക്ത പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പാശ്ചാത്യ ലോകത്തിലെ ആതുര ശുശ്രൂക്ഷാരംഗത്തെ നൂതന പ്രവണതകൾ ഇവിടത്തെ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് മനസിലാക്കുന്നതിനും കേരളീയ സംസ്‌കാരവും ഇവിടത്തെ ആതുര ശുശ്രൂക്ഷാ പ്രവർത്തനങ്ങൾ അവർക്ക് മനസിലാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വെസ്റ്റ് ചെസ്റ്റർ സർവകലാശാലയിൽ നിന്നും 10 നഴ്‌സിങ് വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ശാന്തിഗിരി ആർവേദ ആശുപത്രി, നാലാഞ്ചിറയിലെ ബദനി പ്രകൃതി ചികിത്സാ കേന്ദ്രം, പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രം, തച്ചോട്ടുകാവിലെ അഭയ കേന്ദ്രം, പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപമുള്ള വീടുകൾ എന്നിവയും ഈ സംഘം സന്ദർശിച്ച് വിലയിരുത്തും.

നഴ്‌സിങ് എഡ്യൂക്കേഷൻ ജോ. ഡയറക്ടർ പ്രൊഫ. പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹൻദാസ്, നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. നിർമ്മല എൽ., നഴ്‌സിങ് രജിസ്ട്രാർ പ്രൊഫ. വൽസ കെ. പണിക്കർ, വെസ്റ്റ് ചെസ്റ്റർ സർവകലാശാല അദ്ധ്യാപിക മാർസിയ വാൾസ്, നഴ്‌സിങ് കോളേജ് അസോ. പ്രൊഫസർ സുശീല പി. എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP