Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീരേന്ദ്ര കുമാറുമായി ശത്രുത ഇല്ലെന്ന് പിണറായി വിജയൻ; നാളെ ഒരുമിച്ച് പൊരുതുന്നതിന് തടസമില്ലെന്നും സിപിഐ(എം) നേതാവ്; ഒന്നിച്ചു ജയിലിൽ കിടന്നവരാണ് തങ്ങൾ എന്ന് ഓർമ്മിച്ച് വീരേന്ദ്രകുമാർ: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ വേദിയിൽ എത്തിയ നേതാക്കൾ പരസ്പ്പരം പുകഴ്‌ത്തിയത് ഇങ്ങനെ

വീരേന്ദ്ര കുമാറുമായി ശത്രുത ഇല്ലെന്ന് പിണറായി വിജയൻ; നാളെ ഒരുമിച്ച് പൊരുതുന്നതിന് തടസമില്ലെന്നും സിപിഐ(എം) നേതാവ്; ഒന്നിച്ചു ജയിലിൽ കിടന്നവരാണ് തങ്ങൾ എന്ന് ഓർമ്മിച്ച് വീരേന്ദ്രകുമാർ: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ വേദിയിൽ എത്തിയ നേതാക്കൾ പരസ്പ്പരം പുകഴ്‌ത്തിയത് ഇങ്ങനെ

തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ വേദയിൽ എത്തിയ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സോഷ്യലിസ്റ്റ് ജനതാ നേതാവ് എം പി വീരേന്ദ്രകുമാറും പരസ്പ്പരം പുകഴ്‌ത്തലുമായി കളം നിറഞ്ഞു. വീരേന്ദ്രുമാറിന്റെ പാർട്ടി വീണ്ടും ഇടതുമുന്നണിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങൾ ശക്തമായി നടക്കുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കൾ ഒരുമിച്ച് വേദി പങ്കിട്ടത്. എംപി വീരേന്ദ്ര കുമാറിന്റെ രചിച്ച 'ഇരുൾ പരക്കുന്ന കാലം' എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിലായിരുന്നു ഇരു നേതാക്കൾ തമ്മിലുള്ള സൗഹൃദം വീണ്ടും പൂവിട്ടത്.

വീരേന്ദ്ര കുമാറുമായി ശത്രുത ഇല്ലെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രസംഗ വേദിയിൽ പറഞ്ഞു. വ്യക്തിപരമായി വിയോജിപ്പില്ല. രാഷ്ട്രീയമായി മാത്രമാണുള്ളത്. അഭിപ്രായങ്ങൾ വിദ്വേഷമായി മാറിയിട്ടില്ല. എൽഡിഎഫ് വിട്ട് യുഡിഎഫിൽ പോയപ്പോൾ വിമർശിച്ചത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മിൽ യോജിപ്പും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. നാളെ ഒരുമിച്ച് പൊരുതുന്നതിന് ഇതു തടസ്സമല്ലെന്നും പിണറായി പറഞ്ഞു.

വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നിച്ചുനിന്നതെന്നും തന്റെ പുസ്തകം പിണറായി പ്രകാശനം ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും വീരേന്ദ്രകുമാർ മറുപടി പ്രസംഗത്തിൽ പ്രതികരിച്ചു. താനും പിണറായിയും രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞിട്ടുണ്ടാകും. വർഗീയതയ്‌ക്കെതിരായി ചില യോജിപ്പുകൾ ആവശ്യമെന്നും അതിനു മുന്നണികൾ പ്രശ്‌നമല്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞു. താനും പിണറായിയും ജയിലിൽ ഒന്നിച്ചുകിടന്നവരാണെന്നും വീരേന്ദ്ര കുമാർ ചൂണ്ടിക്കാട്ടി.

സോഷ്യലിസ്റ്റുകളുമായി വിയോജിപ്പ് നിലനിൽക്കെതന്നെ ഒന്നായി നിന്നു പൊരുതിയിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. സോഷ്യലിസ്റ്റുകളെ ഇടതുപക്ഷത്ത് കാണാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. അങ്ങനെ ജനങ്ങളുടെ ആഗ്രഹം നിറവേറണമെങ്കിൽ തിരുത്തേണ്ടത് തിരുത്തണം. പുനരാലോചിക്കേണ്ടത് പുനരാലോചിക്കണം. കാലത്തിന്റെയും ജനങ്ങളുടെയും പ്രതീക്ഷയ്‌ക്കൊത്ത് ശരിയായ നിലപാടുകൾ എടുക്കണം.

അനുകൂലിച്ചപ്പോഴും എതിർത്തപ്പോഴും വീരേന്ദ്ര കുമാറിന് അർഹമായ ആദരം നൽകി. അത് കാണാതിരിക്കരുത്. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കുന്ന മനസ്സാണ് വീരേന്ദ്ര കുമാറിന്റേത്. ആഗോളവത്കരണ രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാട് വീരേന്ദ്ര കുമാർ സ്വീകരിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും ഒരുമയെയും തകർക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ ധീരമായ നിലപാടെടുത്തു. ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നത് മാദ്ധ്യമ വ്യഖ്യാനം മാത്രമാണ്. അടിയന്തിരാവസ്ഥയിൽ വീരേന്ദ്ര കുമാറുമൊന്നിച്ച് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

പുസ്തക പ്രകാശന ചടങ്ങിൽ ജനതാദൾ നേതാവ് ജോസ് തെറ്റയിൽ എംഎൽഎയും പങ്കെടുത്തു എന്നതും ശ്രദ്ധേയമായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രസക്തമായ വർഗീയ ഫാസിസത്തിനും, പ്രകൃതി ചൂഷണത്തിനുമെതിരായ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. കഴിഞ്ഞമാസം തിരുവനന്തപുരത്ത് കേരള ലോയേഴ്‌സ് ക്ലബ്ബിന്റെ പീരപ്പൻകോട് ശ്രീധരൻനായർ അവാർഡ് ദാന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനുമായിട്ടും വീരേന്ദ്രകുമാർ വേദി പങ്കിട്ടിരുന്നു. പ്രസംഗത്തിൽ വിഎസിനൊപ്പം വേദി പങ്കിടാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും വീരേന്ദ്രകുമാർ പരാമർശിച്ചിരുന്നു.

2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് എംപി. വീരേന്ദ്രകുമാർ ഇടതുമുന്നണി വിടുന്നതും, യുഡിഎഫിനൊപ്പം ചേക്കേറുന്നതും. തുടർന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് വീരേന്ദ്രകുമാറിനെ യുഡിഎഫ് തോൽപ്പിച്ചു എന്നാരോപിച്ച് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോൾ വീരനെ തിരികെ ഇടതുമുന്നണിയിലേക്കെത്തിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP