Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേതന വർധന എംപിമാർക്കു മാത്രം മതിയോ? ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ജനപ്രതിനിധികൾക്കും വേണ്ടേ? തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ വേതനം വർധിപ്പിക്കാൻ ശുപാർശ

വേതന വർധന എംപിമാർക്കു മാത്രം മതിയോ? ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ജനപ്രതിനിധികൾക്കും വേണ്ടേ? തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ വേതനം വർധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: എംപിമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള നടപടികൾ ലോക്‌സഭയിൽ നടക്കുമ്പോൾ താഴെത്തട്ടിലുള്ള ജനപ്രതിനിധികൾക്കും വേണ്ടേ വേതനവർധന എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ. തദ്ദേശസ്ഥാപന ജന പ്രതിനിധികളുടെ വേതനം ഇരട്ടിയായും അധ്യക്ഷന്മാരുടേത് രണ്ടിരട്ടിയായും വർധിപ്പിക്കാൻ സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ നൽകി.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള വികസന പരിപാടികൾ എറ്റവും വിജയകരമായി നടക്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് ജന പ്രതിനിധികൾക്ക് മാന്യമായ വേതനം നൽകുന്നത് വികസന പ്രക്രിയകൾക്ക് വേഗത കൂട്ടുമെന്നാണ് കമ്മീഷന്റെ നിഗമനം. കൂടുതൽ ജന പങ്കാളിത്തമുയർത്തി മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമായ പദ്ധതികൾ ആവിഷ്‌കരിച്ചു മുന്നോട്ടു പോകുമ്പോഴും ജനപ്രതിനിധികൾക്ക് വേതനം കുറവാണെന്ന് കമ്മീഷൻ റിപ്പോർട്ട് പറയുന്നു.

നിയമസഭയിലും ലോക്‌സഭയിലുംഇ പ്രതിനിധികൾക്കുള്ള വേതനവും ആനുകൂല്യങ്ങളും കൃത്യമായ ഇടവേളകളിൽ വർധിപ്പിച്ചു നൽകുന്നുണ്ട്. എന്നാൽ തദ്ദേശസ്ഥാപന പ്രതിനിധികളുടെ വേതനത്തിന്റെ കാര്യത്തിൽ പലപ്പോഴും ശ്രദ്ധ ഉണ്ടാവാറില്ല. അതിനാൽ തദ്ദേശസ്ഥാപന പ്രതിനിധികളുടെ വേതന കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നാണ് നിർദ്ദേശം. പ്രവർത്തന ചെലവിനു തുല്യമായ വേതനം നൽകണം എന്നാണ് കമ്മിഷന്റെ ശുപാർശ.

ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ മാസവേതനം 19,900 രൂപയാക്കണമെന്നാണു കമ്മീഷന്റെ ശുപാർശ. ഇപ്പോൾ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർക്ക് 6,600 രൂപയാണ് മാസവേതനം. പഞ്ചായത്ത് അംഗങ്ങളുടേത് 3,500 രൂപയിൽനിന്ന് 7,000 രൂപയായി വർധിപ്പിക്കാനും ശുപാർശ നൽകി. കോർപറേഷൻ മേയർക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും നഗരസഭാ അധ്യക്ഷന്മാർക്ക് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരുടെയും തുല്യവേതനം നൽകണം എന്നാണ് മറ്റൊരു ശുപാർശ.

ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് 7,900 രൂപയിൽ നിന്ന് 23,700രൂപ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 7,300രൂപയിൽ നിന്ന് 21,900രൂപ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് 5,300രൂപയിൽ നിന്ന 15,900രൂപ സ്ഥിരം സമിതി അധ്യക്ഷന്മാർ 4,100 രൂപയിൽ നിന്ന 8200രൂപ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ 4,700 രൂപയിൽ നിന്ന 9,400രൂപ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്മാർ 4,400 രൂപയിൽ നിന്ന 8,800 ഇങ്ങനെയാണ് മറ്റു പ്രതിനിധികളുടെ വേതന ഘടന ശുപാർശ ചെയ്തിരിക്കുന്നത്.

നിലവിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ നിർദ്ദേശമനുസരിച്ച് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി നൽകുന്ന ഫണ്ടിനു പകരം അടിസ്ഥാന വികസന പ്രവർത്തനത്തിനുള്ള ഫണ്ട് പ്രത്യേകമായി നൽകണം. ഇപ്പോൾ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാത്രമാണു കേന്ദ്ര ധനസഹായം ലഭിക്കുന്നത്. മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കു കൂടി ധന സഹായം കൊടുക്കണമെന്നും സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP