Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധാരണക്കാർക്കുള്ള സ്വർണ സമ്പാദ്യ പദ്ധതിയുമായി വേൾഡ് ഗോൾഡ് കൗൺസിലും റിലയൻസ് മണിയും കൈകോർക്കുന്നു

സാധാരണക്കാർക്കുള്ള സ്വർണ സമ്പാദ്യ പദ്ധതിയുമായി വേൾഡ് ഗോൾഡ് കൗൺസിലും റിലയൻസ് മണിയും കൈകോർക്കുന്നു

കൊച്ചി: സാധാരണക്കാരന് സ്വർണം വാങ്ങുന്നതിന് സഹായകരമാകുന്ന വിധത്തിൽ പുതിയ പദ്ധതിക്ക് വേൾഡ് ഗോൾഡ് കൗൺസിലും റിലയൻസ് ക്യാപ്പിറ്റലിൻറ ഭാഗമായ റിലയൻസ് മണി പ്രഷ്യസ് മെറ്റൽസ് പ്രെവറ്റ് ലിമിറ്റഡും രൂപം നൽകി. ഈ പദ്ധതിയിലൂടെ മാസം കുറഞ്ഞത് 1000 രൂപ ഒരു വർഷം മുതൽ 5 വർഷം വരെയുള്ള കാലയളവിലേക്ക് നിക്ഷേപിക്കാം.


ഓരോ ദിവസത്തേയും സ്വർണത്തിന്റെ ശരാശരി വില കണക്കാക്കി മൊത്തം നിക്ഷേപത്തുകയ്ക്കുള്ള സ്വർണാഭരണമോ, നാണയമോ കാലാവധി എത്തുമ്പോൾ ലഭിക്കും. മാസ നിക്ഷേപത്തുക തുടർച്ചയായ 20 പ്രവൃത്തി ദിനങ്ങളിൽ തുല്യമായി വീതിച്ച് ഓരോ ദിവസത്തേയും സ്വർണവില തിട്ടപ്പെടുത്തി തത്തുല്യമായ സ്വർണം നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് നീക്കി വയ്ക്കുമെന്നതാണ് 'റിലയൻസ് മൈ ഗോൾഡ് പ്ലാനി'ന്റെ സവിശേഷതയെന്ന് പദ്ധതിയുടെ സംസ്ഥാനത്തെഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വേൾഡ് ഗോൾഡ് കൗൺസിൽ#് ഡയറക്ടർ (ഇൻവെസ്റ്റ്‌മെന്റ്) അമരേഷ് ആചാര്യയും റിലയൻസ് മണി ബിസിനസ് ഹെഡ് (ഗോൾഡ്) റിഷിത് സാംഘ്വിയും പറഞ്ഞു.

നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന സ്വർണം നിക്ഷേപകരായ ട്രസ്റ്റികളാൽ നിയന്ത്രിക്കപ്പെടുന്ന ഏജൻസിയാണ് സൂക്ഷിക്കുന്നതെന്നതിനാൽ പരമാവധി സുരക്ഷ ഉറപ്പാണ്. നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടിലേക്ക് എത്ര സ്വർണം എത്തിയെന്നും ഒരോ ദിവസത്തേയും സ്വർണ വില എത്രയാണെന്നും എല്ലാ ദിവസവും അറിയുന്നതിനുള്ള സംവിധാനമുണ്ട്. ഇതിന് പ്രത്യേകം പാസ്വേഡ് ലഭ്യമാക്കും.

ഓരോ നിക്ഷേപത്തിനും 1.5 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് ഈടാക്കും. 6 മാസം കഴിഞ്ഞേ നിക്ഷേപത്തുകയ്ക്കുള്ള സ്വർണം ലഭിക്കുകയുള്ളു. ഒരു വർഷമാണ് കുറഞ്ഞ കാലാവധി.ഒരു വർഷത്തിനു മുൻപ് പിൻവലിക്കുന്നവർ 2.5 ശതമാനം പ്രീമെച്വറിറ്റി ചാർജ് നൽകേണ്ടിവരും. ഓൺലൈനായോ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 1800 ലേറെ വരുന്ന ഡിസ്ട്രിബ്യൂട്ടർമാർ വഴിയോ പദ്ധതിയിൽ ചേരാവുന്നതാണ്. 180030002267 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ, < ഞഋഘഅചഇഋ > #ീ #ീ3636ലേക്ക് എസ് എം എസ് അയക്കുകയോ ചെയ്താലും മതി. കാലാവധി കഴിയുമ്പോൾ 24 കാരറ്റ് സ്വർണ നാണയമോ, സ്വർണാഭരണമോ റിലയൻസ് മണിയുടെ ഔട്ട്‌ലെറ്റിൽ നിന്ന് എടുക്കാം.

ഇപ്പോൾ സ്വർണം ലഭ്യമാക്കുന്ന 100ലേറെ ഔട്ട്‌ലെറ്റുകളാണ് റിലയൻസ് മണിക്കുള്ളത്. അടുത്ത ഏതാനും മാസങ്ങൾക്കകം ഇവയുടെ എണ്ണം 1000 കടക്കും.സ്വർണ സമ്പാദ്യത്തിന് ഇന്ത്യൻ ജനത നൽകി വരുന്ന പ്രാധാന്യം കണക്കിലെടുത്താണ് ചൈനയിലും ജാപ്പാനിലും വേൾഡ് ഗോൾഡ് കൗൺസിൽ പിരീക്ഷിച്ച് വിജയം വരിച്ച സ്വർണ സമ്പാദ്യ പദ്ധതി ഇന്ത്യയിലേക്കും വ്യാപിപ്പപ്പിച്ചതെന്ന് അമരേഷ് ആചാര്യ പറഞ്ഞു. ഈ മേഖലയിൽ വേൾഡ് ഗോൾഡ് കൗൺസിലിനുള്ള മുൻ പരിചയവും റിലയൻസ് മണിയുടെ വിപുലമായ ഡിസ്ട്രിബ്യൂഷൻ ശൃംഖലയും പദ്ധതിയുടെ വിജയം സുനിശ്ചിതമാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

റിലയൻസ് മണിക്കും സ്വർണ വിപണിയിൽ പരിചയസമ്പത്തുണ്ട്. കേരളത്തിലാണ് രാജ്യത്തെ മൊത്തം സ്വർണത്തിൽ 25 ശതമാനവും വിൽക്കപ്പെടുന്നതെന്ന് റിഷിത് സാംഘ്വി പറഞ്ഞു. 75,000 കോടി രൂപ വരും ഇതിന്റെ മൂല്യം. അസംഘടിത മേഖലയിൽ നിന്നാണ് ഈ സ്വർണത്തിന്റെ ഭൂരിഭാഗവും വാങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP