Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയദിനാഘോഷങ്ങൾ വിപുലമാക്കാനൊരുങ്ങി ബഹ്‌റൈൻ കേരളീയ സമാജം; 16 ന് ആനന്ദ ബസാറും 18 ന് ഇന്റർനാഷണൽ ഫെസ്റ്റും സംഘടിപ്പിക്കുന്നു

ദേശീയദിനാഘോഷങ്ങൾ വിപുലമാക്കാനൊരുങ്ങി ബഹ്‌റൈൻ കേരളീയ സമാജം; 16 ന് ആനന്ദ ബസാറും 18 ന് ഇന്റർനാഷണൽ ഫെസ്റ്റും സംഘടിപ്പിക്കുന്നു

ത്തവണത്തെ ദേശീയദിനാഘോഷം വിപുലമാക്കാനൊരുങ്ങുകയാണ് ബഹ്‌റൈൻ കേരളീയ സമാജം. ഇതിന്റെ ഭാഗമായി 16ന് ആനന്ദ ബസാറും 18 ന് ഇന്റർനാഷണൽ ഫെസ്റ്റും സംഘടിപ്പിക്കും. ആനന്ദ ബസാറിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കലാ കായിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

16ന് ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന ആനന്ദ ബസാറിൽ കുടുംബസമേതം ആസ്വദിക്കാനും ആനന്ദിക്കാനും കഴിയും വിധത്തിലുള്ള വിപുലമായ വിനോദ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുവാൻ കഴിയുന്ന നിരവധി ഭക്ഷണ ശാലകൾ ഇതോടൊപ്പമുണ്ടാകും. ഫാമിലി ഗെയിമുകൾ, കരകൗശല വസ്തുക്കൾ, വിവിധതരം വസ്ത്രങ്ങൾ, പെയിന്റിംഗുകൾ, ഓർണമെന്റ്‌സ് എന്നിവയുടെ പ്രദർശനം. നാടൻ കലാകായിക മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഫാഷൻ ഷോ, കുട്ടികൾക്കും വനിതകൾക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകൾ, സ്റ്റേജ് ഷോ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കുന്നതാണ്. സമാജം വനിതാവിഭാഗം കൺവീനർ ഉഷാ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളുടെ ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, വിവിധ സ്റ്റാളുകൾ, ഭക്ഷണ ശാലകൾ തുടങ്ങിയവ നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സംഘടനകൾ, ഗ്രൂപ്പുകൾ എന്നിവ പേർ രജിസ്റ്റർ ചെയ്യുന്നതിനായി സമാജം ഓഫീസുമായി ബന്ധപ്പെടണം.

രജിസ്‌ട്രേഷനും മറ്റ് കൂടുതൽ വിവരങ്ങൾക്കും രജിത അനിൽ 38478882, ഫാത്തിമ കമ്മിസ് 38044694 എന്നിവരെയും കുട്ടികളുടെ ഫാഷൻ ഷോ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു പാർവ്വതി ദേവദാസ് 39071080, ഉഷ ഗോവിന്ദൻ 38149079 എന്നിവരെയും വിളിക്കാവുന്നതാണ്.

കൂടാതെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റ് കാപിറ്റൽ ഗവർണ്ണർ ഹിസ് എക്‌സലൻസി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തും. വർണ്ണാഭമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനായുള്ള ഒരുക്കങ്ങൾ അണിയറയിൽ നടന്നു വരുന്നതായി സംഘാടകർ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ സംഘടനകൾ അവർക്ക് ബഹ്‌റൈൻ എന്ന ഈ പവിഴ ദ്വീപിനോടും ഇവിടുത്തെ ഭരണകർത്താക്കളോടുമുള്ള അവരുടെ സ്‌നേഹവും, ആദരവും, കടപ്പാടും അറിയിക്കുന്നതിന്റെ ഭാഗമായി അവരുടെ തനതു കലാസാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കും. കൂടാതെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ബാൻഡ് മേളം ആഘോഷത്തിന് മിഴിവേകും. ബഹ്‌റൈനിലെ കലാകരന്മാർ അവതരിപ്പിക്കുന്ന ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും.

ചടങ്ങിൽ ഡെപ്യൂട്ടി ഗവർണ്ണർ ഹി ഹസൻ ബിൻ അബ്ദുല്ല അൽ മദനി, ബഹ്‌റൈൻ പാർലിമെന്റ് അംഗം നാസർ അൽ ഖസീർ, നാസർ അൽ അരേയ്ഡ് എന്നിവരും പങ്കെടുക്കും. കൂടാതെ ബഹ്‌റൈൻ രാജകുടുംബത്തിലെ അംഗങ്ങൾ, പ്രശസ്തരും പ്രമുഖരും ആയ മറ്റു വ്യക്തിത്വങ്ങൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം അണിയിച്ചൊരുക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ ഫെസ്റ്റിൽ പങ്കു ചേരും. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ ഉത്സവത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭരണസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ 39617620, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ 39127389 എന്നിവരുമായി ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP