Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഐ ക്യാമറ: ഇതുവരെ 7896 കേസുകൾ; കൂടുതലും സീറ്റ് ബൽറ്റ് ധരിക്കാത്തതിന്

എഐ ക്യാമറ: ഇതുവരെ 7896 കേസുകൾ; കൂടുതലും സീറ്റ് ബൽറ്റ് ധരിക്കാത്തതിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.ഐ കാമറകൾ പിടികൂടുന്ന നിയമലംഘനങ്ങളിൽ കൂടുതലും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 7896 കേസുകളാണ് കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടികൂടിയത്. ഇതിന് പുറമേ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് രജിസ്റ്റർ ചെയ്ത കേസുകൾ 4,993 ആണ്. സീറ്റ് ബെൽറ്റില്ലാത്തതിന് ആകെ കാമറ പിടിച്ചത് 12,889 കേസുകളാണ്. ഹെൽമറ്റ് ധരിക്കാത്തതിന് 6,153 ഇരുചക്രവാഹന യാത്രികർക്കും പിഴ ചുമത്തി.

ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് 71 കേസെടുത്തു. ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതിന് മൂന്നും മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 25ഉം അമിതവേഗത്തിന് രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തു. 56 സർക്കാർ വാഹനങ്ങളും വി.ഐ.പി വാഹനങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 10 വാഹനങ്ങൾക്ക് ചല്ലാൻ അയച്ചു. അപ്പീൽ നൽകാൻ അവസരം നൽകിയതോടെ പരാതികളുമായി എത്തുന്നവരുടെ എണ്ണവും കുറവല്ല. സീറ്റ് ബെൽറ്റിലാണ് പരാതികൾ ഏറെയും. ഹെൽമറ്റിലെ പിഴക്ക് കാര്യമായ ആക്ഷേപങ്ങളുയർന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP