Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചൂടുകൂടിയപ്പോൾ രാഹുൽ വിദേശത്തുപോയി, അവിടെ സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവണത ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ല; ഇന്ത്യയിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്'; മോദിയെ വിമർശിച്ച രാഹുലിന് മറുപടിയുമായി അമിത് ഷാ

'ചൂടുകൂടിയപ്പോൾ രാഹുൽ വിദേശത്തുപോയി, അവിടെ സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവണത ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ല; ഇന്ത്യയിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്'; മോദിയെ വിമർശിച്ച രാഹുലിന് മറുപടിയുമായി അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്ത് പോയി സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവണത ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഹുൽ അദ്ദേഹത്തിന്റെ പൂർവികരെ കണ്ടുപഠിക്കണമെന്നും അമിത് ഷാ പറഞ്ഞു. യു.എസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ നടത്തിയ പ്രസ്താവനയെ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ വിമർശനം.

ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിൽ സംസാരിക്കുക എന്നതാണ് രാജ്യസ്നേഹിയായ ഒരു പൗരൻ ചെയ്യേണ്ടത്. മറ്റൊരു രാജ്യത്തെത്തി ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയും രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് ഏതു പാർട്ടിയിൽപ്പെട്ട നേതാവിനും ചേർന്ന പ്രവണതയല്ല. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഇതെല്ലാം സസൂക്ഷ്മം കണ്ടുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഓർത്താൽ നന്നാവും, അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ പാടനിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ബൃഹത്തായ മാറ്റങ്ങളാണ് നമ്മുടെ രാജ്യത്തുണ്ടായത്. എന്നാൽ, കോൺഗ്രസ് ഇന്ത്യൻ വിരുദ്ധത പ്രചരിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു. ചൂടു കൂടിയപ്പോൾ അവധി ആഘോഷിക്കാൻ വിദേശത്ത് പോയതാണ് രാഹുൽ. അവിടെയെത്തി നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു. രാഹുൽ അദ്ദേഹത്തിന്റെ പൂർവികരെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു, അമിത് ഷാ പറഞ്ഞു.

പുതിയ പാർലമെന്റിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ വിമർശിച്ച അമിത് ഷാ, പുതിയ പാർലമെന്റ് ജവഹർലാൽ നെഹ്റു സ്ഥാപിക്കാനിരുന്നതാണെന്നും അദ്ദേഹം അത് ചെയ്യാത്തതിനാലാണ് മോദി ചെയ്തെന്നും അഭിപ്രായപ്പെട്ടു. മോദി സർക്കാർ വികസന രാഷ്ട്രീയത്തിലൂന്നിയ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു വനിത രാഷ്ട്രപതിയായത് മോദിഭരണത്തിന്റെ കീഴിലാണെന്നും അമിത് ഷാ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP