Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ ട്രെയിൻ തീവയ്പ്: കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി

കണ്ണൂർ ട്രെയിൻ തീവയ്പ്: കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി

മറുനാടൻ മലയാളി ബ്യൂറോ


കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിൻ ബോഗി തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീ കൊളുത്തി ആയിരുന്നെന്ന് പ്രതി പ്രസൂൺ ജിത് സിക്ദർ മൊഴി നൽകി. കൂടാതെ ട്രെയിനിന്റെ മറ്റൊരു കോച്ചും തീവെക്കാൻ ശ്രമം നടത്തിയതായും പ്രതി വെളിപ്പെടുത്തി. ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും എന്നാൽ തീ പടർന്നില്ലെന്നും പ്രതിയുടെ മൊഴിയിലുണ്ട്.

നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ കഴിഞ്ഞ ദിവസം രാവിലെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചിരുന്നു. ബോഗിക്കുള്ളിൽ എത്തിച്ച ശേഷം പ്രതി പ്രസൂൺ ജിത് തീവച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

പിന്നീട് പ്രതിയുമായി ട്രാക്കിനും പരിസരത്തും തെളിവെടുപ്പ് നടത്തി. സംഭവം നടന്ന രാത്രി ഇവിടെ നിന്ന് രക്ഷപ്പെട്ട വഴിയും ഇയാൾ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കേസിലെ സാക്ഷി ബി പി സി എൽ സുരക്ഷാ ജീവനക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൃത്യം നടക്കുന്നതിന് മുമ്പ് പ്രതി റയിൽവേ ട്രാക്കിലൂടെ നടന്നു നീങ്ങുന്നത് കണ്ടിരുന്നതായി ഈ ഉദ്യോഗസ്ഥൻ പൊലീസിന് മൊഴി നൽകിയിരുന്നു.

ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താൻ കഴിയാത്തതിലുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം അന്വേഷണം അവസാനിപ്പിച്ചാൽ മതിയെന്ന നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. പ്രസോൺ ജിത്ത് സിക്തറെയും കൊണ്ടു കണ്ണൂർ ടൗൺ പൊലിസ് തലശേരി റെയിൽവെ സ്റ്റേഷനിലും പുതിയ ബസ് സ്റ്റാൻഡിലും തെളിവെടുപ്പ് നടത്തയിരുന്നു.

തലശേരിയിൽനിന്നുമാണ് ഇയാൾ കണ്ണൂരിലേക്ക് വന്നതെന്ന മൊഴിയെ തുടർന്നാണ് ഇതു സ്ഥിരീകരിക്കുന്നതിനായി തലശേരിയിൽ തെളിവെടുപ്പിനായി കൊണ്ടു വന്നത്. എന്നാൽ ഇന്ന് നടന്ന തെളിവെടുപ്പിനിടെ ഇയാൾ തലശേരിയിൽ നിന്നും കാൽനടയായല്ല ട്രെയിൻ മാർഗമാണ് വന്നതെന്നു മൊഴി മാറ്റി പറഞ്ഞിട്ടുണ്ട്. കണ്ണൂർ സി. ഐ പി. എം ബിനുമോഹന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP