Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്ലോക്ക് പുനഃ സംഘടനയിൽ നേരിട്ട വെട്ടിനിരത്തലും അവഗണനയും മുറിവേൽപ്പിച്ചതോടെ എല്ലാം മറന്ന് കൈകോർത്തു; എ-ഐ ഗ്രൂപ്പുകൾ യോഗം ചേർന്നതോടെ, നേതാക്കളെ അനുനയിപ്പിക്കാൻ വിളിച്ച് കെ സുധാകരൻ; വി ഡി സതീശൻ പാർട്ടി പിടിക്കാൻ നോക്കുന്നെന്നും ഗ്രൂപ്പ് നേതാക്കൾക്ക് ആക്ഷേപം; വിഷയം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ വന്നതോടെ കാറ്റ് കൊടുങ്കാറ്റാകാതെ നോക്കാൻ കെപിസിസി

ബ്ലോക്ക് പുനഃ സംഘടനയിൽ നേരിട്ട വെട്ടിനിരത്തലും അവഗണനയും മുറിവേൽപ്പിച്ചതോടെ എല്ലാം മറന്ന് കൈകോർത്തു; എ-ഐ ഗ്രൂപ്പുകൾ യോഗം ചേർന്നതോടെ, നേതാക്കളെ അനുനയിപ്പിക്കാൻ വിളിച്ച് കെ സുധാകരൻ; വി ഡി സതീശൻ പാർട്ടി പിടിക്കാൻ നോക്കുന്നെന്നും ഗ്രൂപ്പ് നേതാക്കൾക്ക് ആക്ഷേപം; വിഷയം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ വന്നതോടെ കാറ്റ് കൊടുങ്കാറ്റാകാതെ നോക്കാൻ കെപിസിസി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരംയെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കടുത്ത അതൃപ്തി മറ നീക്കി പുറത്തുവന്നതോടെ, സമവായ നീക്കങ്ങളും സജീവമായി. പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ അതൃപ്തരാണ്. രമേശ് ചെന്നിത്തലയും, എം എം ഹസനും ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. തങ്ങളെ ഒതുക്കി, കെ. വേണുഗോപാൽ- വി.ഡി. സതീശൻ- കെ. സുധാകരൻ ഗ്രൂപ്പുകൾ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പങ്കിട്ടെടുത്തുവെന്നാണ് ഇരുഗ്രൂപ്പുകളുടെയും ഉള്ളിലിരിപ്പ്.

രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ തുടങ്ങി എ-ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ, വെള്ളിയാഴ്ച രാവിലെ മസ്‌കറ്റ് ഹോട്ടലിൽ യോഗം ചേർന്നു. തങ്ങളെ അവഗണിച്ച് സ്വാധീനമുണ്ടാക്കാൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം. പുനഃസംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ടെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞ ചെന്നിത്തല, ഇന്നുകെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചർച്ച നടത്തി.

'വിളിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം കേട്ടു. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം. എന്തായാലും ഈ വിഷയങ്ങൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ എന്താണെന്ന് നോക്കാം. അത്രയേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ.'' മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.

ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെ സുധാകരന്റെ ശ്രമം. പാർട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്‌നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവ് എം.എം. ഹസ്സനും സുധാകരനുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ മഴ വൈകുന്നതിന് പരിഹാരമുണ്ടാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അദ്ദേഹം പരിഹസിച്ചു. കെപിസിസി അധ്യക്ഷൻ ചോദിച്ച കാര്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തയാഴ്ച എ-ഐ ഗ്രൂപ്പ് നേതാക്കൾ ഒരുമിച്ച് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പരാതി നൽകും. നിഷ്പക്ഷമായി നിലകൊള്ളാത്തതിനാൽ താരീഖ് അൻവറിനെ വിശ്വാസമില്ലെന്നും ഹൈക്കമാൻഡിനെ അറിയിക്കും. വയനാട്ടിലെ ലീഡേഴ്‌സ് മീറ്റിൽ മിഷൻ 2024 രാഷ്ട്രീയ രേഖ അവതരിപ്പിച്ച വി.ഡി.സതീശന്റെ യഥാർത്ഥ ലക്ഷ്യം പാർട്ടി പിടിക്കലാണെന്ന് ഗ്രൂപ്പുകൾക്ക് ആക്ഷേപമുണ്ട്. കെപിസിസി പ്രസിഡന്റിനെ മുൻനിർത്തിയുള്ള സതീശന്റെ നീക്കത്തിന് കെ.സി വേണുഗോപാലിന്റെ പിന്തുണയും ഉണ്ടെന്നാണ് പരാതി

ഇനി വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഭിന്നതകളെല്ലാം മറന്ന് എ-ഐ ഗ്രൂപ്പുകൾ പാർട്ടിയിൽ കൈകോർത്തത്. പരാതിക്കാരെയെല്ലാം കാണാൻ താൻ തീരുമാനിച്ചതായി കെ. സുധാകരൻ അറിയിച്ചു. സൗഹൃദമായ അന്തരീക്ഷം കോൺഗ്രസിനുള്ളിൽ ഉണ്ടാക്കിയെടുക്കുമെന്നതിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. പ്രശ്നങ്ങളൊക്കെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP