Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധ്യാൻ ശ്രീനിവാസന്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം ; താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ആരുടെയും പരിക്ക് ഗുരുതരമല്ല

ധ്യാൻ ശ്രീനിവാസന്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം ; താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ആരുടെയും പരിക്ക് ഗുരുതരമല്ല

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ, ചിത്രീകരണം പുരോഗമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു വാഹനത്തിന്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ. എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP