Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ നിയമ നടപടി നേരിടുന്ന പ്രസിഡന്റ് പദവിയിലിരുന്ന ആദ്യ വ്യക്തി; എഫ് ബി ഐ റെയ്ഡിൽ അതീവ രഹസ്യ വിഭാഗത്തിലുള്ള രേഖകൾ കണ്ടെത്തിയത് നിർണ്ണായകമായി; വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം

രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ നിയമ നടപടി നേരിടുന്ന പ്രസിഡന്റ് പദവിയിലിരുന്ന ആദ്യ വ്യക്തി; എഫ് ബി ഐ റെയ്ഡിൽ അതീവ രഹസ്യ വിഭാഗത്തിലുള്ള രേഖകൾ കണ്ടെത്തിയത് നിർണ്ണായകമായി; വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചതിനാണ് നടപടി. ബൈഡൻ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനൽ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ഒരു മുൻ അമേരിക്കൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെഡറൽ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചതായും ട്രംപ് അറിയിച്ചു. ഇത് സംബന്ധിച്ച് നീതിന്യായ വകുപ്പിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ട്രംപിനെതിരെ ഏഴു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മിയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്കു സമൻസ് ലഭിച്ചതായി ട്രംപ് വ്യക്തമാക്കി.

രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ നിയമ നടപടി നേരിടുന്ന പ്രസിഡന്റ് പദവിയിലിരുന്ന ആദ്യ വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. നേരത്തെ ട്രംപിന്റെ വസതിയിൽ എഫ് ബി ഐ നടത്തിയ റെയ്ഡിൽ അതീവ രഹസ്യ വിഭാഗത്തിലുള്ള രേഖകൾ കണ്ടെത്തിയിരുന്നു.

ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകകളായിരുന്നു ഇതെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ നിലപാട്. എന്നാൽ രേഖകൾ രഹസ്യ സ്വഭാവത്തിലുള്ളവയല്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP