Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാലുവയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

നാലുവയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉജ്ജെയിൻ നഗരത്തിലാണ് സംഭവം. ബുധനാഴ്ച വൈകീട്ടാണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മുൻപ് വീടിന് വെളിയിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ സംശയം തോന്നി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി തങ്ങളുടെ പ്രദേശത്ത് എത്തി ടാങ്കിൽ മുങ്ങിമരിച്ചതാണെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് പറയുന്നു.

മരണത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേൽ ആകുമെന്ന് കരുതി, കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി അഴുക്കുചാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ മൊഴി നൽകിയതായും പൊലീസ് പറയുന്നു. ആകസ്മികമായി സംഭവിച്ച മുങ്ങിമരണമെന്നാണ്് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP