Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർക്ക് ലിസ്റ്റ് വിവാദം: മഹാരാജാസിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യുജിസിക്കും ഗവർണർക്കും നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ൻ കമ്മിറ്റി

മാർക്ക് ലിസ്റ്റ് വിവാദം: മഹാരാജാസിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യുജിസിക്കും ഗവർണർക്കും നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ൻ കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിനു പിന്നാലെ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി. കോളജിലെ ഒരു വിഭാഗം അദ്ധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥി സംഘടനാ നേതാക്കളുടെയും നിയന്ത്രണത്തിനു കീഴിലാണ് കോളജിന്റെ ഭരണവും പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നതെന്നതിന്റെ തെളിവാണ് കോളജിൽ ഈ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ജയിലിൽ കഴിഞ്ഞ വിദ്യാർത്ഥി സംഘടനാ നേതാവിന് പരോൾ ലഭിക്കാൻ കോടതിയിൽ ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നതുകൊണ്ട് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നതായും ഗസ്റ്റ് അദ്ധ്യാപികയുടെ സർട്ടിഫിക്കറ്റിനുപയോഗിച്ച ലെറ്റർപാഡും സീലും ഒപ്പും കോളേജിന്റെതായിരുന്നുവെന്നും അറിയുന്നു.

പട്ടികജാതി സംവരണം അട്ടിമറിച്ച് വനിതാ നേതാവിന് സംസ്‌കൃത സർവ്വകലാശാലയിൽ പി.എച്ച്.ഡി പ്രവേശനം നൽകിയ മുൻ വിസി, യുജിസി ചട്ടത്തിൽ പട്ടികജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്തുവന്നിരിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും യൂണിവേഴ്‌സിറ്റി ചട്ടത്തിൽ പട്ടികജാതി ഒഴിവുകൾ പ്രത്യേക വിജ്ഞാപനംചെയ്ത് നികത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ചു സമഗ്രമായ അന്വേഷണത്തിനു സർക്കാർ തയാറാവണം. ഓട്ടോണമസ് പദവി നൽകേണ്ട നിലയിലേക്കു പൊതുസമൂഹം ഉയർന്നിട്ടില്ല എന്നതിനാൽ ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യത കൂടുതലാണ്. മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എംജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP