Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഊട്ടി - മേട്ടുപാളയം ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റി

ഊട്ടി - മേട്ടുപാളയം ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റി

മറുനാടൻ മലയാളി ബ്യൂറോ

ഗൂഡല്ലൂർ: ഊട്ടി - മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റി. കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് 168 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. സംഭവം ട്രെയിൻ സർവീസിനെ ബാധിച്ചു. യാത്രക്കാരെ ബസിലാണ് പിന്നീട് യാത്രയാക്കി. ട്രാക്ക് പണികൾ സ്ഥലത്ത് പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് പുറപ്പെട്ട ട്രെയിൻ 100 മീറ്റർ പിന്നിട്ട് ട്രാക് മാറുന്നതിനിടെയാണ് പാളം തെറ്റിയത്. ഉടനെ എൻജിൻ ഓഫാക്കി ട്രെയിൻ നിർത്തി. ജാക്കി കൊണ്ട് ബോഗികൾ താങ്ങി നിർത്തിയ ശേഷമാണ് പാളം തെറ്റിയ കോച്ചിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP