Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകരുത്; 450 സീറ്റുകളിൽ പൊതുസ്ഥാനാർത്ഥികളെ നിർത്തി പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുക ലക്ഷ്യം; ജൂൺ 23 ന് പട്‌നയിൽ നടക്കുന്ന മെഗാ സമ്മേളനം ഐക്യത്തിന്റെ മാറ്റുരയ്ക്കൽ; ചിരവൈരികൾക്കൊപ്പം വേദി പങ്കിടാൻ മമതയും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകരുത്; 450 സീറ്റുകളിൽ പൊതുസ്ഥാനാർത്ഥികളെ നിർത്തി പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുക ലക്ഷ്യം;  ജൂൺ 23 ന് പട്‌നയിൽ നടക്കുന്ന മെഗാ സമ്മേളനം ഐക്യത്തിന്റെ മാറ്റുരയ്ക്കൽ; ചിരവൈരികൾക്കൊപ്പം വേദി പങ്കിടാൻ മമതയും

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: സമയം ഇനി അധികമില്ല. ഉള്ള സമയത്തിൽ, ഐക്യത്തിനായി ഉള്ള തീവ്രപരിശ്രമത്തിലാണ് പ്രതിപക്ഷം. ജൂൺ 23 ന് ബിഹാറിൽ നടക്കുന്ന മെഗാ പ്രതിപക്ഷ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരെല്ലാം പങ്കെടുക്കും രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ, അഖിലേഷ് യാദവ്, നേതാക്കളുടെ നിര ഇങ്ങനെ നീളുന്നു.

നേരത്തെ ജൂൺ 12 നാണ്് സമ്മേളനം നിശ്ചയിച്ചിരുന്നത്. പിന്നീട് കോൺഗ്രസിന്റെയും ഡിഎംകെയുടെയും അഭ്യർത്ഥന പ്രകാരം തീയതി മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ തന്ത്രങ്ങൾ മെനയുക തന്നെയാണ് സമ്മേളന ലക്ഷ്യം. ഏതെങ്കിലും നേതാവിനെ പ്രതിനിധിയായി അയച്ചാൽ പോരാ, പാർട്ടികളുടെ ഉന്നത നേതാക്കൾ തന്നെ പങ്കെടുക്കണമെന്ന് നിതീഷ് കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 450 സീറ്റുകളിൽ പൊതുസ്ഥാനാർത്ഥിയെ നിർത്തി പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ചില സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ മത്സരിക്കുന്ന പ്രാദേശിക പാർട്ടികളെ കോൺഗ്രസ് പിന്തുണക്കും. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പാർട്ടി നേരിട്ട് ബിജെപിയെ നേരിടും. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകുന്നത് തടയാൻ ഒരു മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർത്ഥിയെ മാത്രം മത്സരിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവച്ച ഫോർമുലയാണിത്. മമത നിർദ്ദേശിച്ചതിനെ തുടർന്നാണ് പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൂട്ടായ്മ വിളിച്ചിരിക്കുന്നത്.

സമ്മേളനത്തിൽ, തന്റെ കടുത്ത രാഷ്ട്രീയ എതിരാളികളായ ഇടതുമുന്നണി നേതാക്കളുമായും മമത ബാനർജി വേദി പങ്കിടും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിൽ നിന്ന് രാഹുലിനെ കൂടാതെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും.

രാഹുൽ ഗാന്ധി യുഎസ് പര്യടനം കഴിഞ്ഞ് ജൂൺ 18 നാണ് തിരിച്ചെത്തുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ജൂൺ 23 ന് സമ്മേളന തീയതി നിശ്ചയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP