Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു; ഷാമിലയെ കാണാതായത് 12 വർഷം മുമ്പ്; മൃതദേഹം സെപ്റ്റിക് ടാങ്കിലെന്ന സംശയത്താൽ ജെസിബി ഉപയോഗിച്ച് തുറന്നു; ഷാമിലയെ കണ്ടെത്താനുള്ള അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു; ഷാമിലയെ കാണാതായത് 12 വർഷം മുമ്പ്; മൃതദേഹം സെപ്റ്റിക് ടാങ്കിലെന്ന സംശയത്താൽ ജെസിബി ഉപയോഗിച്ച് തുറന്നു; ഷാമിലയെ കണ്ടെത്താനുള്ള അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്

അമൽ രുദ്ര

തിരുവനന്തപുരം: പന്ത്രണ്ട് വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സെപ്റ്റിക് ടാങ്ക് പരിശോധിക്കുകയായിരുന്നു. പാങ്ങോട് സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാങ്ങോട് പഴവിള സ്വദേശി ഷാമില (42) യെയാണ് 12 വർഷങ്ങൾക്ക് മുമ്പ് കാണാതായത്. ഒരു വർഷം മുമ്പ് ഷാമിലയുടെ മകൾ പാങ്ങോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കാണ് തുറന്നത്. 12 വർഷം മുമ്പ് ഷാമില മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്നു. വീട്ടിൽ നിന്ന് രണ്ട് മക്കളെ വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോയതാണ്.

ഷാമിലയുടെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് സഹോദരിയോട് അന്ന് പറഞ്ഞത്. ഷാമിലയുടെ കുടുംബ വസ്തു തർക്കമാണ് ഇപ്പോൾ പരാതി നൽകാൻ കാരണമെന്ന് പൊലീസ് പറയുന്നു. ഷാമിലയുടെ സഹോദരനും സഹോദരിയും തമ്മിൽ തർക്കം നടക്കുന്നുണ്ട്. കൊലപാതകം ആകാനുള്ള സാധ്യതയുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തിയത്.

ജെ.സി.ബി ഉപയോഗിച്ചാണ് ടാങ്ക് തുറന്നു പരിശോധിച്ചത്. എന്നാൽ, ഇവിടെ നിന്ന് ഒന്നും തന്നെ കിട്ടിയില്ല. കാണാതായ ഷാമിലയെ കണ്ടെത്താൻ അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP