Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്രചുഴലിക്കാറ്റായി; അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മൂന്ന് ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കും; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്കും സാധ്യത; തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ; ഇനി മഴക്കാലമെന്ന് പ്രവചനം

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്രചുഴലിക്കാറ്റായി; അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മൂന്ന് ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കും; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്കും സാധ്യത; തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ; ഇനി മഴക്കാലമെന്ന് പ്രവചനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും കേരളത്തിന്റെ ഭൂരിഭാഗം മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ), തെക്കൻ തമിഴ്‌നാടിന്റെ മിക്ക ഭാഗങ്ങളിലും കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാസർഗോഡ് ജില്ലയിൽ കൂടി കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാ?ഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും.9 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ജൂൺ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ജൂൺ നാലിന് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തിൽ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗം.

അതേസമയം, അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു സഞ്ചരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. ചുഴലിക്കാറ്റിന്റെ വരവാണ് കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ മുന്നേറ്റത്തെ ദുർബലമാക്കിയതെന്ന് വിവിധ കാലാവസ്ഥാ ഏജൻസികൾ വിലയിരുത്തിയിട്ടുണ്ട്. കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീങ്ങി ഏതാനും ദിവസങ്ങൾക്കകം ഇതു ദുർബലമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ കേരളത്തിൽ ഇത്തവണ കൂടുതൽ മഴ പെയ്യുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നേരത്തേയുള്ള പ്രവചനം. കഴിഞ്ഞ ഏതാനും വർഷങ്ങളിലേതു പോലെ ജൂണിൽ മെല്ലെ പെയ്ത്, ജൂലൈയിൽ ശക്തിയാർജിച്ച് ഓഗസ്റ്റോടെ കനത്ത മഴ ലഭിക്കുന്ന തരത്തിലാകും ഇത്തവണയും കാലവർഷത്തിന്റെ രീതി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP