Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി യു.എസിലേക്ക് പുറപ്പെട്ടു; ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്; ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യും; ക്യൂബയും സന്ദർശിക്കും; ന്യൂയോർക്ക് നഗരം പുകയിൽ മൂടിയത് പരിപാടിയെ ബാധിക്കുമോയെന്ന് ആശങ്ക

മുഖ്യമന്ത്രി യു.എസിലേക്ക് പുറപ്പെട്ടു; ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്; ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യും; ക്യൂബയും സന്ദർശിക്കും; ന്യൂയോർക്ക് നഗരം പുകയിൽ മൂടിയത് പരിപാടിയെ ബാധിക്കുമോയെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരള സഭയിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിലേക്ക് പുറപ്പെട്ടു. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിച്ചത്. ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം ശനിയാഴ്ച ടൈം സ്‌ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ കൂടിക്കാഴ്ചകളും അമേരിക്കയിൽ നിശ്ചയിച്ചിട്ടുണ്ട്.

ധനമന്ത്രി കെ.എൻ. ബാലഗോപാലും സ്പീക്കർ എ.എൻ. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാവിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി 14ന് ക്യൂബയിലേക്ക് പോകും. 15, 16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ യു.എസ് സന്ദർശനം. ലോകകേരളസഭയുടെ ഭാഗമായി വ്യാപക പണപ്പിരിവ് നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഒരു ലക്ഷം ഡോളർ വാങ്ങി ഡിന്നർ കഴിക്കാൻ അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് കേരളത്തിലെ പാവങ്ങളുടെ റേഷൻ ശരിയാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചത്.

അതേസമയം കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയിൽ മൂടിയിരിക്കയാണ് ന്യൂയോർക്ക് നഗരം. പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഓറഞ്ച് നിറത്തിൽ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവർമാർക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങൾക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി.അതിനിടെ, കാനഡയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടർന്നുപിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞത്.

തീ അണയ്ക്കാനുള്ള എല്ലാ സഹായവും അമേരിക്ക കാനഡയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തീ അണയ്ക്കാനാവും എന്നാണ് കനേഡിയൻ അധികൃതർ പറയുന്നത്. ന്യൂയോർക്കിലെ ഇപ്പോഴത്തെ സ്ഥിതി ശനിയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP