Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റവന്യൂമന്ത്രി കെ രാജൻ പരിശോധിക്കും

പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റവന്യൂമന്ത്രി കെ രാജൻ പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സർവിസിൽ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റവന്യൂമന്ത്രി കെ രാജൻ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫിസർക്കെതിരെയും നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാറിൽ നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജിആർ ഷോപ്പിങ് കോംപ്ലക്‌സിലെ മുകൾനിലയിൽ 2500 രൂപ മാസവാടകയിൽ ഇയാൾ താമസിക്കുന്ന ഒറ്റ മുറിയിൽ നിന്നാണ് വൻതുക കണ്ടെത്തിയത്.

മൂന്ന് വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫിസിൽ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപ്പറ്റിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP