Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ ഗെയിമിന് അടിമയായി തൂങ്ങി മരിച്ച 17കാരന്റെ സഹപാഠിയും തൂങ്ങി മരിച്ചു; രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചത് മരണ രംഗങ്ങൾ ലൈവ് ഇട്ട ശേഷം: ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി സൂചന

ഓൺലൈൻ ഗെയിമിന് അടിമയായി തൂങ്ങി മരിച്ച 17കാരന്റെ സഹപാഠിയും തൂങ്ങി മരിച്ചു; രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചത് മരണ രംഗങ്ങൾ ലൈവ് ഇട്ട ശേഷം: ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി സൂചന

സ്വന്തം ലേഖകൻ

ഇടുക്കി: വണ്ടന്മെട്ടിൽ ഓൺലൈൻ ഗെയിമിന് അടിമയായി തൂങ്ങി മരിച്ച പ്ലസ്ടു വിദ്യാർത്ഥിയുടെ സഹപാഠിയും തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസമാണ് മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയത്. ഇതകിന് രണ്ട് ദിവസം പിന്നിടുമ്പോൾ ഈ വിദ്യാർത്ഥിയുടെ സഹപാഠിയും ജീവനൊടുക്കി. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ വിദ്യാർത്ഥിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മരിച്ച വിദ്യാർത്ഥിയും മരണരംഗങ്ങൾ 'ലൈവ്' ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദ്ദേശം. ഈ കുട്ടിയും ഓൺലൈനിൽ വന്ന നിർദേശ പ്രകാരം ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം. ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ആ സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്‌ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി പൊലീസ് സംശയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP