Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആനക്കൂട്ടത്തിന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ റാമ്പ് ഒരുക്കി അസം വനം വകുപ്പ്

ആനക്കൂട്ടത്തിന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ റാമ്പ് ഒരുക്കി അസം വനം വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ദിസ്പുർ: വനമേഖലയിലൂടെ റോഡുകളും റെയിൽവേ പാളങ്ങളും മുറിച്ചു കടന്നുപോകുമ്പോൾ കാട്ടാനകൾക്ക് പല അപകടങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അസം വനംവകുപ്പ് ഒരുക്കിയ ഒരു മാർഗം ശ്രദ്ധനേടുകയാണ്.

കാട്ടാനകളെ സഹായിക്കാനും സുരക്ഷിതരാക്കാനുമുള്ള നൂതന മാർഗവുമായി അസം വനംവകുപ്പ് എത്തിയിരിക്കുന്നു. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, ആനക്കൂട്ടത്തിന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ റാമ്പ് ഉണ്ടാക്കിയിരിക്കുന്നത് കാണിക്കുന്നത്.

'ഡീപോർ ബീലിൽ നിന്ന് റാണി റിസർവ് ഫോറസ്റ്റിലേക്കുള്ള ആനക്കൂട്ടം മിക്കിർപാറ കോറിഡോർ മുറിച്ചുകടക്കുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെയിൽപാളങ്ങളിലെ ആനകളുടെ മരണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ഇത് പങ്കുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP