Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം: റിമാൻഡിലായ അഞ്ചൽ സ്വദേശിനിക്ക് പിന്നാലെ കാമുകനും പിടിയിൽ

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം: റിമാൻഡിലായ അഞ്ചൽ സ്വദേശിനിക്ക് പിന്നാലെ കാമുകനും പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ കേസിൽ കോടതിയിൽ കീഴടങ്ങി റിമാൻഡിലായ വീട്ടമ്മക്ക് പിന്നാലെ കാമുകനും പിടിയിൽ. തിരുവനന്തപുരം അണ്ടൂർക്കോണം ആമിന മൻസിലിൽ മിഥുൻ ഷാ (29)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മിഥുൻ ഷാ നെടുമങ്ങാട്ട് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി മിഥുൻ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രണ്ടുമാസം മുമ്പ് അഞ്ചൽ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാൻസ് സ്‌കൂളിൽ എത്തിച്ച ശേഷം മിഥുൻഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം 6ന് യുവതി അഞ്ചൽ പൊലീസിൽ കീഴടങ്ങി. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP