Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴക്കാല മുന്നൊരുക്കം: ജില്ലയിലെ തയ്യാറെടുപ്പുകൾ വിലയിരുത്തി മന്ത്രിമാർ; വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തൽ

മഴക്കാല മുന്നൊരുക്കം: ജില്ലയിലെ തയ്യാറെടുപ്പുകൾ വിലയിരുത്തി മന്ത്രിമാർ; വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടുന്ന സാഹചര്യം ഉണ്ടായാൽ അവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിലുള്ള സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രിമാരായ ജി. ആർ അനിലും ആന്റണി രാജുവും പറഞ്ഞു. യോഗത്തിൽ അതത് വകുപ്പുകൾ നിലവിൽ നടത്തിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ, പഴവങ്ങാടി തോടുകളിലെ ക്ലീനിങ് റെയിൽവേയുടെ സഹകരണത്തോടെ മേജർ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കി വരികയാണ്. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവൃത്തികൾ മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം, കെ.ആർ.എഫ്.ബി, തിരുവനന്തപുരം കോർപ്പറേഷൻ എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. കരമനയാർ, കിള്ളിയാർ, പഴവങ്ങാടി തോട്, ഉള്ളൂർ തോട്, തെക്കനക്കര കനാൽ എന്നിവയുടെ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചു.

കിള്ളിയാർ, കരമനയാറ്, പഴവങ്ങാടി തോട് എന്നിവയുടെ ഏറ്റവും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികൾ നിർമ്മിക്കുന്ന പ്രവർത്തികളും പൂർത്തിയാക്കി. ജില്ലയിൽ പൊതുമരാമത്ത് വിഭാഗത്തിന് കീഴിലുള്ള 2410 കീ.മീ റോഡിന്റെ ഡ്രയിനേജ് ക്ലീനിങ്, പോട്ട് ഹോൾ ഫില്ലിങ് എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചു. മരങ്ങൾ, ചില്ലകൾ തുടങ്ങിയവ മുറിച്ചു മാറ്റിയിട്ടുമുണ്ട്. അർബൻ ഡിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിലെ അട്ടക്കുളങ്ങര തിരുവല്ലം റോഡ്, ബീമാപള്ളി - പൂന്തുറ റോഡ്, പൂന്തുറ - ചേരിയമുട്ടം റോഡ് എന്നിവിടങ്ങളിൽ പ്രവൃത്തികൾ നടന്നു വരികയാണ്. തീരദ്ദേശ മേഖലകളിൽ അടിയന്തര സാഹചര്യത്തിൽ കടൽക്ഷോഭം തടയുന്നതിന് വൻകിട ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കുന്ന നടപടികൾ നടന്നു വരികയാണ്.

തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങൾ തഹസിൽദാർമാർക്ക് നൽകിയിട്ടുണ്ട്. ആശുപത്രികളിലും ക്യാമ്പ് നടത്തുന്ന കെട്ടിടങ്ങളിലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെ എസ് ഇ ബി നടത്തിവരികയാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ആശുപത്രികൾ സജ്ജമാണെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു.

മഴക്കാലത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേരള വാട്ടർ അഥോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ വകുപ്പ് സജ്ജമാണെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. തൈക്കാട് പൊതുമാരമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മന്ത്രിമാർക്കൊപ്പം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി. ജയമോഹൻ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP