Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളവും പെൻഷനും ഒപ്പം ഇനി മന്ത്രിമാരുടെ ചെലവുകളും മാത്രം; വിദേശയാത്രകൾ തുടരും; ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപയും; മൂന്ന് മാസത്തിനിടെ കടമെടുത്തത് 6000 കോടി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; കർഷരുടെ കണ്ണീര് തുടയ്ക്കാൻ കേരളത്തിന് കഴിയുമോ?

ശമ്പളവും പെൻഷനും ഒപ്പം ഇനി മന്ത്രിമാരുടെ ചെലവുകളും മാത്രം; വിദേശയാത്രകൾ തുടരും; ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപയും; മൂന്ന് മാസത്തിനിടെ കടമെടുത്തത് 6000 കോടി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; കർഷരുടെ കണ്ണീര് തുടയ്ക്കാൻ കേരളത്തിന് കഴിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ പോലും സംസ്ഥാനം ബുദ്ധിമുട്ടിൽ. അപ്പോഴും മന്ത്രിമാരുടെ അമേരിക്കൻ യാത്ര തുടരും. മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ അമേരിക്കയിലേക്ക് പോകും. അതിനിടെ കർഷകരെ നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടമോടിക്കുന്ന ദുരിത കഥയും പുറത്തു വരികയാണ്. ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപ. 71,000-ത്തോളം കർഷകരാണ് രണ്ടുമാസമായി കാത്തിരിക്കുന്നത്. കളവലിക്കാനും ഒന്നാംവിളയുടെ ചെലവിനുള്ള പണത്തിനുമായുള്ള ബുദ്ധിമുട്ടിലാണ് അവർ. ക്ഷേമ പെൻഷൻ നൽകി വോട്ടുറപ്പിക്കുന്ന സർക്കാർ മറ്റൊന്നും കാണുന്നുമില്ല.

വിദേശത്തേക്കു തിരിക്കുന്നതിനു മുൻപ് ധനമന്ത്രി, ധനസെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ചർച്ച. പ്രതിസന്ധിയുണ്ടെങ്കിലും ആനുകൂല്യങ്ങളും മറ്റും തടയരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മുൻഗണന നോക്കി വേണം പണം ചെലവിടാൻ. ഒഴിവാക്കാവുന്ന ചെലവുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ധന സെക്രട്ടറി ബിശ്വനാഥ് സിൻഹ റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിന്റെ കടമെടുപ്പു പരിധി 32,442 കോടി രൂപയിൽ നിന്ന് 15,390 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതാണു പ്രതിസന്ധി ഗുരുതരമാക്കിയത്. പരിധി കുറച്ചതു സംബന്ധിച്ച് കേരളം ഉന്നയിച്ച സംശയങ്ങൾക്ക് കേന്ദ്രം മറുപടി നൽകിയിട്ടില്ല.

ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിലും വലിയ തീരുമാനങ്ങളുണ്ടായില്ല. പ്രതിസന്ധിക്ക് പരിഹാരവും തെളിഞ്ഞില്ല. പണമില്ലാത്ത സാഹചര്യത്തിൽ അത് ചെലവഴിക്കുന്നത് ഒരു കലയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ധനവിനിയോഗത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണം. ചെലവ് ചുരുക്കുമ്പോഴും അത് ജനങ്ങളെ നേരിട്ട് ബാധിക്കാത്ത രീതിയിലാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അതിന് അപ്പുറം ക്രിയാത്മകമായി ഒന്നും ഉരുത്തിരിഞ്ഞില്ല. വരും മാസങ്ങളിൽ ഇത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കും.

ശമ്പളവും പെൻഷനും വിതരണം ചെയ്യാനും നാളെ മുതൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനും ഇന്നലെ 2,000 കോടി രൂപ സർക്കാർ റിസർവ് ബാങ്കു വഴി കടമെടുത്തു. 7.29% പലിശയ്ക്കായിരുന്നു 28 വർഷത്തെ തിരിച്ചടവു കാലാവധിയോടെയുള്ള കടമെടുക്കൽ. ഇതോടെ ഈ വർഷം ഇതുവരെയുള്ള കടമെടുപ്പ് 6,000 കോടി രൂപയായി ഉയരും. ഇനി ഈ വർഷം കടമെടുക്കാൻ അവശേഷിക്കുന്നത് 9,390 കോടിയാണ്. ഇതു നാലു മാസം കൊണ്ട് എടുക്കേണ്ട സാഹചര്യമുണ്ട്. ഓരോ മാസവും കുറഞ്ഞത് ഇനി 2500 കോടിയെങ്കിലും കടമെടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ നെൽ കർഷർക്ക് അടക്കം കുടിശിഖ നൽകാൻ ബുദ്ധിമുട്ടുണ്ടാകും. ശമ്പളവും പെൻഷനും മന്ത്രിമാരുടെ ചെലവുകളുമാകും പ്രധാനമായും ഖജനാവിലെ പണമെടുത്ത് ഇനി ചെയ്യുക.

നെൽ കർഷകരുടേത് സമാനതകളില്ലാത്ത ദുരിതമാണ്. നെല്ലെടുപ്പ് കഴിഞ്ഞിട്ട് ഏറെനാളായിട്ടും മില്ലുകാർ വിതരണം ചെയ്യാത്ത സംഭരണരശീതിന്റെ (പി.ആർ.എസ്.) കണക്കുകൂടിയാവുമ്പോൾ തുക 800 കോടിക്ക് മുകളിലാവും. 1975 കോടിരൂപയുടെ നെല്ല് സംഭരിച്ചവകയിൽ 709 കോടി രൂപ മാത്രമാണ് നൽകിയത്. സപ്ലൈകോയുടെ അനുമതിപത്രംവാങ്ങി തുക കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾത്തന്നെ നൽകുന്ന രീതിയായിരുന്നു കഴിഞ്ഞവർഷംവരെ. സംഭരണത്തിന്റെ കണക്ക് ദേശസാത്കൃത ബാങ്കുകളിൽ നൽകിയാൽ മതിയായിരുന്നു. കർഷകർക്ക് കൃത്യമായി തുക ലഭിച്ചെങ്കിലും ബാങ്കിന് സർക്കാർ കൃത്യമായി നൽകാത്തത് പ്രതിസന്ധിയായി.

ഈ വർഷം ആദ്യം ഇത് കേരള ബാങ്കുവഴിയാക്കി. അവർ കുറച്ചു തുക നൽകി പിന്നീട് നിർത്തി. ഇതോടെ ബാങ്കുകളുടെ കൂട്ടായ്മവഴി സപ്ലൈകോ 700 കോടി രൂപയുടെ കരാറുണ്ടാക്കി. ഇപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന പണം സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് കർഷകർക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ വിളവെടുപ്പുകാലത്തെ വില പൂർണമായി നൽകാൻ ഇനിയും 175 കോടി രൂപകൂടി വേണം. അങ്ങനെ കർഷകരും പ്രതിസന്ധിയിലായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP