Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർ ഇന്ത്യ വിമാനത്തിന് യന്ത്രത്തകരാർ; ഡൽഹിയിൽ നിന്നും പറന്ന വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് യന്ത്രത്തകരാർ; ഡൽഹിയിൽ നിന്നും പറന്ന വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യന്ത്രത്തകരാർ മൂലം എയർ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയിൽ ഇറക്കി. ന്യൂഡൽഹിയിൽനിന്നു സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനമാണ് റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടത്. മഗദാൻ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

216 യാത്രക്കാരും 16 ജീവനക്കാരുമാണ് എഐ 173 എന്ന വിമാനത്തിലുള്ളത്. എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവർക്കും അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിൽ വിദഗ്ധ സുരക്ഷാ പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP