Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ പിൻവലിച്ച് സർക്കാർ

രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ പിൻവലിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു. ഡെപ്യൂട്ടേഷനിൽ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.

വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമായ രാഹുൽ ഗാന്ധിക്ക് നേരത്തെ മോദി പരാമർശത്തിലാണ് സൂറത്ത് കോടതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ശിക്ഷ കിട്ടിയത്. ഇതിന് പിന്നാലെ എംപി സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ഡൽഹിയിലെ വീടും നഷ്ടമായിരുന്നു. ശിക്ഷാ വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP