Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചു; അപകടം നടന്ന റെയിൽവേ ട്രാക്ക് വിശദമായി പരിശോധിച്ചു; സിഗ്നൽ റൂമിലും പരിശോധന; ജീവനക്കാരെ കണ്ടു; വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ; അട്ടിമറി സാധ്യതയും അന്വേഷണ പരിധിയിൽ

ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചു; അപകടം നടന്ന റെയിൽവേ ട്രാക്ക് വിശദമായി പരിശോധിച്ചു; സിഗ്നൽ റൂമിലും പരിശോധന; ജീവനക്കാരെ കണ്ടു; വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ; അട്ടിമറി സാധ്യതയും അന്വേഷണ പരിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ: ഒഡീഷയിൽ 278 പേരുടെ മരണത്തിനിടയാക്കിയ ബാലസോറിലെ ട്രെയിൻ അപകടത്തെ സംബന്ധിച്ച അന്വേഷണം ഏറ്റെടുത്ത് സിബിഐ. ചൊവ്വാഴ്ച രാവിലെയോടെ ബാലസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ച സിബിഐ. സംഘം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ഒഡീഷ സർക്കാരിന്റെ സമ്മതത്തോടെയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ സിബിഐ സംഘം ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചിരുന്നു.

വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് സിബിഐ. ഉദ്യോഗസ്ഥർ അറിയിച്ചു.അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ ബോധപൂർവം നടത്തിയ ഇടപെടലാണെന്നും സിഗ്‌നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങൾ വിശദമായ അന്വേഷണത്തിലൂടെയെ സ്ഥിരീകരിക്കാനാകൂ എന്നും സിബിഐ. വ്യക്തമാക്കി.

ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലെ ബോധപൂർവ്വമുള്ള ഇടപെടലാണ് ഒഡിഷ തീവണ്ടിയപകടത്തിന് കാരണമെന്ന് റെയിൽവേയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ സൂചന നൽകിയിരുന്നു. അതിനിടെ, സിഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട ചില തകരാറുകളാണ് അപകടമുണ്ടാകാനുള്ള കാരണമെന്ന് റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹയും വ്യക്തമാക്കി. കോറമണ്ഡൽ എക്സ്‌പ്രസാണ് അപകടത്തിൽപ്പെട്ടതെന്നും ചരക്കുതീവണ്ടി പാളം തെറ്റിയില്ലെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ കേസുമായി ബന്ധപ്പെട്ട് സിബിഐ ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇന്നലെ രാത്രിയും സിബിഐ സംഘം അപകട സ്ഥലം സന്ദർശിച്ചിരുന്നു. 10 പേർ ഉൾപ്പെടുന്ന സംഘമാണ് ഇന്ന് ബാലസോറിലെത്തിയത്. അപകടം നടന്ന ട്രാക്ക് വിശദമായി പരിശോധിച്ച സംഘം, സിഗ്നൽ റൂമിലും പരിശോധന നടത്തി. ബാഹനഗ ബസാർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും സിബിഐ സംഘം സംസാരിച്ചു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ട്രെയിൻ അപകടത്തിനു പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിച്ച് സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോ അതോ ബോധപൂർവമുള്ള അട്ടിമറിയാണോ ബാലസോറിൽ സംഭവിച്ചത് എന്ന കാര്യത്തിൽ സിബിഐ അന്വേഷണം വ്യക്തത വരുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്റ്റേഷനിലെ റിലേ റൂമിൽ അട്ടിമറി നടന്നോ എന്ന് സിബിഐ അന്വേഷിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ജൂൺ രണ്ടിന് വൈകിട്ട് ഏഴു മണിയോടെയാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപം രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്‌പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പുര ഹൗറ എക്സ്‌പ്രസ്, ഒരു ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്.

കൊറമാണ്ഡൽ എക്സ്‌പ്രസിനും എതിർദിശയിൽനിന്നു വന്ന യശ്വന്ത്പുര ഹൗറ എക്സ്‌പ്രസിനും ബഹനാഗ ബസാറിൽ പാസിങ് സിഗ്‌നൽ കൊടുത്തിരുന്നു. 2 ട്രെയിനുകളും അതതു മെയിൻ ട്രാക്കുകളിലൂടെ വൈകിട്ട് 6.55നാണു കടന്നുപോയത്. ആദ്യമെത്തിയതുകൊറമാണ്ഡൽ എക്സ്‌പ്രസാണ്. ചെന്നൈ ഭാഗത്തേക്കുള്ള 'അപ്' മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന ട്രെയിൻ അതിനുപകരം 'ലൂപ്' ട്രാക്കിലേക്കു പ്രവേശിച്ച് അവിടെ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെ ഇരുമ്പയിരുമായി നിർത്തിട്ടിരുന്നതായിരുന്നു ഈ ഗുഡ്‌സ് ട്രെയിൻ.

ഇടിയുടെ ആഘാതത്തിൽ കൊറമാണ്ഡലിന്റെ എൻജിനും 5 കോച്ചുകളും കീഴ്‌മേൽ മറിഞ്ഞു. ഇതടക്കം ആകെ 21 കോച്ച് പാളംതെറ്റി. കൊറമാണ്ഡലിന്റെ മറിഞ്ഞ കോച്ചുകൾ, 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര ഹൗറ എക്സ്‌പ്രസിന്റെ പിൻഭാഗത്തെ കോച്ചുകളിൽ ഇടിച്ചു. ഇതോടെ ആ ട്രെയിനിന്റെ അവസാനമുണ്ടായിരുന്ന 2 കോച്ചും ബ്രേക് വാനും കീഴ്‌മേൽ മറിഞ്ഞു. ഹൗറ എക്സ്‌പ്രസിന്റെ 14 കോച്ചുകളും പാളംതെറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP